കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ നയം; പ്രകാശ് ജാവദേക്കര്‍ ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തി

Google Oneindia Malayalam News

ദില്ലി: പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചനടത്തി. ആറ് മണിക്കൂറോളം ചര്‍ച്ച നീണ്ടു. ആര്‍എസ്എസിനു പുറമെ മറ്റ് ബിജെപി അനുകൂല സംഘടനകളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി.

പുതിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പണി തുടങ്ങി... ഇനി പലിശരഹിത വിദ്യാഭ്യാസ വായ്പ!പുതിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ പണി തുടങ്ങി... ഇനി പലിശരഹിത വിദ്യാഭ്യാസ വായ്പ!

സമൃതി ഇറാനിയില്‍ നിന്നും മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായാണ് ജാവദേക്കര്‍ ആര്‍എസ്എസുമായി കൂടിക്കാഴ്ച നടത്തുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, ആര്‍എസ്എസ് അഖില ഭാരതീയ സമ്പര്‍ക് പ്രമുഖ് അനിരുദ്ധ ദേശപാണ്ഡെ എന്നിവര്‍ ജാവദേക്കറിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.

Prakash Javadekar

വിദ്യാഭ്യാസ കരട് രേഖകളുമായി ബന്ധപ്പെട്ടാണ് ആര്‍എസ്എസുമായി മന്ത്രി ചര്‍ച്ച നടത്തിയത്. സ്മൃതി ഇറാനിയുടെ ഭരണ കാലത്താണ് ബിജെപി പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് പുറത്തിറക്കിയത്.

സ്മൃതി ഇറാനിക്ക് വീണ്ടും തിരിച്ചടി... സിസിപിഎയില്‍ നിന്നും പുറത്ത്!സ്മൃതി ഇറാനിക്ക് വീണ്ടും തിരിച്ചടി... സിസിപിഎയില്‍ നിന്നും പുറത്ത്!

എന്നാല്‍ ആ കരടില്‍ ആര്‍എസ്എസിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന് നേരത്തെ സംഘടന പരാതി ഉന്നയിച്ചിരുന്നു. ഈ മാസം തുടക്കത്തില്‍ പുറത്തിറക്കിയ വിദ്യാഭ്യാസ നയത്തിന്റെ കരടുരേഖയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് വേണ്ടിയായിരുന്നു ആര്‍എസ്എസുമായി ചര്‍ച്ചകള്‍ നടന്നതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

English summary
Newly sworn-in Minister of Human Resource Development (HRD) Prakash Javadekar on Wednesday held a closed-door meeting with members of the Rashtriya Swayamsevak Sangh (RSS).Prakash Javadekar. PTIPrakash Javadekar. The Indian Express reported that the meeting, held to discuss the new national education policy, is one of his first official interaction with the RSS since he took charge of the HRD ministry earlier this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X