കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം തര്‍ക്കം തുടരുന്നു, വോട്ടെടുപ്പ് ഒഴിവാക്കാന്‍ യെച്ചൂരി വിഭാഗം

യെച്ചൂരിയെ പിന്തുണച്ച് കേരളത്തിലെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചെങ്കിലും അത് കാര്യമായി ചര്‍ച്ചയായില്ല

  • By Vaisakhan
Google Oneindia Malayalam News

കൊല്‍ക്കത്ത: വര്‍ഗീയ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടാമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയില്‍ തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസുമായി ഒരു ധാരണയും ആവശ്യമില്ലെന്ന നിലപാടാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റേത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് തന്നെയാണ് ഇപ്പോഴും കമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിക്കുന്നത്.

1

അതേസമയം വോട്ടെടുപ്പ് ഒഴിവാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകം. യെച്ചൂരിയെ പിന്തുണച്ച് കേരളത്തിലെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ കത്തയച്ചെങ്കിലും അത് കാര്യമായി ചര്‍ച്ചയായില്ല. കേരള ഘടകത്തിലെ ഭൂരിപക്ഷം നേതാക്കളും കാരാട്ടിനൊപ്പമാണ്. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രായോഗിക രാഷ്ട്രീയ നയം സ്വീകരിക്കണം എന്നാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ അതോടൊപ്പം കോണ്‍ഗ്രസുമായി യാതൊരു തരത്തിലുള്ള സഹകരണവും വേണ്ടെന്ന നിലപാടിലാണ് കാരാട്ട് പക്ഷം. ത്രിപുരയുടെ പിന്തുണയും യെച്ചൂരിക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അംഗങ്ങള്‍ കുറവായതിനാല്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

2

വോട്ടെടുപ്പ് ഇപ്പോള്‍ യെച്ചൂരി പക്ഷത്തെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഘടകം. ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കാരാട്ട് പക്ഷം ജയം നേടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് യെച്ചൂരിക്ക് ധാര്‍മികപരമായി തുടരാനാവില്ല. ഇത് മുന്നില്‍ കണ്ട് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയമായി അവതരിപ്പിക്കും. ഈ കാരണത്താലാണ് ഇരുപക്ഷവും പരസ്പരം പോരടിക്കുന്നത്.

English summary
prakash karat and sitaram yechury fight over congress alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X