Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണബ് മുഖർജിയുടെ സ്‌മാരകം രാഷ്ട്രീയ സ്‌മൃതി സമുച്ചയത്തിൽ; സ്ഥലം അനുവദിച്ച് കേന്ദ്രം, നന്ദി പറഞ്ഞ് മകൾ

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്‌മാരകം സ്ഥാപിക്കുന്നതിനായി സ്ഥലം അനുവദിച്ച് കേന്ദ്ര സർക്കാർ. രാജ്ഘട്ടിന്റെ ഭാഗമായുള്ള 'രാഷ്ട്രീയ സ്‌മൃതി' സമുച്ചയത്തിനുള്ളിൽ സ്‌മാരകം നിർമ്മിക്കാനുള്ള തീരുമാനത്തിനാണ് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. പ്രണബ് മുഖർജിയുടെ കുടുംബം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രണബ് മുഖർജിയുടെ മകളും മുൻ കോൺഗ്രസ് നേതാവുമായ ശർമിഷ്‌ഠ മുഖർജി ജനുവരി ഒന്നിന് വന്ന ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിൽ നിന്നുള്ള ഒരു കത്ത് പോസ്‌റ്റ് ചെയ്‌തു. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നന്ദി അറിയിക്കാൻ ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശർമിഷ്‌ഠ മുഖർജി നേരിട്ട് വിളിച്ചിരുന്നു.

pranabmukherjeememorial

ഇതിന് പിന്നാലെയാണ് അവർ എക്‌സിൽ ഇക്കാര്യം പങ്കുവച്ചത്. 'ബാബയ്ക്ക് ഒരു സ്‌മാരകം നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തിന് എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ വിളിച്ചു. ഞങ്ങൾ അത് ആവശ്യപ്പെട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ വിലമതിക്കുന്ന ഒന്നാണ്. പ്രധാനമന്ത്രിയുടെ ഈ അപ്രതീക്ഷിത നടപടി വല്ലാതെ സ്‌പർശിച്ചു' അവർ എക്‌സ് പോസ്‌റ്റിലൂടെ അറിയിച്ചു.

'ബാബ പറയാറുണ്ടായിരുന്നു, രാജ്യ ബഹുമതികൾ ചോദിക്കേണ്ടതില്ല, അത് അറിഞ്ഞു നൽകണമെന്ന്. ബാബയുടെ സ്‌മരണയ്ക്കായി പ്രധാനമന്ത്രി മോദി ഇത് ചെയ്‌തതിൽ എനിക്ക് വളരെ നന്ദിയുണ്ട്. ബാബ ഇപ്പോൾ എവിടെയാണോ എന്നത് ഇതിനെ ബാധിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ മകളെന്ന നിലയിൽ എന്റെ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ മതിയാവാതെ വരികയാണ്' ശർമിഷ്‌ഠ കൂട്ടിച്ചേർത്തു.

കോവിഡ് വ്യാപനം മൂർധന്യത്തിൽ നിൽക്കുന്ന വേളയിൽ രോഗബാധയെ തുടർന്നാണ് മുൻ രാഷ്ട്രപതി 2020 ഓഗസ്‌റ്റ് 31ന് മരണത്തിന് കീഴടങ്ങിയത്. 84ആം വയസിലായിരുന്നു പ്രണബ് മുഖർജിയുടെ അന്ത്യം.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും ഒരു പൊതു സ്‌മാരകമായി രാഷ്ട്രീയ സ്‌മൃതി സ്ഥലം മാറുകയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്‌മാരകവും ഇവിടെയാണുള്ളത്.

നേരത്തെ മൻമോഹൻ സിംഗിന്റെ മരണത്തിന് പിന്നാലെ കോൺഗ്രസിനെ വിമർശിച്ച് പ്രണബ് മുഖർജിയുടെ മകൾ രംഗത്ത് വന്നിരുന്നു. മുൻ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിയുടെ മരണത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വിളിക്കണമെന്ന ചിന്ത ആര്‍ക്കും ഉണ്ടായിട്ടില്ലെന്നായിരുന്നു ശർമിഷ്‌ഠ മുഖർജിയുടെ ആരോപണം.

രാജ്യത്തിന്റെ നാല് രാഷ്ട്രപതിമാർ മരിച്ചപ്പോഴും അതുണ്ടായില്ല. മുമ്പ് കെആര്‍ നാരായണന്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം വിളിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു എന്ന കാര്യം തന്റെ പിതാവിന്റെ ഡയറിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും അവർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+