കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടങ്കല്‍ പാളയങ്ങളില്ലെന്ന് മോദിയുടെ വാദം പച്ചക്കള്ളം;കെട്ടിടങ്ങളുടെ ചിത്രവുമായി പ്രശാന്ത് ഭൂഷണ്‍

Google Oneindia Malayalam News

ദില്ലി: എന്‍ആര്‍സിയില്‍ നിന്നും പുറത്ത് പോകുന്നവരെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ പണിയുന്നില്ലെന്നായിരുന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടത്. എന്നാല്‍ മോദിയുടെ വാദങ്ങള്‍ തള്ളി തടങ്കല്‍ പാളയങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് മുന്നലുള്ള ചിത്രമാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

prasanthbhushan-

മോദി പറഞ്ഞത് എന്‍ആര്‍സിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നാണ്, എന്നാല്‍ പട്ടികയില്‍ നിന്ന് പുറത്താകുന്ന 3000 ആളുകളെ പാര്‍പ്പിക്കാന്‍ ഒരുങ്ങുന്ന തടങ്കല്‍ കേന്ദ്രങ്ങളാണ് ഇത്, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു. ഒരു മാസം മുന്‍പ് താന്‍ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിതെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നുണ്ട്.

ഇന്ത്യ പിടികൂടുന്ന വിദേശ പൗരന്മാരെ പാർപ്പിക്കാൻ തടങ്കൽ പാളയങ്ങൾ രാജ്യത്തില്ലെന്നും എൻആർസിയെക്കുറിച്ച് സര്‍ക്കാരോ പാര്‍ലമെന്‍റോ ആലോചന പോലും നടത്തിയിട്ടില്ലെന്നുമായിരുന്നു മോദിയുടെ വാദം. മുസ്ലീങ്ങളെ തടങ്കല്‍ പാളയത്തിലേക്ക് അയക്കുമെന്നത് പ്രതിപക്ഷത്തിന്‍റെ ഒരു നുണ പ്രചരണം മാത്രമാണെന്നും മോദി പറഞ്ഞിരുന്നു.

Recommended Video

cmsvideo
CAA and NRC won't be affected to Muslims only | Oneindia Malayalam

എന്നാൽ, അസമിലെ 6 തടങ്കൽ പാളയങ്ങളിലായി 988 വിദേശികളുണ്ടെന്ന് ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയിരുന്നു.ഇതിൽ 28 പേർ മരണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസമില്‍ 10 തടങ്കല്‍ കേന്ദ്രങ്ങളുടെടെ പണി നടക്കുകയാണ്.
ബിജെപി ഭരിക്കുന്ന കർണാടകയിൽ മാത്രം 35 താൽക്കാലിക തടങ്കൽ പാളയങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

English summary
Prasanth Bhushan shares the photo of detention centers in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X