കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കേന്ദ്രവും, താക്കീത് മതി

Google Oneindia Malayalam News

ദില്ലി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അദ്ദേഹത്തെ താക്കീത് ചെയ്ത് വിട്ടയക്കണമെന്നും എജി നിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയെയും ചീഫ് ജസ്റ്റസ് എസ്എ ബോബ്‌ഡെയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത കേസിലാണ് എജി നിലപാട് വ്യക്തമാക്കിയത്. എജിയുടെ നിലപാടിനെ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ചോദ്യം ചെയ്തു. എജിയും മൂന്നംഗ ബെഞ്ചും തമ്മില്‍ നടന്ന വാദങ്ങളും പ്രതികരണങ്ങളും ഇങ്ങനെ....

എജി പറഞ്ഞത്

എജി പറഞ്ഞത്

ചീഫ് ജസ്റ്റിസ് അഴിമതിക്കാരനാണ് എന്ന 2009ലെ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസില്‍ പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ കോടതിയുടെ വിശാല കാഴ്ചപ്പാട് കൊണ്ട് അദ്ദേഹത്തിന് മാപ്പ് നല്‍കണം.

ശിക്ഷിക്കരുത്

ശിക്ഷിക്കരുത്

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കുന്നതിലേക്ക് കോടതി കടക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ആരോപണം പിന്‍വലിക്കണം. നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കുകയും വേണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് താക്കീത് ചെയ്താല്‍ മതിയെന്നു വേണുഗോപാല്‍ പറഞ്ഞു.

കോടതിയുടെ ചോദ്യം

കോടതിയുടെ ചോദ്യം

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു. പ്രശാന്ത് ഭൂഷണ് ചിന്തിക്കാന്‍ കോടതി സമയം നല്‍കി. ഖേദം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടു. ഇനി എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

പ്രതിഛായ മെച്ചപ്പെടും

പ്രതിഛായ മെച്ചപ്പെടും

പ്രശാന്ത് ഭൂഷണ് മാപ്പ് നല്‍കിയാല്‍ കോടതിയുടെ പ്രതിഛായ മെച്ചപ്പെടുമെന്ന് എജി മറുപടി നല്‍കി. ഭൂഷണ്‍ സമൂഹത്തിനും കോടിതക്കും ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എജി ചൂണ്ടിക്കാട്ടി.

നിങ്ങള്‍ കേസ് കൊടുത്തിട്ടില്ലേ

നിങ്ങള്‍ കേസ് കൊടുത്തിട്ടില്ലേ

പ്രശാന്ത് ഭൂഷണെതിരെ അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്ത കാര്യം ഡിവിഷന്‍ ബെഞ്ച് എടുത്തുപറഞ്ഞു. ആ കേസ് താന്‍ പിന്‍വലിച്ചിട്ടുണ്ട് എന്നായിരുന്നു എജിയുടെ പ്രതികരണം. എന്നാല്‍ കേസ് പിന്‍വലിച്ചത് പ്രശാന്ത് ഭൂഷണ്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ആയിരുന്നില്ലേ എന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ബിആര്‍ ഗവായ് ചോദിച്ചു. അതെ, അതുകൊണ്ടാണ് താന്‍ ഭൂഷണ്‍ ഖേദം പ്രകടിപ്പിക്കണമെന്നും കോടതി കേസ് അവസാന്നിപ്പിക്കണമെന്നും ആവശ്യപ്പെടുന്നതെന്ന് എജി പ്രതികരിച്ചു. ഈ വഴിയില്‍ മാത്രമേ കേസ് അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നും കെകെ വേണുഗോപാല്‍ പറഞ്ഞു.

18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..18 മാസത്തിനിടെ 13 കുഞ്ഞുങ്ങളെ പ്രസവിച്ച് 65കാരി!! ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥ ഇങ്ങനെ..

Recommended Video

cmsvideo
Prashant Bhushan refuses to apologise for his statement | Oneindia Malayalam

2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; 2019ല്‍ ഒരു നോട്ട് പോലും അച്ചടിച്ചില്ല2000 രൂപാ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തി; 2019ല്‍ ഒരു നോട്ട് പോലും അച്ചടിച്ചില്ല

English summary
Prashant Bhushan Case: Warn and close the contempt case, says Attorney General to SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X