Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിന്റെ വിശ്വസ്തനുള്ള കോണ്‍ഗ്രസിന്റെ ആദ്യ ടാസ്‌ക് ഇങ്ങനെ, പരീക്ഷണം ദക്ഷിണേന്ത്യയില്‍

ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ടീമിലെ പ്രമുഖനായിരുന്ന സുനില്‍ കനുഗോലും നേരത്തെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സുനിലിന്റെ റോള്‍ എന്തായിരിക്കുമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കനുഗോലു ഏറ്റെടുക്കും. നിലവില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ എതിരാളിയായ ശിരോമണി അകാലിദളിന് വേണ്ടി തിരഞ്ഞെുടുപ്പ് തന്ത്രമൊരുക്കുന്നത് സുനില്‍ കനുഗോലുവാണ്. നേരത്തെ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഹൈക്കമാന്‍ഡും പ്രശാന്തും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞതോടെ പ്രശാന്തിനെ കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

1

സുനിലിന് 2023 മുതല്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ പ്ലാന്‍ ചെയ്യാം. നിര്‍ണായകമായ തിരഞ്ഞെടുപ്പുകള്‍ അടുത്ത വര്‍ഷം നടക്കുന്നുണ്ട്. അതില്‍ സുനിലിന്റെ സഹായങ്ങള്‍ കോണ്‍ഗ്രസിന് നേട്ടമാകും. അതേസമയം നിലവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രമൊരുക്കാന്‍ സുനില്‍ കനുഗോലു വരുമോ എന്ന് വ്യക്തമല്ല. പക്ഷേ ആ തീരുമാനം ആവശ്യമുള്ളപ്പോള്‍ എടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം കൊയ്താല്‍ സുനില്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനായി തന്ത്രമൊരുക്കും. നരേന്ദ്ര മോദിയുടെ 2014ലെ പ്രചാരണം പ്രശാന്ത് നയിച്ചപ്പോള്‍ ആ ടീമില്‍ സുനില്‍ കനുഗോലുവും ഉണ്ടായിരുന്നു.

സുനില്‍, സോണിയയും രാഹുലും പ്രിയങ്കയുമായും സംസാരിച്ചു ശേഷമാണ് തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ തീരുമാനിച്ചത്. ബിജെപി, ഡിഎംകെ, അണ്ണാഡിഎംകെ, അകാലിദള്‍ തുടങ്ങിയവരുമായി മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട് സുനില്‍. പ്രശാന്തുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സുനിലുമായി കോണ്‍ഗ്രസ് ബന്ധപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ സുനില്‍ തയ്യാറായിരുന്നില്ല. കാരണം പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ എതിരാളിയായ അകാലിദളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് കൊണ്ടായിരുന്നു ഇത്. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടി തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് സുനില്‍ കനുഗോലുവിനുള്ള ടാസ്‌ക്.

നിലവില്‍ രണ്ട് തിരഞ്ഞെടുപ്പുകള്‍ സുനില്‍ കൈകാര്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടകവും തെലങ്കാനയും സുനിലിന്റെ തന്ത്രത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. ബിജെപിക്കൊപ്പം 2017 വരെ സുനില്‍ കനുഗോലും നിന്നിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സുനിലിന്റെ മികവുമുണ്ടായിരുന്നു. നമക്ക് നാമൈ എന്ന ക്യാമ്പയിന്‍ മുദ്രാവാക്യം സ്റ്റാലിന്‍ വേണ്ടി സുനില്‍ ഒരുക്കിയിരുന്നു. ഇത് വന്‍ ഹിറ്റായി. ഇതിന് ശേഷം ഡിഎംകെ വിട്ട് അണ്ണാഡിഎംകെ പാളയത്തിലെത്തിയിരുന്നു അദ്ദേഹം. അതേസമയം പ്രശാന്തുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇത് മറികടക്കാനാണ് സുനിലിനെ കൊണ്ടുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+