പ്രശാന്ത് വേണോ വേണ്ടയോ? അക്കാര്യം തീരുമാനമായി, അഞ്ചിടത്തെ തിരഞ്ഞെടുപ്പിന് ശേഷം എത്തും, കാരണം ഇതാണ്

ദില്ലി: പ്രശാന്ത് കിഷോര്‍ വരണോ വേണ്ടേ ഇങ്ങനെയൊരു പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാത്രം വിചാരിച്ചത് കൊണ്ട് കാര്യങ്ങള്‍ നടക്കില്ല. പല നേതാക്കളും ഇക്കാര്യത്തില്‍ എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വൈകുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായെന്നാണ് സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം പ്രശാന്ത് കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് ഗാന്ധി കുടുംബം തന്നെ സൂചിപ്പിക്കുന്നത്. അതിന് കാരണവുമുണ്ട്.

1

പ്രശാന്ത് കിഷോര്‍ വരുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതിന് തല്‍ക്കാലം തടസ്സമുണ്ടായിട്ടല്ല. പ്രശാന്തിന് കോണ്‍ഗ്രസിലേക്ക് വരാനും ഗാന്ധി കുടുംബത്തിന് അദ്ദേഹത്തെ സ്വാഗതം ചെയ്യാനും താല്‍പര്യമുണ്ട്. തല്‍ക്കാലത്തേക്ക് പാര്‍ട്ടിയിലുള്ള പ്രശ്‌നങ്ങളൊക്കെ രാഹുല്‍ പറഞ്ഞ് തീര്‍ത്തിട്ടുണ്ട്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് തീരുമാനം. പ്രശാന്തും രാഹുല്‍ ഗാന്ധിയും സോണിയയും പ്രിയങ്കയും ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്.

റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

2

പ്രശാന്ത് കാരണമല്ല അദ്ദേഹത്തിന്റെ വരവ് വൈകുന്നത്. കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയുടെ തലവര മാറ്റാന്‍ ശേഷിയുള്ള മാണിക്യമായിട്ടാണ് പ്രശാന്തിനെ കാണുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് പാര്‍ട്ടിയിലെത്തിയാല്‍ വേറെ പ്രശ്‌നമുണ്ട്. എന്നാല്‍ ഗാന്ധി കുടുംബത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഏകീകരണ സ്വഭാവമുണ്ടായിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമല്ല കോണ്‍ഗ്രസ് പരിഗണിക്കേണ്ടതെന്നും, പ്രശാന്തിനെ പോലൊരാള്‍ വരുന്നത് പാര്‍ട്ടിക്ക് ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യുമെന്നുമാണ് രാഹുലിന്റെ നിലപാട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ പ്രശാന്ത് വന്നത് കൊണ്ട് നേട്ടമൊന്നുമുണ്ടായില്ലെന്ന് ജി23 അടക്കമുള്ളവര്‍ വാദിക്കും.

3

പ്രശാന്തിന്റെ വരവ് ഗുണം ചെയ്തില്ലെന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്താനും സാധ്യതയുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം ചരണ്‍ജിത്ത് സിംഗ് ചന്നിയെ പഞ്ചാബില്‍ മുഖ്യമന്ത്രിയാക്കിയാല്‍ പ്രശാന്തിന് യാതൊരു റോളുമുണ്ട്. ഈ തീരുമാനം രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ തന്ത്രമാണ്. അത് ഏറ്റെടുത്ത് നടപ്പാക്കിയത് രാഹുല്‍ ഗാന്ധിയുമാണ്. ഗാര്‍ഗെ ദളിത് നേതാവായത് കൊണ്ട് ദളിത് മുഖ്യമന്ത്രി എന്ന ആശയം അവതരിപ്പിക്കുകയായിരുന്നു. പ്രശാന്തിന്റെ വരവ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമായിരിക്കും.

4

സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനാവില്ലെന്നാണ് പ്രശാന്തിന്റെ നിലപാട്. പകരം സംഘടനാ തലം മുതല്‍ കോണ്‍ഗ്രസിനെ അഴിച്ചുപണിയും. സോണിയാ ഗാന്ധിയുമായിട്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്യുക. ടിക്കറ്റ് വിതരണം, തിരഞ്ഞെടുപ്പ് സഖ്യം, തിരഞ്ഞെടുപ്പ് ഫണ്ടിംഗ് എന്നിവ അടക്കമാണ് കോണ്‍ഗ്രസിന് പ്രശാന്തിന്റെ സഹായമുണ്ടാവുക. പ്രശാന്തിനെതിരെ ചില മുഖ്യമന്ത്രിമാരും എഐസിസിയിലെ ചില നേതാക്കളും വിമതരും അടക്കം രംഗത്തുണ്ട്. ഇവരോട് അനുസരിക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ ഉന്നയിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രശാന്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ കൊണ്ടുപോകുന്നതാണ്. സുഷ്മിത ദേവും ലൂസീഞ്ഞോ ഫലെയ്‌റോയും അടക്കം തൃണമൂലിലേക്കാണ് പോയത്.

5

ഭൂപേഷ് ബാഗല്‍ ഈ വിഷയത്തില്‍ തൃണമൂലുമായി ഏറ്റുമുട്ടുക വരെ ചെയ്തിരുന്നു. ബാഗലിനെ അടക്കം നേതൃത്വം ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടി വരും. അതേസമയം തൃണമൂല്‍ ഇപ്പോള്‍ എത്തുന്നത് കോണ്‍ഗ്രസ് ദുര്‍ബലമായ സംസ്ഥാനങ്ങളിലാണ്. ത്രിപുരയും ഗോവയും അത്തരം സംസ്ഥാനങ്ങളാണ്. എഎപിയും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് വോട്ടുബാങ്കില്‍ നടത്തുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള സംസ്ഥാനങ്ങളില്‍ തൃണമൂല്‍ എത്തുന്നില്ല. പക്ഷേ എംപി അവിടെയുമുണ്ട്. പഞ്ചാബിലും ഉത്തരാഖണ്ഡിലും തൃണമൂല്‍ ഇതുവരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. എകെ ആന്റണി, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അംബികാസ സോണി, എന്നിവരെ കൂടാതെ കുറച്ച് യുവനേതാക്കളും പ്രശാന്ത് വരട്ടെ എന്ന നിലപാടിലാണ്.

6

പ്രശാന്തിന് പാര്‍ട്ടികള്‍ക്ക് അതീതമായ ബന്ധം ധാരാളമുണ്ട്. അതാണ് കോണ്‍ഗ്രസിന് ആവശ്യം. പലരുമായും സഖ്യമുണ്ടാക്കാന്‍ ഇത് കോണ്‍ഗ്രസിനെ സഹായിക്കും. മമത, ശരത് പവാര്‍, എംകെ സ്റ്റാലിന്‍, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, ഹേമന്ത് സോറന്‍, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുമായി അടുത്ത ബന്ധമാണ് പ്രശാന്തിനുള്ളത്. കോണ്‍ഗ്രസില്ലാതെ ഇവര്‍ക്കൊന്നും ബിജെപിയെ പരാജയപ്പെടുത്താനാവില്ല എന്നാണ് പ്രശാന്ത് നേരത്തെ പറഞ്ഞത്. ഇത് സത്യവുമാണ്. വലിയ നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് നേരിട്ട് പോരാട്ടം. പഞ്ചാബും ഉത്തരാഖണ്ഡും ഒറ്റയ്ക്ക് വിജയിച്ചാല്‍ അത് കോണ്‍ഗ്രസിന് വലിയ കരുത്താകും. പ്രതിപക്ഷ ഐക്യത്തിന് അത് കരുത്ത് പകരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+