Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല, തന്നേക്കാള്‍ ആവശ്യം നേതൃത്വമാണെന്ന് പ്രശാന്ത്

ദില്ലി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ച്ചയോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രശാന്ത് കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് അറിയിച്ചിരിക്കുന്നത്. പ്രശാന്തിന്റെ വരവില്‍ നേരത്തെ കോണ്‍ഗ്രസ് രണ്ട് തട്ടിലായിരുന്നു. 2024 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ ശക്തമാക്കാന്‍ പ്രശാന്ത് വരുമെന്നായിരുന്നു അവസാന നിമിഷം വരെയുള്ള ചര്‍ച്ചകളില്‍ പറഞ്ഞിരുന്നത്. പ്രശാന്ത് കോണ്‍ഗ്രസിന് മുന്നില്‍ പ്രസന്റേഷന്‍ നടത്തിയെന്നും, എങ്ങനെ പാര്‍ട്ടിയെ ശക്തിപ്പെടുത്താമെന്ന കാര്യം ചര്‍ച്ച ചെയ്‌തെന്നും സുര്‍ജേവാല പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രശാന്ത് തയ്യാറായില്ല. പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ നിര്‍ദേശങ്ങളെ അഭിനന്ദിക്കുന്നുവെന്ന് സുര്‍ജേവാല വ്യക്തമാക്കി.

1

അതേസമയം പ്രശാന്ത് കിഷോറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ക്ഷണം വിനയപൂര്‍വം നിരസിക്കുന്നു. തന്നേക്കാള്‍ പാര്‍ട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. പാര്‍ട്ടിയിലെ ആവശ്യമായ പരിഷ്‌കരണ നടപടികളിലൂടെ ആഴത്തില്‍ വേരുറച്ച് പോയ ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും പ്രശാന്ത് ട്വീറ്റ് ചെയ്തു. നേരത്തെ പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാരി സമിതിയെ സോണിയാ ഗാന്ധി നിയമിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ജി23 നേതാക്കളെ കൂടി ഉള്‍പ്പെടുത്തി ആറ് സമിതികളെയും നിയോഗിച്ചിരുന്നു.

കോണ്‍ഗ്രസ് എംപവേഡ് ആക്ഷന്‍ ഗ്രൂപ്പില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് പ്രശാന്ത് കിഷോറിനെ ക്ഷണിച്ചുവെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചു. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ പ്രശാന്തിന്റെ വരവിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അതേസമയം കോണ്‍ഗ്രസില്‍ പ്രശാന്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി ഇഷ്ടാനുസരണം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നത് ഗുണം ചെയ്യില്ലെന്ന അഭിപ്രായവും സോണിയയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രശാന്ത് കിഷോറിന്റെ പിന്മാറ്റമെന്നാണ് സൂചനകള്‍.

2021 മുതല്‍ കോണ്‍ഗ്രസിനെ അടിമുടി മാറ്റാനുള്ള പദ്ധതിയുമായി ഹൈക്കമാന്‍ഡിന്റെ മുന്നിലുണ്ട് പ്രശാന്ത്. എന്നാല്‍ പ്രശാന്ത് പല സംസ്ഥാനങ്ങളില്‍ പല പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി മാറിയത്. പ്രശാന്തിന്റെ ഐപാക്ക് കഴിഞ്ഞ ദിവസം തെലങ്കാനയില്‍ ടിആര്‍എസ്സിന് വേണ്ടി തന്ത്രമൊരുക്കാന്‍ തീരുമാനിച്ചിരുന്നു. കെ ചന്ദ്രശേഖര റാവു കോണ്‍ഗ്രസിന്റെ കടുത്ത എതിരാളി കൂടിയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികളുമായി പ്രശാന്ത് ബന്ധം സ്ഥാപിക്കുന്നത് പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് സ്വീകാര്യമല്ല. പലയിടത്തും കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുന്ന നടപടികള്‍ക്ക് പ്രശാന്ത് നേതൃത്വം നല്‍കുന്നു എന്നാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+