കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോറിന്റെ അടുത്ത നീക്കം ചര്‍ച്ചയാവുന്നു, രാഷ്ട്രീയ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു

Google Oneindia Malayalam News

ദില്ലി: പ്രശാന്ത് കിഷോര്‍ ദീര്‍ഘകാലത്തിന് ശേഷം ബീഹാറിലേക്ക് മടങ്ങിയെത്തുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം പ്രശാന്തിന് പിന്നാലെയാണ്. അദ്ദേഹം തന്ത്രമൊരുക്കുന്ന വലിയൊരു രാഷ്ട്രീയ നീക്കം നടക്കാനൊരുങ്ങുകയാണ്. എന്നാല്‍ ബീഹാറിലേക്ക് അദ്ദേഹം എത്തുന്നത് മറ്റ് ലക്ഷ്യങ്ങളോടെയാണെന്ന് സംശയമുണ്ട്. ഞായറാഴ്ച്ചയാണ് അദ്ദേഹം പട്‌നയില്‍ തിരിച്ചെത്തിയത്. പ്രശാന്തുമായി എന്‍ഡിഎ കക്ഷികളെല്ലാം ഇടഞ്ഞ് നില്‍ക്കുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറും അതുപോലെ ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. അദ്ദേഹവുമായി പ്രശാന്ത് സംസാരിക്കുമോ എന്ന ആശങ്ക ശക്തമായി ബിജെപിക്ക് മുന്നിലുണ്ട്.

പ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്കപ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്ക

1

പ്രശാന്ത് കോണ്‍ഗ്രസിന്റെ അടക്കം നേതാക്കളെ കാണുമെന്നാണ് സൂചന. അതില്‍ നിതീഷ് കുമാറുമുണ്ട്. ദ്വിദിന സന്ദര്‍ശനത്തിനായിട്ടാണ് അദ്ദേഹം എത്തിയിരിക്കുന്നത്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തിലാണ് ബിജെപി. ഇതിനോടകം മുതിര്‍ന്ന നേതാക്കള്‍ അടക്കം ഇത് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രധാന പ്രശ്‌നം. നിതീഷിന്റെ ജെഡിയുവിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കുറഞ്ഞതാണ്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹത ബിജെപിക്കാണെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പല സീറ്റുകളിലും ബിജെപി പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണമാണ് ജെഡിയുവിനുള്ളത്. അപരന്മാരെയും എല്‍ജെപിയെയും ഉപയോഗിച്ച് ബിജെപി ജെഡിയുവിനെ ദുര്‍ബലമാക്കിയെന്നാണ് നിതീഷ് കുമാറും കരുതുന്നത്.

നിതീഷ് അടുത്ത നീക്കത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണ്. പ്രതിപക്ഷം അദ്ദേഹത്തെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനായി ക്ഷണിച്ചിട്ടുണ്ട്. ഇത് നിതീഷിന് തള്ളിക്കളയാനാവില്ല. അതേസമയം ബിജെപി അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കിയേക്കുമെന്നും സൂചനയുണ്ട്. ബീഹാര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നിതീഷ് ഒരുങ്ങുന്നത്. ദേശീയ രാഷ്ട്രീയമാണ് അദ്ദേഹം നോട്ടമിട്ട് നില്‍ക്കുന്നത്. എന്നാല്‍ ബിജെപി ഇതുവരെ നിതീഷിന് പദവി നല്‍കുന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല. പ്രശാന്ത് കിഷോറിന്റെ വരവ് പ്രതിപക്ഷത്തിന്റെ സന്ദേശവും കൊണ്ടാണോ എന്ന് സംശയമുണ്ട്. ബംഗാളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആദ്യമായിട്ടാണ് പ്രശാന്ത് പട്‌നയിലെത്തുന്നത്.

പ്രശാന്ത് നേരത്തെ ജെഡിയുവിനൊപ്പം 2015 നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശാന്തിന്റെ വരവിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് ജെഡിയു നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. ജെഡിയുവും ബിജെപിയും തമ്മില്‍ പരസ്യമായി പോരടിച്ച് കൊണ്ടിരിക്കുകയാണ്. അപമാനം സഹിച്ച് എന്‍ഡിഎയില്‍ നില്‍ക്കേണ്ട എന്നാണ് പല ജെഡിയു നേതാക്കളുടെയും നിലപാട്. എന്നാല്‍ നിതീഷ് കുമാര്‍ മാത്രം സഖ്യം വിടാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. ബിജെപിയില്‍ നിന്ന് ലഭിക്കുന്ന സ്ഥാനമാനങ്ങളാണ് നിതീഷിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പോകുന്നതോടെ നിതീഷ് പാര്‍ട്ടിയില്‍ അടക്കം ദുര്‍ബലനാവാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പ്രതിപക്ഷത്തെ അവഗണിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല.

അടുത്തിടെ തേജസ്വി യാദവിന്റെ ഇഫ്താര്‍ ചടങ്ങില്‍ നിതീഷ് പങ്കെടുത്തിരുന്നു. ഇത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രതിപക്ഷവുമായുള്ള അഭിപ്രായ വ്യത്യാസം മറന്ന് അദ്ദേഹം ഒപ്പം ചേരുമോ എന്നറിയാനുള്ളത്. പ്രശാന്തിന്റെ ദിദ്വിന സന്ദര്‍ശനം കഴിയുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും. ഇന്ന് പ്രശാന്ത് പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം പ്രഖ്യാപിക്കുന്നുണ്ട്. പ്രതിപക്ഷം അതിനും കൂടി കാത്തിരിക്കുകയാണ്. 2024 മുന്നില്‍ കണ്ട് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കമാണിത്. കോണ്‍ഗ്രസിന് മുന്നില്‍ ഇത്തരമൊരു ആശയമായിരുന്നു പ്രശാന്ത് വെച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് ഇതില്‍ തിരുത്തലിന് ശ്രമിച്ചിരുന്നു. ഇതോടെ താന്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് പ്രശാന്ത് പ്രഖ്യാപിക്കുകയായിരുന്നു.

പ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തുംപ്രശാന്ത് മോഡലില്‍ കോണ്‍ഗ്രസ് മാറും, സോണിയ തീരുമാനിക്കും, മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഗ്രൂപ്പെത്തും

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
prashant kishor patna visit starts new debate, he may form new political plattform
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X