ശരദ് പവാര്‍ അടുത്ത രാഷ്ട്രപതിയാകും? അണിയറയില്‍ തന്ത്രം മെനയുന്നു... ഒരാളുടെ സഹായം കൂടിയേ തീരു
ദില്ലി: മുതിര്‍ത്ത രാഷ്ട്രീയ നേതാവും എന്‍സിപി ദേശീയ അധ്യക്ഷനുമായ ശരദ് പവാര്‍ രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാകുമോ. രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ ഇടനാഴികളില്‍ ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പവാറിനെ ഉയര്‍ത്തിക്കാട്ടാനാണ് നീക്കം. ബിജെപി നിര്‍ദേശിക്കുന്ന വ്യക്തിയെ മറികടന്ന് പവാറിനെ രാഷ്ട്രപതിയാക്കണമെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമാകില്ല.
പ്രതിപക്ഷ പാര്‍ട്ടികളുടെ മാത്രമല്ല, ബിജെപിക്കൊപ്പം നില്‍ക്കുന്ന ചില കക്ഷികളുടെ പിന്തുണ കൂടി ആവശ്യമാണ്. എന്നാല്‍ രാഷ്ട്രീയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇതിനുള്ള തന്ത്രം മെനയുന്നുവെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....
ഗ്ലാമറസ് ലുക്കിൽ ബിഗ് ബോസ് താരം; അർച്ചനയുടെ സെൽഫി ചിത്രങ്ങൾ വൈറലാകുന്നു

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിജെപിയുടെ നോമിനിയാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ജൂലൈ അവസാന വാരം വരെ കാലാവധിയുണ്ട്. അതായത് അടുത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന ജുണിലോ ജൂലൈയിലോ നടക്കും. ഈ വേളയില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ശരദ് പവാറിനെ ഉയര്‍ത്തിക്കാട്ടാനാണ് നീക്കം.

പ്രശാന്ത് കിഷോര്‍ ആണ് ശരദ് പവാറിനെ രാഷ്ട്രപതിയാക്കുന്നതിന് കരുനീക്കം നടത്തുന്നത്. അടുത്തിടെ അദ്ദേഹം മൂന്ന് തവണ പവാറിനെ കണ്ടിരുന്നു. ഒരു തവണ മുംബൈയില്‍ വച്ചും രണ്ടു തവണ ദില്ലിയിലെ പവാറിന്റെ വസതിയില്‍ വച്ചും. 2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനാണ് ഈ കൂടിക്കാഴ്ചകള്‍ എന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നത്.

പവാറിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ നീക്കമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് പ്രശാന്ത് കിഷോര്‍ നിഷേധിച്ചു. മൂന്നാം മുന്നണിക്കോ നാലാം മുന്നണിക്കോ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒന്നിന് പിറകെ ഒന്നായ ചര്‍ച്ചകളിലാണ് പ്രശാന്ത് കിഷോര്‍. ചൊവ്വാഴ്ച അദ്ദേഹം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തി. അതിന് മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ റെഡ്ഡി എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രശാന്ത് കിഷോര്‍ തന്റെ ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടിയത്. ഏതെങ്കിലും പാര്‍ട്ടിയുമായി പ്രത്യക്ഷത്തില്‍ അടുപ്പം കാണിക്കാത്ത പ്രശാന്ത് കിഷോര്‍ എന്തിനാണ് ഇത്രയും ചര്‍ച്ചകള്‍ നടത്തുന്നത് എന്ന ചോദ്യമാണ് പവാര്‍ രാഷ്ട്രപതിയാകാന്‍ സാധ്യതയുണ്ട് എന്ന വിവരങ്ങളിലേക്ക് എത്തിയിരിക്കുന്നത്.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നിരയില്‍ ഐക്യം വേണമെന്നാണ് പ്രശാന്ത് കിഷോറിന്റെ നിലപാട്. കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്ത സഖ്യം കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്ത് ഐക്യമുണ്ടാക്കുന്നതിനുള്ള അവസരമായിട്ടാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കിഷോര്‍ കാണുന്നതത്രെ.

തന്റെ ലക്ഷ്യം നേടണമെങ്കില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ പിന്തുണ ആവശ്യമാണെന്ന് പ്രശാന്ത് കിഷോര്‍ കരുതുന്നു. ഒരു മുന്നണിയിലും ഔദ്യോഗികമായി നിലയുറപ്പിക്കാത്ത നവീന്‍ മിക്കപ്പോഴും ബിജെപിയെ ആണ് പിന്തുണച്ചിട്ടുള്ളത്. ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളില്‍ നിന്നുള്ള പിന്തുണ പ്രതിപക്ഷത്തിന് അനുകൂലമാണ്. നവീന്‍ പട്‌നായികിന്റെ പിന്തുണ കൂടി നേടിയാല്‍ പവാര്‍ അടുത്ത രാഷ്ട്രപതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൗനരാഗം നായിക ഐശ്വര്യയുടെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, കാണാം












Click it and Unblock the Notifications