പുതിയ രൂപത്തിൽ രാഹുലും പാർട്ടിയും; പ്രശാന്ത് കിഷോറുമായി കൈകോർത്ത് വലിയ കുതിപ്പിന് കോൺഗ്രസ്...
പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളിൽ രാഹുലിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയിൽ മാറ്റമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
ന്യൂഡൽഹി: ദേശീയ തലത്തിൽ വലിയ തിരിച്ചുവരവാണ് കോൺഗ്രസിന് മുന്നിലുള്ളത്. അത് ഇനിയും വൈകികൂടായെന്ന് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളും ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് മൂന്നാം മുന്നണിയെന്ന നീക്കം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ കോൺഗ്രസിലേക്കും രാഹുൽ ഗാന്ധിയിലേക്കും തന്നെ ദേശീയ രാഷ്ട്രീയം തിരിയുകയാണ്. പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളിൽ രാഹുലിന്റെയും പാർട്ടിയുടെയും പ്രതിച്ഛായയിൽ മാറ്റമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് പ്രധാന ലക്ഷ്യം. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഇതിന്റെ ആദ്യ പടിയാകും. തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ അടിമുടി മാറ്റമുണ്ടാകും. കേരളത്തിൽ സംഭവിച്ചതുപോലെ നേതൃത്വത്തിലും ശൈലിയിലും മാറ്റം വേണമെന്നാണ് നേതാക്കളുടെ വാദം.

എന്നാൽ അതുകൊണ്ട് മാത്രമാകില്ലെന്ന് പ്രശാന്ത് കിഷോർ. രാഷ്ട്രീയ തന്ത്രജ്ഞനായി ഇതിനോടകം തന്നെ തിളങ്ങി കഴിഞ്ഞ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് സഹകരിക്കുന്ന കാര്യത്തിൽ ഏകദേശ ധാരണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ രൂപത്തിൽ പാർട്ടിയെയും രാഹുലിനെയും അവതരിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോറായിരിക്കും.

കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ, പ്രിയങ്ക, സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരുമായും പ്രശാന്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ തലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒരു മാസ് ലീഡർ വേണമെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. ഇതിന് രാഹുലിന്റെ പ്രവർത്തന ശൈലിയിലടക്കം മാറ്റം കൊണ്ടുവരേണ്ടതുണ്ട്.

പശ്ചിമ ബംഗാളിൽ മമത ബാനർജിയെയും തമിഴ്നാട്ടിൽ എം.കെ സ്റ്റാലിനെയും വിജയത്തിലേക്ക് നയിച്ചത് പ്രശാന്ത് കിഷോറിന്റെ ഈ തന്ത്രമാണ്. അത്തരത്തിൽ ബിജെപിക്കെതിരെ നിൽക്കാൻ സാധിക്കുന്ന ഒരു നേതാവിനെയാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിന് ആവശ്യം. പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസിനുള്ള സ്വീകര്യത പോലെ ജനകീയനായ നേതാവാണ് രാഹുൽ ഗാന്ധിയും. എന്നാൽ നരേന്ദ്ര മോദിയെ കടത്തിവെട്ടാൻ സാധിക്കുന്ന നേതാവെന്ന നിലയിൽ അദ്ദേഹത്തെ അവതരിപ്പിക്കേണ്ടതുണ്ട്.

രാഹുലിനെ മുൻനിർത്തിയുള്ള പോരാട്ടങ്ങൾക്ക് കോൺഗ്രസ് ഒരുക്കം ആരംഭിച്ചതായി കോൺഗ്രസ് വൃത്തങ്ങളും അറിയിക്കുന്നു. പഞ്ചാബ്, ഗുജറാത്ത് അടക്കമുള്ളം സംസ്ഥാനങ്ങളിലെ നേതൃത്വത്തിൽ വലിയ അഴിച്ചു പണിയുണ്ടാകും. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളിൽ പ്രിയങ്ക ഗാന്ധിയും സജീവ പങ്കു വഹിക്കും. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക സജീവമായി കഴിഞ്ഞു.

രാഹുലിനെയും പ്രിയങ്കയെയുമാണ് ആദ്യം കിഷോര്‍ കണ്ടത്. എന്നാല്‍ ഇതോടെ യോഗം തീരുമെന്നാണ് കരുതിയത്. പിന്നാലെ തന്നെ സോണിയാ ഗാന്ധിയുമായും പ്രശാന്ത് കിഷോര്‍ സംസാരിച്ചു. സോണിയ വിര്‍ച്വലി ഇവര്‍ തമ്മിലുള്ള യോഗത്തില്‍ ചേരുകയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ആഗ്രഹപ്രകാരം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്ന ദൗത്യമാണ് കിഷോര്‍ ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിലെ ആരും അതിന് താല്‍പര്യപ്പെടാത്ത സാഹചര്യത്തില്‍ കിഷോര്‍ തന്നെ അത് ഏറ്റെടുക്കും.
Recommended Video

അടുത്ത വര്‍ഷത്തെ അഞ്ച് തിരഞ്ഞെടുപ്പുകളില്‍ നാലും പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഉത്തരാഖണ്ഡിലായിരിക്കും മിഷന്‍ 2024 ആദ്യം പ്രയോഗിക്കുക. ഇവിടെ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ശ്രമം തുടങ്ങി കഴിഞ്ഞു. ഉത്തരാഖണ്ഡില്‍ നിന്ന് നേതാക്കള്‍ ദില്ലിയിലെത്തിയിട്ടുണ്ട്. ഹരീഷ് റാവത്ത്, നവപ്രഭാത്, കരണ്‍ മഹാര എന്നിവരെയാണ് രാഹുല്‍ കണ്ടത്. ഹരീഷ് റാവത്ത് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക. സംസ്ഥാന സമിതിയിലും മാറ്റങ്ങളുണ്ടാവും.












Click it and Unblock the Notifications