• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

  • By Aami Madhu

തിരുവനന്തപുരം: പി ചിദംബരത്തിനെതിരായ സിബിഐ നടപടികള്‍ ബിജെപി സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി മോദിയെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് ജയറാം രമേശ് രംഗത്തെത്തിയത്. നരേന്ദ്ര മോദിയെ എപ്പോഴും വില്ലനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നായിരുന്നു ജയറാം രമേശിന്‍റെ പ്രസ്താവന. ജയറാമിന്‍റെ പ്രതികരണത്തിനെതിരെ നേതൃത്വം ശബ്ദം കടുപ്പിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൂടുതല്‍ നേതാക്കള്‍ രമേശിന് പിന്തുണയുമായി രംഗത്തെത്തി. ഏറ്റവും അവസാനമായി രമേശിനെ പിന്തുണച്ചത് തിരുവനന്തപുരം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ആയിരുന്നു.

കര്‍ണാടക ബിജെപിയില്‍ കൂട്ട രാജി!! 150 പ്രവര്‍ത്തകര്‍ രാജിവെച്ചു, ഭീഷണി മുഴക്കി നേതാക്കളും

നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മാസങ്ങളോളം ഒഴിഞ്ഞ് കിടന്നപ്പോള്‍ നേതൃത്വത്തിനെതിരെ ശശി തരൂര്‍ സ്വരം കടുപ്പിച്ചിരുന്നു.ഇതോടെ തരൂര്‍ ബിജെപിയുമായി അടുക്കുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. പുതിയ മോദി അനുകൂല പ്രസ്താവനയും കൂടി വന്നതോടെ തരൂരിന്‍റെ രാഷ്ട്രീയ ചുവടുമാറ്റത്തിന്‍റെ സൂചനയാണോ ഇതെന്ന തരത്തില്‍ ചര്‍ച്ചകള്‍ ചൂടു പിടിച്ചിരിക്കുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് അദ്ദേഹം.

 കൂടുതല്‍ നേതാക്കള്‍ രംഗത്ത്

കൂടുതല്‍ നേതാക്കള്‍ രംഗത്ത്

രമേശിനെ പിന്താങ്ങി മുതിര്‍ നേതാവ് അഭിഷേക് സിംഗ്വിയായിരുന്നു ആദ്യം രംഗത്തെത്തിയത്. 'മോദിയെ മോശക്കാരനായി മാത്രം ചിത്രീകരിക്കുന്നത് ശരിയല്ലെന്നാണ് തന്‍റെ നിലപാട്.അദ്ദേഹം പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രമല്ല മറിച്ച് ഇത്തരം വിമര്‍ശനങ്ങള്‍ മോദിയെ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തികള്‍ എല്ലായ്‌പ്പോഴും നല്ലതോ ചീത്തയോ വ്യത്യസ്തമോ ആയിരിക്കും. അവ വിലയിരുത്തേണ്ടത് വിഷയം നോക്കിയാണ്. അല്ലാതെ വ്യക്തികളെ നോക്കിയല്ല. ഉജ്ജ്വ പദ്ധതി അത്തരം നല്ല കാര്യങ്ങളില്‍ ഒന്നാണ്'

എന്നായിരുന്നു സ്വിംഗ്വി പറഞ്ഞത്.

 രാഷ്ട്രീയ ചുടുമാറ്റമോ?

രാഷ്ട്രീയ ചുടുമാറ്റമോ?

പിന്നാലെയാണ് വിഷയത്തില്‍ തന്‍റെ നിലപാട് ശശി തരൂരും വ്യക്തമാക്കിയത്.കഴിഞ്ഞ ആറ് വര്‍ഷമായി താനിത് പറയുകയാണ്. മോദി നല്ലത് ചെയ്യുമ്പോള്‍ അത് അംഗീകരിക്കണം. അപ്പോള്‍ മാത്രമേ മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള നമ്മുടെ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസ്യത വരികയുള്ളൂ' എന്നായിരുന്നു തരൂരിന്‍റെ ട്വീറ്റ്. എന്നാല്‍ ഇത് തരൂരിന്‍റെ രാഷ്ട്രീയ ചുവടുമാറ്റത്തിനുള്ള സൂചനയാണെന്ന വിലയിരുത്തലാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്.

 സുനന്ദ കേസിലെ സമ്മര്‍ദ്ദം

സുനന്ദ കേസിലെ സമ്മര്‍ദ്ദം

കോണ്‍ഗ്രസിനുള്ളില്‍ ശശി തരൂരിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധിയുടെ രാജിയോടെ പാര്‍ട്ടിക്കുള്ളില്‍ തരൂരിന്‍റെ ശക്തി ക്ഷയിച്ചെന്ന വികാരവും ഉണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്കെതിരെ പാലം വലിച്ച സംസ്ഥാന നേതാക്കള്‍ക്കെതിരെ തരൂര്‍ രംഗത്തെത്തിയികുന്നു. അതുകൊണ്ട് തന്നെ തരൂരിന് കേരളത്തില് നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. സുനന്ദ പുഷ്കറിന്‍റെ കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവും കൂടി ചേര്‍ന്നതോടെ തരൂര്‍ ബിജെപിയിലേക്ക് ചുവടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്.

 പ്രതികരിച്ച് തരൂര്‍

പ്രതികരിച്ച് തരൂര്‍

അതിനിടെയാണ് അദ്ദേഹത്തിന്‍റെ പുതിയ പ്രതികരണം. ജയറാമിനെ പിന്തുണച്ചതോടെ രാഷ്ട്രീയ മാറ്റത്തിനുള്ള ഒരുക്കത്തിലാണോ എന്ന് നിരവധി പേര്‍ അന്വേഷിച്ചു. എന്നാല്‍ തനിക്ക് അത്തരമൊരു പദ്ധതിയേ ഇല്ലെന്ന് തരൂര്‍ പറഞ്ഞു. വിഷയത്തില്‍ അഭിപ്രായം പറയാനുള്ള കോണ്‍ഗ്രസിനുള്ളിലെ നേതാക്കളുടെ സ്വാതന്ത്രവും ജനാധിപത്യവുമാണ് ഇപ്പോള്‍ കാണുന്നത്. തന്‍റേത് വ്യക്തിപരമായ അഭിപ്രായമാണ്, തരൂര്‍ പറഞ്ഞു.

 കണ്ണടച്ച് വിമര്‍ശിക്കരുത്

കണ്ണടച്ച് വിമര്‍ശിക്കരുത്

മോദി ചെയ്ത ചില കാര്യങ്ങള്‍ ജനമനസില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാം കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്. അദ്ദേഹം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്. നല്ലത് ചെയ്യുമ്പോള്‍ അതിനെ പ്രശംസിക്കണം. അപ്പോള്‍ മാത്രമേ വിമര്‍ശനങ്ങളിള്‍ വിശ്വാസ്യത കൈവരികയുള്ളൂവെന്നും തരൂര്‍ പറഞ്ഞു. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയുണ്ട്. പ്രതിസന്ധി ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അത് എത്രത്തോളം പ്രശ്നങ്ങള്‍ ലഘൂകരിക്കുമെന്ന് കണ്ടറിയാം എന്നും തരൂര്‍ പ്രതികരിച്ചു.

 മറുപടിയുമായി വേണുഗോപാല്‍

മറുപടിയുമായി വേണുഗോപാല്‍

അതേസമയം തരൂര്‍ അടക്കമുള്ള നേതാക്കളുടെ മോദി അനുകൂല പ്രസ്താവനയെ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്തെത്തി. നരേന്ദ്ര മോദിക്ക് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുകയല്ല കോണ്‍ഗ്രസ് നേതാക്കളുടെ പണി. സര്‍ക്കാരിന്‍റെ നല്ല വശങ്ങള്‍ പറയരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിട്ടില്ല. നേതാക്കള്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണ്, കോണ്‍ഗ്രസിന്‍റേതല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

'മതേതര ശ്രീകൃഷ്ണ ജയന്തി സ്വമേധയാ ഉപേക്ഷിച്ച് ഓടേണ്ടി വന്നു'.. പരിഹസിച്ച് സുരേന്ദ്രന്‍

'പ്രളയത്തിന്‍റെ മറവില്‍ നിയമന തട്ടിപ്പ്; എംഎ റഹീമിന്‍റെ സഹോദരി,പികെ ശ്രീമതിയുടെ മുന്‍ പിഎയുടെ ഭാര്യ'

English summary
Prasising modi; Shashi Tharoors responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X