കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ല, മകന് ഉപമുഖ്യമന്ത്രി സ്ഥാനവും ഇല്ല; പ്രതിഭ സിംഗ് കലിപ്പില്‍

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ പരാജയപ്പെട്ടത് പ്രതിഭ സിംഗ്. വീരഭദ്ര സിംഗിന്റെ പിന്തുടര്‍ച്ചക്കാരിയായി അവരെത്തുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷം അത് മാറി മറിയുകയായിരുന്നു. സുഖ്‌വീന്ദര്‍ സുഖുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ പ്രതിഭ വിചാരിച്ചത് പോലെ കാര്യങ്ങള്‍ വന്നില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.പ്രതിഭയുടെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനം അവര്‍ക്ക് നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

1

അതേസമയം എംപി സ്ഥാനം രാജിവെക്കണമെന്ന കാര്യമാണ് പ്രതിഭയ്ക്ക് തിരിച്ചടിയായതെന്നാണ് കരുതുന്നത്. ഇനിയൊരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ അത് തിരിച്ചടിയായി മാറുമെന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തില്‍ സുഖുവാണ് ഏറ്റവും സുരക്ഷിതമായ ഓപ്ഷന്‍. എന്നാല്‍ കോണ്‍ഗ്രസിന് ഭരണം എളുപ്പമാകില്ലെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്.

ബാബ വംഗയ്ക്കും മുകളിലുള്ള പ്രവചനം; ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തി ഇംഗ്ലണ്ട് ജേതാക്കളാകുംബാബ വംഗയ്ക്കും മുകളിലുള്ള പ്രവചനം; ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വീഴ്ത്തി ഇംഗ്ലണ്ട് ജേതാക്കളാകും

സംസ്ഥാനത്ത് വലിയ സ്വാധീനം പ്രതിഭയ്ക്കുമുണ്ട്. എന്നാല്‍ ഈ സ്വാധീനം ഉപയോഗിച്ച് മുഖ്യമന്ത്രി സ്ഥാനം നേടാനുള്ള പ്രതിഭയുടെ ശ്രമമാണ് തിരിച്ചടിയായതെന്നാണ് സൂചന. സമ്മര്‍ദത്തിന് വഴങ്ങി ഒരു കാര്യവും ചെയ്യില്ലെന്ന് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതാണ്.

ബാബ വംഗയ്ക്ക് ശക്തയായ എതിരാളി; 2022ല്‍ ശരിയായത് 12 പ്രവചനങ്ങള്‍, 28 പ്രവചനങ്ങള്‍ ശരിയായേക്കും!!ബാബ വംഗയ്ക്ക് ശക്തയായ എതിരാളി; 2022ല്‍ ശരിയായത് 12 പ്രവചനങ്ങള്‍, 28 പ്രവചനങ്ങള്‍ ശരിയായേക്കും!!

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ട് പേരെ മാത്രമാണ് പരിഗണിച്ചിരുന്നത്. പ്രതിഭയും സുഖുവും മാത്രമായിരുന്നു അത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി പാര്‍ട്ടി യോഗത്തിന് മുമ്പ് തന്നെ അവര്‍ പിന്മാറിയെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം സുഖുവിനെ മുഖ്യമന്ത്രിയാക്കുന്നതിനോട് തീര്‍ത്തും യോജിപ്പില്ലായിരുന്നു പ്രതിഭയ്ക്ക്.

കേന്ദ്ര നേതാക്കളായ ഭൂപീന്ദര്‍ സിംഗ്, ഭൂപേഷ് ബാഗല്‍, രാജീവ് ശുക്ല എന്നിവരോട് തനിക്കുള്ള അതൃപ്തി പ്രതിഭ അറിയിക്കുകയും ചെയ്തു. നേരത്തെ തന്നെ സുഖുവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല പ്രതിഭ. വീരഭദ്ര സിംഗിന്റെ കടുത്ത വിമര്‍ശകനായിട്ടാണ് സുഖു സംസ്ഥാന രാഷ്ട്രീയത്തില്‍ അറിയപ്പെട്ടിരുന്നത്.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

മുഖ്യമന്ത്രി പദം നഷ്ടമായെങ്കിലും മകന്‍ വിക്രമാദിത്യ സിംഗിനായി ഉപമുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാനും പ്രതിഭാ സിംഗ് ശ്രമിച്ചിരുന്നു. എന്നാല്‍ അതും ഹൈക്കമാന്‍ഡില്‍ നിന്ന് കിട്ടിയില്ല. ഇതിലുള്ള നിരാശ അവര്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കുമുണ്ട്. അതുകൊണ്ട് സുഖുവിന് ഇവരുടെ വിശ്വാസം കൂടി നേടിയെടുക്കേണ്ടി വരും.

മികച്ച വകുപ്പുകള്‍ അവര്‍ക്കൊപ്പമുള്ള എംഎല്‍എമാര്‍ക്ക് നല്‍കേണ്ടി വരും.മുകേഷ് അഗ്നിഹോത്രിയെ പിന്തുണയ്ക്കാനും പ്രതിഭ പക്ഷം തയ്യാറായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇത് സ്വീകാര്യമായിരുന്നില്ല. പക്ഷേ ഈ പ്രതിസന്ധി സര്‍ക്കാരിനെ വീഴുന്നതിലേക്ക് നയിക്കാതിരിക്കാനാവും കോണ്‍ഗ്രസിന്റെ ശ്രമം.

English summary
pratibha singh lobby for deputy cm post for son but high command not interested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X