യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; കര്‍ണാടകയില്‍ വന്‍ പ്രതിഷേധം, ബിജെപി പ്രസിഡന്റിനെ തടഞ്ഞ് പ്രവര്‍ത്തകര്‍
മംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബി ജെ പി യുവജന വിഭാഗമായ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടറുവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം. വി എച്ച് പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പല ബി ജെ പി നേതാക്കളേയും പ്രവര്‍ത്തകര്‍ തടയുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സുള്ള്യ, കടബ, പുത്തൂര്‍ താലൂക്കുകളില്‍ വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി) ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ചിലയിടങ്ങളില്‍ സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് ഓടുന്ന ബസ് കല്ലേറില്‍ തകര്‍ന്നു.

അതിനിടെ പ്രവീണ്‍ നെട്ടറുവിന്റെ മൃതദേഹം ആംബുലന്‍സില്‍ സംഘ സംഘടനാ പ്രവര്‍ത്തകര്‍ വിലാപയാത്രയായി കൊണ്ടുപോയി. യുവനേതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ജന്മനാടായ നെട്ടാരുവില്‍ നടക്കും. വിവിധ ഹൈന്ദവ സംഘടനകളിലെ നൂറുകണക്കിന് യുവ പ്രവര്‍ത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. കൊലപാതകത്തെ തുടര്‍ന്ന് വര്‍ഗീയ സംഘര്‍ഷം നിലനില്‍ക്കുന്ന ജില്ലയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികളെ പിടികൂടാന്‍ പോലീസ് നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഈയിടെ ഇതേ പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട ഒരു യുവാവിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് കൊലപാതകമെന്ന് വലതുപക്ഷ സംഘടനകള്‍ സംശയം ഉന്നയിച്ചതോടെ സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Initial reports & some media reports indicate at SDPI &PFI links. They're being encouraged in Kerala. In Karnataka, Cong encouraging them. Our govt in Karnataka will take action&bring culprits to book: Union Minister & BJP leader Pralhad Joshi on murder of BJP Yuva Morcha worker pic.twitter.com/uqiSEEd3oZ
— ANI (@ANI) July 27, 2022
അതേസമയം പ്രാഥമിക വിവരങ്ങളും ചില മാധ്യമ റിപ്പോര്‍ട്ടുകളും എസ് ഡി പി ഐ, പി എഫ് ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന സൂചന നല്‍കുന്നുണ്ട് എന്ന് കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ പ്രഹ്ലാദ് ജോഷി പറഞ്ഞു.
ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും
#WATCH | Police lathi-charge those protesting against the murder of BJP Yuva Morcha worker Praveen Nettar in Bellare of Dakshin Kannada district#Karnataka pic.twitter.com/oun3ciZbVm
— ANI (@ANI) July 27, 2022
കേരളത്തില്‍ ഈ സംഘടനയിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അവരെ പ്രോത്സാഹിപ്പിക്കുന്നു. കര്‍ണാടകയിലെ ഞങ്ങളുടെ സര്‍ക്കാര്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
അതേസമയം പ്രതിയെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ തുടരുകയാണ് എന്നും പ്രതികള്‍ കേരളത്തിലേക്ക് ഓടിപ്പോയതായി സംശയിക്കുന്നുവെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞു. ഞങ്ങള്‍ കേരള പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരിതമാണോ അതോ മറ്റ് കാരണങ്ങളാണോയെന്ന് അന്വേഷിക്കണം എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
#Karnataka #BJP Yuva Morcha workers attack party president Nalin Kateel and heckle district incharge minister Sunil Kumar in #Puttur #DakshinKannada when they went to pay his last respects to murdered yuva morcha president #Praveen Nettar. pic.twitter.com/EqdnIPFbi6
— Imran Khan (@KeypadGuerilla) July 27, 2022
അതിനിടെ കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രസിഡന്റ് പ്രവീണ്‍ നെട്ടാറിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയ പാര്‍ട്ടി പ്രസിഡന്റ് നളിന്‍ കട്ടീലിനെയും ജില്ലാ ചുമതലയുള്ള മന്ത്രി സുനില്‍ കുമാറിനെയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ദക്ഷിണ കന്നടയിലെ പുത്തൂരില്‍ ആക്രമിച്ചു. ഇവരുടെ വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications