കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് കുട്ടികള്‍ മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കണം: പ്രവീണ്‍ തൊഗാഡിയ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഹിന്ദു സ്ത്രീകള്‍ അഞ്ച് സ്ത്രീകളെ പ്രസവിക്കണമെന്ന പ്രസ്തവനയുടെ ചൂടു ഇതുവരെ മാറിയിട്ടില്ല. ഇതിനുപിന്നാലെ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയും രംഗത്ത് എത്തി. ഇന്ത്യയില്‍ രണ്ട് കുട്ടികള്‍ മാത്രമുളളത് കുറ്റകരമാണെന്നാണ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞത്. രണ്ട് കുട്ടികള്‍ മാത്രമുളള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു കുട്ടികളെ മാത്രം പ്രസവിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം വരണമെന്നാണ് തൊഗാഡിയ പ്രസ്താവിക്കുന്നത്. രാജ്യത്തെ ജനസംഖ്യയാണ് തൊഗാഡിയ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ ജനസംഖ്യ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇതെല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാന്നാണോ തൊഗാഡിയ ഉദ്ദ്യേശിച്ചത് എന്നറിയില്ല. എന്നാലും പ്രസ്താവന വിവാദമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

pravin-togadia

ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിച്ചാല്‍ ധാക്കയിലും കാന്തഹാറിലും ലാഹോറിലുമെല്ലാം ത്രിവര്‍ണ്ണ പതാക ഉയര്‍ത്താമെന്നും പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. ബിജെപി നേതാവ് സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു. വിവാദ പ്രസ്താവന നടത്തിയ സാക്ഷി മഹാരാജിന് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

അതിനു പിന്നാലെ ബിജെപി നേതാവ് ശ്യാം ലാല്‍ ഗോസ്വാമി പറഞ്ഞത് ഹിന്ദു സ്ത്രീകള്‍ അഞ്ച് കുട്ടികളെ പ്രസവിക്കണമെന്നാണ്. ഇതിനൊക്കെ പിറകെയാണ് കടുത്ത വാദവുമായി തൊഗാഡിയ രംഗത്തെത്തിയിരിക്കുന്നത്.

English summary
VHP leader Praveen Togadia said that a law for having only two children should be framed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X