പ്രണയം ബന്ധം എതിര്‍ത്തു; 5ാം ക്ലാസുകാരനെ ചേച്ചിയും സുഹൃത്തും കൊല ചെയ്തു; പുറത്തറിഞ്ഞത് ഇങ്ങനെ
പ്രയാഗ് രാജ്: ഉത്തര്‍പ്രദേശില്‍ സഹോദരനെ കൊലപ്പെടുത്തി മൂത്ത സഹോദരിപ്രണയബന്ധവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ പിന്നാലെയാണ് കൊലപാതകം നടന്നത്.
സഹോദരിയുടെ പ്രണയ ബന്ധം ഇയള സഹോദരന്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെ ആണ് സഹോദരനെ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ അനുരാഗ് യാദവ് (12) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അനുരാഗിന്റെ സഹോദരിയെയും സുഹൃത്തിനെയും സഹായിയേയും പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ പ്രണയബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കും എന്ന് അനുരാഗ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
വ്രതത്തിത്തില്‍ ആയിരുന്ന സമയത്തു മാംസാഹാരം കഴിച്ചതിന് അനുരാഗിനെ പിതാവ് വഴക്ക് പറഞ്ഞിരുവന്നു. പിതാവിന്റെ കയ്യില്‍ നിന്ന് വഴക്ക് കേള്‍ക്കാതെ രക്ഷപ്പെടുത്താമെന്ന് പറഞ്ഞാണ് പെണ്‍കുട്ടി സഹോദരനുമായി സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്ക് വന്നത്.
കുറേ നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെതുടര്‍ന്ന് ആയിരുന്നു വീട്ടുകാര്‍ തിരച്ചില്‍ നടത്തിയത്. തിരച്ചലിനൊടുവില്‍ ബോധരഹിതനായി നിലത്തുകിടക്കുന്ന അനുരാഗിനെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ സുഹൃത്തും സഹായിയും ചേര്‍ന്ന് സഹോദരനെ മര്‍ദിച്ചതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയേയും 17 വയസുള്ള സുഹൃത്തിനേയും സഹായിയേയും അറസ്റ്റുചെയ്തതായും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരെ ജുവനൈല്‍ ഹോംമിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications