മരിച്ചാലും രക്ഷയില്ല, ബില്‍ കണ്ട് കണ്ണ് തള്ളി ബന്ധുക്കള്‍

  • Written By: Vaisakhan
Subscribe to Oneindia Malayalam

ഫരീദാബാദ്: ചികിത്സക്കിടെ മരിച്ച ഗര്‍ഭിണിയുടെ ബന്ധുക്കളെ ഞെട്ടിച്ച് ആശുപത്രി അധികൃതര്‍. 18 ലക്ഷം രൂപയുടെ ബില്ലാണ് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ സന്തോഷത്തോടെ നല്‍കിയത്. ഹരിയാനയിലെ ഫരീദാബാദിലാണ് മരിച്ചാലും വെറുതെവിടാത്ത ആശുപത്രിയുടെ ചൂഷണം അരങ്ങേറിയത്.

1

പനിക്ക് ചികിത്സ തേടിയെത്തിയ യുവതിയെ മൂന്നാഴ്ച്ചയോളം ചികിത്സിച്ച ശേഷമായിരുന്നു ഇവര്‍ മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിനെ രക്ഷപ്പെടുത്താമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. 22 ദിവസത്തെ ചികിത്സയ്ക്ക് ഇതോടെ 18 ലക്ഷം നല്‍കണമെന്നായി ആശുപത്രി. നേരത്തെ തന്നെ ചികിത്സയുടെ പേരില്‍ 12 ലക്ഷത്തിലധികം രൂപ ആശുപത്രി അധികൃതര്‍ യുവതിയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കായിരുന്നു. ഇതിന് പുറമേയാണ് വെറെ ബില്ലു നല്‍കിയിരിക്കുന്നത്.

2

ആശുപത്രി അധികൃതരെ വെറുതെ വിടില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. യുവതി മരിച്ച സംഭവത്തിലും ആശുപത്രി വമ്പന്‍ തുക ഈടാക്കുന്ന സംഭവത്തില്‍ അന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ യുവതിയുടെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ആശുപത്രിയുടെ വാദം. യുവതിയെ ഓപ്പറേഷന്‍ ചെയ്‌തെന്നും എന്നാലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നും ഏഷ്യന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ രമേഷ് ചന്ദന പറഞ്ഞു.

അതേസമയം ഇതേ ആശുപത്രിയില്‍ വച്ച് ഇരട്ട കുട്ടികളിലൊരാള്‍ മരിച്ചെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് നല്‍കിയ സംഭവം വന്‍ വിവാദമായിരുന്നു. വിശദമായ പരിശോധനയില്‍ കുട്ടിക്ക് ജീവനുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏതാനും മാസത്തേക്ക് ഡല്‍ഹി സര്‍ക്കാര്‍ ഈ ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
pregnant woman dies in faridabad hospital family gets billed 18 lakh

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്