രാഷ്ട്രപതിയുടെ മകള്‍ എയര്‍ഇന്ത്യക്ക് 'തലവേദന'യായത് ഇങ്ങനെ! വിമാനത്തില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനം

 • Written By:
Subscribe to Oneindia Malayalam
cmsvideo
  രാഷ്ട്രപതിയുടെ മകളെ എയർ ഇന്ത്യ പുറത്താക്കി കാരണം? | Oneindia Malayalam

  ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളെ എയര്‍ഇന്ത്യ എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്നും നീക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതി കോവിന്ദിനാണ് സ്ഥാനചലനമുണ്ടായത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് രാഷ്ട്രപതിയുടെ മകളെ എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്ന് നീക്കാന്‍ എയര്‍ ഇന്ത്യ തീരുമാനമെടുത്തത്.

  12 മണിക്കൂര്‍ ക്ലാസ്, ഉറങ്ങാന്‍ പോലും സമയമില്ല! സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍...

  ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

  കഴിഞ്ഞ ഒരു മാസമായി സ്വാതിയെ എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചത്. നിലവില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലാണ് സ്വാതി ജോലി ചെയ്യുന്നത്. സാങ്കേതികപരമായി രാഷ്ട്രപതിയുടെ മകള്‍ യാത്ര ചെയ്യുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. എന്നാല്‍ വിമാനത്തില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന മകള്‍ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കമ്പനിക്കും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയാസകരമാകുമെന്നതിനാലാണ് എയര്‍ ഇന്ത്യയുടെ നടപടി.

  സ്വാതി...

  സ്വാതി...

  രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകള്‍ സ്വാതി എയര്‍ ഇന്ത്യയുടെ ബോയിങ് 777, ബോയിങ് 787 വിമാനങ്ങളിലാണ് എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നത്. സ്വാതി രാഷ്ട്രപതിയുടെ മകളാണെന്ന കാര്യം വിമാനത്തിലെ മറ്റു ക്യാബിന്‍ ക്രൂ അംഗങ്ങളും അറിഞ്ഞിരുന്നില്ല. രാഷ്ട്രപതിയുടെ മകളാണെന്ന വിവരം മറ്റുള്ളവര്‍ക്ക് മനസിലാകാതിരിക്കാന്‍ സ്വന്തം പേരിനൊപ്പം പിതാവിന്റെ പേര് ചേര്‍ക്കാതെയാണ് സ്വാതി ജോലി ചെയ്തിരുന്നത്.

  ഇംഗ്ലണ്ട്,അമേരിക്ക....

  ഇംഗ്ലണ്ട്,അമേരിക്ക....

  എയര്‍ ഇന്ത്യയുടെ ബോയിങ് 777, 787 വിമാനങ്ങളില്‍ ജോലി ചെയ്തിരുന്ന സ്വാതി അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ റൂട്ടുകളിലാണ് സേവനമനുഷ്ടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസങ്ങളിലാണ് സ്വാതി ഇന്ത്യന്‍ രാഷ്ട്രപതിയുടെ മകളാണെന്ന് എയര്‍ ഇന്ത്യയിലെ സഹപ്രവര്‍ത്തകര്‍ക്ക് മനസിലായത്. ഇതോടെയാണ് സ്വാതിയെ എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ എയര്‍ ഇന്ത്യ തീരുമാനമെടുത്തത്.

  പുതിയ ജോലി...

  പുതിയ ജോലി...

  സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സ്വാതിയെ എയര്‍ ഹോസ്റ്റസ് ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിയുടെ മകള്‍ വിദേശരാജ്യങ്ങളിലേക്ക് പോകുമ്പോള്‍ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന സ്വാതിക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് വിമാനത്തിലെ മറ്റു യാത്രക്കാര്‍ക്കും കമ്പനിക്കും ഒരുപോലെ ബുദ്ധിമുട്ടാണെന്ന് വിലയിരുത്തിയാണ് എയര്‍ ഇന്ത്യ ഈ തീരുമാനമെടുത്തത്. നിലവില്‍ എയര്‍ ഇന്ത്യാ ആസ്ഥാനത്തെ ഇന്റഗ്രേഷന്‍ വകുപ്പിലാണ് സ്വാതി ജോലി ചെയ്യുന്നത്.

  ബന്ധുവും...

  ബന്ധുവും...

  രാംനാഥ് കോവിന്ദ് പ്രസിഡന്റാകുന്നതിന് മുന്‍പ് തന്നെ സ്വാതി എയര്‍ ഇന്ത്യയില്‍ ജോലിക്ക് കയറിയിരുന്നു. അച്ഛന്റെ പേര് ആര്‍എന്‍ കോവിന്ദ് എന്ന് മാത്രമാണ് സ്വാതിയുടെ രേഖകളിലുണ്ടായിരുന്നത്. രാംനാഥ് കോവിന്ദിന്റെ ഭാര്യാസഹോദരന്‍ സി ശേഖറും എയര്‍ ഇന്ത്യയിലെ ഫ്‌ളൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തിട്ടുണ്ട്. രാജ്യസഭാ എംപിയായിരുന്ന കാലത്ത് എയര്‍ഇന്ത്യ ക്യാബിന്‍ ക്രൂ അസോസിയേഷന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത് രാംനാഥ് കോവിന്ദായിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  president daughter shifted as ground staff in air india.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്