യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു; രാഷ്ട്രപതി സ്ഥാനാര്‍ഥിയാകും, യോഗം ഉടന്‍
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരാനിരിക്കെ, യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി സിന്‍ഹ എത്തുമെന്നാണ് വിവരം. രാഷ്ട്രീയ രംഗത്ത് തനിക്ക് അവസരം തന്ന മമത ബാനര്‍ജിയോടുള്ള കടപ്പാട് അദ്ദേഹം രാജിവയ്ക്കുന്ന വേളയില്‍ എടുത്തു പറഞ്ഞു.

അടുത്തിടെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥികളായി പ്രതിപക്ഷം കണ്ടുവച്ചിരുന്ന മൂന്നു പേരും പിന്മാറിയതോടെ യശ്വന്ത് സിന്‍ഹയെ മല്‍സരിപ്പിക്കാമെന്ന് ചര്‍ച്ച വരികയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരിക്കുന്ന വേളയില്‍ യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കില്ലെന്നും മല്‍സരിക്കണമെങ്കില്‍ അദ്ദേഹം രാജിവയ്ക്കട്ടെ എന്നും കോണ്‍ഗ്രസും ഇടതുപക്ഷവും നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് യശ്വന്ത് സിന്‍ഹ തൃണമൂലില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.
വിശാലമായ ദൗത്യം നിര്‍വഹിക്കുന്നതിനും പ്രതിപക്ഷത്തിന്റെ ഐക്യം കണക്കിലെടുത്തും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയാണ് എന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. മമത ബാനര്‍ജി തന്റെ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മൂന്നുപേരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കാന്‍ കണ്ടിരുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, മഹാത്മാ ഗാന്ധിയുടെ ചെറുമകനും പശ്ചിമ ബംഗാളിന്റെ മുന്‍ ഗവര്‍ണറുമായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരായിരുന്നു മൂന്നുപേര്‍.
ഇവരെല്ലാം പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പിന്മാറി. ഈ സാഹചര്യത്തിലാണ് മറ്റൊരാളെ കണ്ടെത്തേണ്ട അവസ്ഥ പ്രതിപക്ഷത്തിന് വന്നു ചേര്‍ന്നത്. തിങ്കളാഴ്ച വൈകീട്ടാണ് യശ്വന്ത് സിന്‍ഹയുടെ പേര് പ്രതിപക്ഷം ചര്‍ച്ച ചെയ്യുന്നുവെന്ന വാര്‍ത്ത വന്നത്. ഇന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ്, യശ്വന്ത് സിന്‍ഹ തൃണമൂലില്‍ നിന്ന് രാജിവച്ചിരിക്കുന്നത്.
ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലൈ 21ന് വോട്ടെണ്ണും. തിരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎല്‍എമാരുമാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിന് വോട്ട് രേഖപ്പെടുത്തുക. നാമനിര്‍ദേശം ചെയ്ത എംപിമാര്‍ക്കും എംഎല്‍എമാരും വോട്ടുണ്ടാകില്ല. നിലവിലെ എണ്ണം എന്‍ഡിഎയ്ക്ക് അനുകൂലമാണ്. അതേസമയം, എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ആരിഫ് മുഹമ്മദ് ഖാന്, മുക്താര്‍ അബ്ബാസ് നഖ്വി ഉള്‍പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കൂടാതെ ദളിത്-ആദിവാസി നേതാക്കളുടെ പേരും പറഞ്ഞുകേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി സമവായമുണ്ടാക്കാന്‍ രാജ്നാഥ് സിങിനെയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും ചുമതലപ്പെടുത്തിയിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥി ആരാകുമെന്ന് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് വാര്‍ത്തകള്‍.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications