• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവിഡിനെ നമ്മള്‍ പ്രതിരോധിച്ചു, ഒരുപാട് ജീവന്‍ രക്ഷിച്ചു, രാഷ്ട്രപതിയുടെ സ്വാതന്ത്ര ദിന സന്ദേശം

Google Oneindia Malayalam News

ദില്ലി: 74ാം സ്വാതന്ത്ര്യ ദിന വേളയിലേക്ക് രാഷ്ട്രം രംഗപ്രവേശം ചെയ്യാന്‍ ഒരുങ്ങവേ ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കോവിഡിനെ കുറിച്ചായിരുന്നു രാഷ്ട്രപതി പ്രത്യേകം പറഞ്ഞത്. ഈ ശ്രേഷ്ഠമായ അവസരത്തില്‍ നമ്മള്‍ സ്വാതന്ത്ര്യ സമരത്തിലെ ധീരദേശാഭിമാനികളുടെ ത്യാഗത്തെയാണ് അനുസ്മരിക്കുന്നത്. അവരുടെ ത്യാഗം കാരണം ഇന്ന് സ്വതന്ത്ര്യ ഇന്ത്യയിലെ പൗരന്‍മാരാവാന്‍ നമ്മള്‍ക്ക് സാധിച്ചു.

ഇന്ന് നമ്മല്‍ പോരാടുന്നത് കോവിഡെന്ന മറ്റൊരു മഹാമാരിയോടാണ്. അത് പലരുടെയും ജീവിതത്തെ മാറ്റിമറിച്ചു. ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ജീവിതങ്ങളെ ബാധിച്ചു. കോവിഡിനെതിരെ പോരാടാന്‍ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ ആദരമര്‍പ്പിക്കുകയാണ്. എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. ഇവര്‍ക്കുള്ള അഭിനന്ദനങ്ങള്‍ കുറവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പലരുടെയും ജീവന്‍ രക്ഷിക്കുന്നത് പരിമിതിക്കള്‍ക്കുള്ളില്‍ നിന്ന് ചെയ്യുന്നത് ഈ ആരോഗ്യ പ്രവര്‍ത്തകരാണ്.

ഈ സ്വാതന്ത്ര്യദിനത്തില്‍ ആഘോഷങ്ങള്‍ മുമ്പുള്ളത് പോലെ ഉണ്ടാവില്ല. കാരണം എല്ലാവര്‍ക്കും അറിയാം. കോവിഡ് വലിയ പ്രതിസന്ധിയാണ് മനുഷ്യന് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാതരം പ്രവര്‍ത്തനങ്ങളെയും അത് താളം തെറ്റിച്ചു. ഇന്ത്യക്ക് കോവിഡിന്റെ ആഘാതത്തെ കുറയ്ക്കാന്‍ നല്ല രീതിയില്‍ സാധിച്ചു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ നമ്മള്‍ വലിയ തോതില്‍ സാധിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. ജനസംഖ്യാ വര്‍ധനവില്‍ മുമ്പിലുള്ളതും, അതേപോലെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും കാരണം വെല്ലുവിളികള്‍ നമ്മല്‍ നേരിട്ടിരിക്കാം. എന്നാല്‍ പ്രാദേശികമായി വെല്ലുവിളികള്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്നും, ജനങ്ങള്‍ അതിന് പൂര്‍ണ പിന്തുണ നല്‍കിയെന്നും കോവിന്ദ് പറഞ്ഞു.

ലോകത്തെവിടെ പ്രതിസന്ധി ഇന്ത്യക്കാര്‍ നേരിട്ടാലും സഹായിക്കാന്‍ നാം സജ്ജരാണ്. ഒരു മില്യണിലധികം പേരെ വിദേശത്ത് നിന്ന് തിരിച്ചെത്തിക്കാന്‍ നമുക്ക് സാധിച്ചു. വന്ദേഭാരത് മിഷന്‍ വിജയകരമായിരുന്നു. സര്‍ക്കാര്‍ നല്ല രീതിയില്‍ തന്നെ കോവിഡിനെ പ്രതിരോധിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ കോടിക്കണക്കിന് പേര്‍ക്ക് ജീവിതമാര്‍ഗം എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു. അതിലൂടെ പ്രതിസിന്ധിയിലായ ജനങ്ങളുടെ കഷ്ടതകള്‍ കുറയ്ക്കാന്‍ സാധിച്ചു.

സൗജന്യമായി ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് കൊടുത്തതിലൂടെ ഒരു കുടുംബവും രാജ്യത്ത് പട്ടിണി കിടക്കേണ്ടി വന്നില്ല. എല്ലാ മാസവും 80 കോടി പേര്‍ക്ക് റേഷന്‍ ഇതിലൂടെ ഉറപ്പ് നല്‍കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന് വഴികാണിച്ചത് മഹാത്മാ ഗാന്ധിയാണെന്നത് ഭാഗ്യമാണ്. ഒരു സന്ന്യാസിയും രാഷ്ട്രീയ നേതാവും സമന്വയിപ്പിച്ച വ്യക്തിത്വമാണ് ഗാന്ധിയുടേതെന്നും കോവിന്ദ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
president ramnath kovind address to nation on eve of independence day praises covid warriors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X