Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ രാഷ്ട്രപതിയും ഒപ്പിട്ടു; വിവാദമായ മൂന്ന് കാർഷിക ബില്ലുകള്‍ ഇനി ചരിത്രം

ദില്ലി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങള്‍ പിന്‍ലിക്കുന്ന് ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാർലമെന്റിന്റെ ഇരുസഭകളും ശബ്ദവോട്ടോടെ മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാഷ്ട്രപതിയുടെ ഓഫീസിലേക്ക് കൈമാറിയ ബില്ലില്‍ അദ്ദേഹം കൂടി ഒപ്പുവെച്ചതോടെ കർഷകരുടെ ഒരുവർഷത്തിലേ നീണ്ട പ്രതിഷേധങ്ങളുടെ പ്രധാന കാരണമായ ബില്ല് പൂർണ്ണമായി അസാധുവായി. അസാധുവാക്കൽ ബിൽ ഇരുസഭകളിലും അവതരിപ്പിച്ച് മിനിറ്റുകൾക്കുള്ളിൽ ശബ്ദവോട്ടോടെ പാസാക്കിയെങ്കിലും, വിളകളുടെ മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ സംരക്ഷണവും പ്രതിഷേധത്തിനിടെ മരിച്ച കർഷക കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും ഉൾപ്പെടെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ഇന്നും പാർലമെന്റില്‍ പ്രതിഷേധം നടത്തി

നവംബർ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കാർഷിക മേഖലയിലെ പരിഷ്കാരങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് പ്രതിഷേധിക്കുന്ന കർഷകരെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങാനും സമരക്കാരോട് ആവശ്യപ്പെട്ടിരുന്നു. കാർഷിക മേഖലയിൽ, പ്രത്യേകിച്ച് കാർഷിക ഉൽപന്നങ്ങളുടെ വിപണനത്തിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയായിരുന്നു ബില്‍ പാസാക്കിയതെന്നും അദ്ദേഹ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു പ്രതിപക്ഷ പിന്തുണയില്ലാതെ ബില്‍ പാർലമെന്റ‍ പാസാക്കിയത്. എന്നാല്‍ ബില്ല് കർഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകള്‍ സംയുക്ത സമരസമിതി രൂപീകരിച്ച് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

india

ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് (പ്രമോഷനും ഫെസിലിറ്റേഷനും) നിയമം; കർഷകരുടെ (ശാക്തീകരണവും സംരക്ഷണവും) പ്രൈസ് അഷ്വറൻസ് ആന്റ് ഫാം സർവീസസ് ആക്ടിന്റെ ഉടമ്പടി; അവശ്യസാധനങ്ങളുടെ (ഭേദഗതി) നിയമം എന്നിവയാണ് റദ്ദാക്കപ്പെട്ട മൂന്ന് നിമയങ്ങള്‍. ഏകദേശം ഒരു വർഷമായി ഈ പരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന 40 ഓളം കർഷക യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് മൂന്ന് കാർഷിക നിയമനിർമ്മാണങ്ങൾ റദ്ദാക്കുക എന്നതായിരുന്നു.

അതേസമയം, 3 നിയമസങ്ങള്‍ റദ്ദാക്കിയെങ്കിലും സമരം തുടരുമെന്നാണ് കർഷക സംഘടന നേതാക്കള്‍ വ്യക്തമാക്കുന്നത്. കർഷകർ ഉന്നയിച്ച മറ്റ് ആവശ്യങ്ങളായ വിളകളുടെ മിനിമം (എം എസ് പി) താങ്ങുവില ഉള്‍പ്പടേയുള്ള മറ്റ് വിഷയങ്ങളില്‍ ചർച്ച ചെയ്ത തീരുമാനമെടുക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവായ രാകേഷ് ടികായത്ത് വ്യക്തമാക്കിയത്. സർക്കാറിന്റെ ഭാഗത്ത് നിന്നും ഉറപ്പുകള്‍ ലഭിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ട് പോവാന്‍ സമര രംഗത്തുള്ള ഒരു സംഘടനയും തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രവുമായി നേരിട്ട് ചർച്ച ചെയ്യാതെ കർഷക യൂണിയനുകൾ ഡൽഹിയുടെ അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങില്‍ നിന്നും വിട്ടുപോകില്ലെന്ന് ബില്‍ സഭ പാസാക്കുന്നതിന് മുന്‍പ് തന്നെ രാകേഷ് ടികായത്ത് വ്യക്തമാക്കിയിരുന്നു. കർഷക യൂണിയനുകൾ ചർച്ചകള്‍ക്ക് തയ്യാറാണ്. അതിന് വേണ്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചെയ്യും. എന്നാല്‍ കർഷകരെ സമീപിക്കാതെ കർഷകർ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം പാർലമെന്റില്‍ നിന്നും സസ്പെന്ഡ് ചെയ്യപ്പെട്ട എംപിമാരുടെ നേതൃത്വത്തില്‍ ഇന്നും ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടന്നു. കോൺഗ്രസിന്റെ ആറ് എം പിമാർക്ക് പുറമെ ശിവസേനയുടെയും തൃണമൂലിന്റെയും രണ്ട് വീതം എം പിമാരും സി പി ഐ എമ്മിന്റെയും സി പി ഐയുടെയും ഓരോ എം പിമാർ വീതവുമായിരുന്നു കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+