കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം... ഇനി സര്‍ക്കാര്‍ രൂപീകരണം അസാധ്യമോ? വഴികള്‍ ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി ശുപാര്‍ശ ചെയ്തിരിക്കെ സര്‍ക്കാര്‍ രൂപീകരണ സാധ്യത പൂര്‍ണമായും ഇല്ലാതായോ? ഗവര്‍ണറുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ്, ശിവസേന, സിപിഎം കക്ഷികളെല്ലാം രംഗത്തുവന്നുകഴിഞ്ഞു. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്ര മന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് അംഗീകരിക്കുകയായിരുന്നു.

അതിനിടെ, ഗവര്‍ണറുടെ നിലപാട് ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ശിവസേനയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ്. ഇതോടെ രാഷ്ട്രീയവും നിയമപരവുമായ നീക്കങ്ങളുടെ ഉദ്വേഗ നിമിഷങ്ങള്‍ക്കാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇനിയുള്ള സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ ഇങ്ങനെ....

ആദ്യ അവസരം ബിജെപിക്ക്

ആദ്യ അവസരം ബിജെപിക്ക്

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആദ്യം ക്ഷണിച്ചത് ബിജെപിയാണ്. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബിജെപിയെ ക്ഷണിച്ചത്. എന്നാല്‍ ശിവസേന ബിജെപിയോട് ഉടക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിന്റെ ആദ്യശ്രമം പാളി.

ശിവസേന കോടതിയില്‍

ശിവസേന കോടതിയില്‍

രണ്ടാമത്തെ വലിയ കക്ഷി ശിവസേനയാണ്. അവര്‍ക്ക് 24 മണിക്കൂര്‍ സമയമാണ് ഗവര്‍ണര്‍ നല്‍കിയത്. ബിജെപിക്ക് 48 മണിക്കൂര്‍ നല്‍കിയിരുന്നു. മൂന്നുദിവസം സമയം വേണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി. തങ്ങളോട് വിവേചനം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു.

സമയം പൂര്‍ത്തിയാകും മുമ്പ് ഇടപെടല്‍

സമയം പൂര്‍ത്തിയാകും മുമ്പ് ഇടപെടല്‍

ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്‍കിയത് എന്‍സിപിക്കാണ്. ചൊവ്വാഴ്ച രാത്രി 8.30വരെയാണ് സമയം നല്‍കിയത്. എന്നാല്‍ സമയം പൂര്‍ത്തിയാകും മുമ്പ് തന്നെ ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന് എന്‍സിപി ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസിന് അവസരം നല്‍കിയില്ല

കോണ്‍ഗ്രസിന് അവസരം നല്‍കിയില്ല

എന്‍സിപിയുടെ സാധ്യത അവസാനിച്ചാല്‍ അടുത്ത ഊഴം കോണ്‍ഗ്രസിന്റെതായിരുന്നു. കാരണം, സഭയിലെ നാലാം കക്ഷി കോണ്‍ഗ്രസാണ്. എന്നാല്‍ ഇതിനൊന്നും ഗവര്‍ണര്‍ കാത്തുനിന്നില്ല. നിലവില്‍ ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന നിഗമനത്തിലെത്തിയ അദ്ദേഹം രാഷ്ട്രപതി ഭരണമാണ് നല്ലത് എന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

കേന്ദ്രത്തിന്റെ ത്വരിത നീക്കം

കേന്ദ്രത്തിന്റെ ത്വരിത നീക്കം

ഗവര്‍ണറുടെ ശുപാര്‍ശ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു. ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറി. തൊട്ടുപിന്നാലെ മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് പുറപ്പെടുകയും ചെയ്തു.

ചോദ്യം ചെയ്യപ്പെടും

ചോദ്യം ചെയ്യപ്പെടും

ബിജെപിക്ക് നല്‍കിയ അവസരം തങ്ങള്‍ക്ക് നല്‍കിയില്ലെന്നും ഇത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതോടൊപ്പംതന്നെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയും ചോദ്യം ചെയ്യുമെന്നാണ് സൂചന. മാത്രമല്ല, ഗവര്‍ണറുടെ നീക്കം സുപ്രീംകോടതിയുടെ പഴയ വിധിക്ക് എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

എസ്ആര്‍ ബൊമ്മയ് കേസ് വിധി

എസ്ആര്‍ ബൊമ്മയ് കേസ് വിധി

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്ആര്‍ ബൊമ്മയുമായി ബന്ധപ്പെട്ട കേസിലെ വിധി മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തില്‍ രാഷ്ട്രപതിക്കോ ഗവര്‍ണര്‍ക്കോ സ്വന്തമായി തീരുമാനത്തിലെത്താന്‍ സാധിക്കില്ലെന്നാണ് വിധിയുടെ പൊരുള്‍. ഇനി ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് വിലയിരുത്തിയാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം ശുപാര്‍ശ ചെയ്തത്.

സര്‍ക്കാരുണ്ടാക്കാന്‍ തടസമില്ല

സര്‍ക്കാരുണ്ടാക്കാന്‍ തടസമില്ല

രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് തടസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രജിനി പാട്ടീല്‍ പറയുന്നു. 145 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് ഉറപ്പായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാന്‍ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഇതുപ്രകാരം ബിജെപിക്കും അവസരമുണ്ടാകും.

എല്ലാ പാര്‍ട്ടികള്‍ക്കും സാധ്യത

എല്ലാ പാര്‍ട്ടികള്‍ക്കും സാധ്യത

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എന്നിവര്‍ സഖ്യം ചേര്‍ന്നാല്‍ മതിയായ ഭൂരിപക്ഷം ലഭിക്കും. ഇവര്‍ ധാരണയിലെത്തിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാം. ബിജെപിക്ക് ഏതെങ്കിലും കക്ഷിയെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇപ്പോഴും അടഞ്ഞിട്ടില്ല. എന്‍സിപി, സ്വതന്ത്രര്‍ എന്നിവരെ ബിജെപി കൂട്ടുപിടിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

 കോടതി വഴിയും സാധ്യതകള്‍

കോടതി വഴിയും സാധ്യതകള്‍

അതേസമയം, ശിവസേന സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതി ഇടപെടലിനും അവസരം ഒരുങ്ങിയിട്ടുണ്ട്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോടതി നിലപാടെടുത്താല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ലഭിക്കും. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ശിവസേന സുപ്രീംകോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് നിര്‍ദേശിക്കാം

തിരഞ്ഞെടുപ്പിന് നിര്‍ദേശിക്കാം

കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് പ്രകാരം, രാഷ്ട്രപതി ഭരണം നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരണ സാധ്യതയുണ്ട്. ഇനിയും മതിയായ എണ്ണം ഒരു പാര്‍ട്ടിക്കും ലഭിച്ചില്ലെങ്കില്‍, ഒരു പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പു വന്നാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിക്കാം.

രാഷ്ട്രപതി ഭരണം എത്രകാലം

രാഷ്ട്രപതി ഭരണം എത്രകാലം

ആറ് മാസത്തേക്കാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുക. ഇത് നീട്ടാന്‍ സാധിക്കും. പാര്‍ലമെന്റിന്റെ അനുമതിയോടെ മൂന്ന് വര്‍ഷം വരെ നീട്ടിക്കൊണ്ടുപോകാം. ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദ്യത്തെ ആറു മാസം കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മഹാരാഷ്ട്രയില്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധിക്കും.

മഹാരാഷ്ട്ര ക്ലൈമാക്‌സിലേക്ക്; നേതാക്കളെ മുംബൈയിലേക്ക് അയച്ച് സോണിയ, കത്ത് തയ്യാറാക്കി എന്‍സിപിമഹാരാഷ്ട്ര ക്ലൈമാക്‌സിലേക്ക്; നേതാക്കളെ മുംബൈയിലേക്ക് അയച്ച് സോണിയ, കത്ത് തയ്യാറാക്കി എന്‍സിപി

English summary
President Rule in Maharashtra; Govt formation Possibilities here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X