കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയേക്കാള്‍ ശമ്പളം വാങ്ങുന്നത് ഉദ്യോഗസ്ഥര്‍; അഞ്ച് ലക്ഷമാക്കണമെന്ന് നിര്‍ദേശം

  • By Ashif
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും വാങ്ങുന്നത് ഉന്നത ഉദ്യോഗസ്ഥരേക്കാള്‍ കുറഞ്ഞ ശമ്പളം. ഏഴാം ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കിയ ശേഷമാണ് രാഷ്ട്രപതിയുടെ ശമ്പളം താഴെയായത്. രണ്ടു വര്‍ഷമായി ഈ സ്ഥിതി തുടരുന്നു.

ഉദ്യോഗസ്ഥരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം കാബിനറ്റ് സെക്രട്ടേറിയറ്റിന് ഒരുവര്‍ഷം മുമ്പ് കൈമാറിയിരുന്നു. കേന്ദ്ര മന്ത്രിസഭ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിട്ടില്ല. അനുമതി നല്‍കിയാല്‍ രാഷ്ട്രപതിയുടെ ശമ്പളവും ഉയരും.

Ram

നിലവില്‍ രാഷ്ട്രപതിക്ക് ഒന്നര ലക്ഷവും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷവും ഗവര്‍ണര്‍മാര്‍ക്ക് 1.10 ലക്ഷം രൂപയുമാണ് മാസ ശമ്പളം. ആനുകൂല്യങ്ങള്‍ ഇതിന് പുറമെയാണ്. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പാക്കിയത് 2016 ജനുവരി ഒന്നിനാണ്.

ഇതുപ്രകാരം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് കാബിനറ്റ് സെക്രട്ടറിയാണ്. രണ്ടര ലക്ഷം രൂപ. കേന്ദ്രസര്‍ക്കാരിലെ ഒരു സെക്രട്ടറിക്ക് 2.25 ലക്ഷം രൂപയുമാണ്. രാജ്യത്തെ മൂന്ന് സൈന്യത്തിന്റെയും അധിപനാണ് രാഷ്ട്രപതി. എന്നാല്‍ സൈനിക മേധാവികളേക്കാള്‍ കുറഞ്ഞ ശമ്പളമാണ് രാഷ്ട്രപതിക്ക് ലഭിക്കുന്നത്. കാബിനറ്റ് സെക്രട്ടറിക്ക് ലഭിക്കുന്ന അതേ ശമ്പളം സൈനിക മേധാവികള്‍ക്കും ലഭിക്കുന്നുണ്ട്.

രാഷ്ട്രപതിയുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചാല്‍ നിര്‍ദേശം പാര്‍ലമെന്റ് പാസാക്കണം. പുതിയ നിര്‍ദേശ പ്രകാരം രാഷ്ട്രപതിക്ക് അഞ്ച് ലക്ഷവും ഉപരാഷ്ട്രപതിക്ക് മൂന്നര ലക്ഷവും ഗവര്‍ണര്‍ക്ക് മൂന്ന് ലക്ഷവും ശമ്പളം നല്‍കണമെന്നാണ് ശുപാര്‍ശ. മൂന്ന് പദവികളിലുമുള്ളവരുടെ ശമ്പളം ഒടുവില്‍ വര്‍ധിപ്പിച്ചത് 2008ലാണ്. അന്ന് മൂന്നിരട്ടിയാണ് വര്‍ധിപ്പിച്ചിരുന്നത്.

English summary
President, Vice- President continue to get less salary than top babus, chiefs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X