രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഒടുവില്‍ തീരുമാനം പ്രഖ്യാപിച്ച് ആം ആദ്മി
ന്യൂദല്‍ഹി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പി എ സി) യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
'എഎപി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കും. ഞങ്ങള്‍ ദ്രൗപതി മുര്‍മുവിനെ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങള്‍ യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് ചെയ്യും,'' പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി (പി എ സി) യോഗത്തിന് ശേഷം എ എ പി എം പി സഞ്ജയ് സിംഗ് പറഞ്ഞു.

പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പി എ സി യോഗത്തിലാണ് തീരുമാനം. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിംഗ്, അതിഷി, ദുര്‍ഗേഷ് പഥക്, പഞ്ചാബ് എം പി രാഘവ് ഛദ്ദ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

എ എ പിയെ കൂടാതെ തെലങ്കാനയിലെ ഭരണകക്ഷിയായ ടി ആര്‍ എസും സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് നടക്കുന്നത്.

രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുള്ള ഏക ബിജെപി, കോണ്‍ഗ്രസ് ഇതര സംഘടനയാണ് എ എ പി. ഡല്‍ഹിയിലും പഞ്ചാബിലും ആണ് ആം ആദ്മി സര്‍ക്കാരുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് പേര്‍ ഉള്‍പ്പെടെ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നായി 10 രാജ്യസഭാ എം പിമാരുണ്ട് ആം ആദ്മിക്ക്.

പഞ്ചാബില്‍ 92, ഡല്‍ഹിയില്‍ 62, ഗോവയില്‍ രണ്ട് എന്നിങ്ങനെ ആകെ 156 എം എല്‍ എമാരാണ് പാര്‍ട്ടിക്കുള്ളത്. അതേസമയം എന്‍ ഡി എ കക്ഷികള്‍ക്ക് പുറമെ പ്രതിപക്ഷത്ത് നിന്നുള്ള പല പാര്‍ട്ടികളും ദ്രൗപതി മ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബി എസ് പി, ജെ ഡി എസ് എന്നിവര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. ഒഡിഷയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായതിനാല്‍ എന്‍ ഡി എയുടെ ഭാഗമല്ലാത്ത ബി ജെ ഡി ദ്രൗപതി മുര്‍മുവിനാണ് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ആന്ധ്രയിലെ വൈ എസ് ആര്‍ കോണ്‍ഗ്രസും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും.

മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണറാണ് ദ്രൗപതി മുര്‍മു. ഒഡീഷ നിവാസിയായ 64കാരി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി വനിത എന്ന നേട്ടവും സ്വന്തമാക്കും. 2017 ലും രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ദ്രൗപതി മുര്‍മുവിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അന്ന് ബിഹാര്‍ ഗവര്‍ണറും ദളിതനുമായ രാം നാഥ് കോവിന്ദിനെ ആ സ്ഥാനത്തേക്ക് എന്‍ ഡി എ തിരഞ്ഞെടുക്കുകയായിരുന്നു.
ചിരിയും പോസും കലക്കി; നയന്‍താരയുടെ വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications