• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ്; ശിവസേനയുടെ പിന്തുണയും മുര്‍മുവിനെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രതിപക്ഷ നിരയെ ആശങ്കപ്പെടുത്തി ശിവസേനയുടെ നീക്കം. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ ശിവസേന പിന്തുണച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുന്നതിന് ശിവസേന എം പിമാര്‍ ഉദ്ധവ് താക്കറെയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി എം പിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

1

ശിവസേന എം പിമാര്‍ തിങ്കളാഴ്ച ഉദ്ധവ് താക്കറെയെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയില്‍ സന്ദര്‍ശിച്ച് ദ്രൗപതി മുര്‍മുവിന് പിന്തുണ ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 18ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യശ്വന്ത് സിന്‍ഹയെ സംയുക്ത സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ച പ്രതിപക്ഷ മുന്നണിക്ക് ദ്രൗപതി മുര്‍മുവിന് പിന്തുണ നല്‍കാനുള്ള ഉദ്ധവ് താക്കറെയുടെ തീരുമാനം വലിയ തിരിച്ചടിയാകും.

2

മഹാരാഷ്ട്രയിലെ ശിവസേനയുടെ 18 ലോക്സഭാ എം പിമാരില്‍ 13 പേരും രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുത്തു, അവരില്‍ ഭൂരിഭാഗവും എന്‍ ഡി എ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. എന്നാലും, യോഗത്തില്‍ രാജ്യസഭാ എം പി സഞ്ജയ് റാവത്ത് യശ്വന്ത് സിന്‍ഹയെ ശക്തമായി പിന്തുണച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

3

ചില പാര്‍ട്ടി എം എല്‍ എമാരും നേതാക്കളും, പ്രത്യേകിച്ച് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും, ഗോത്ര വേരുകള്‍ ഉള്ളതിനാല്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ശിവസേന നേതൃത്വത്തോട് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേന കൂടി ദ്രൗപതി മുര്‍മുവിന് പിന്തുണ വാഗ്ദാനം ചെയ്താല്‍ പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായിരിക്കും അത്. നേരത്തെ ജെ ഡി എസ്, ടി ഡി പി, ബി എസ് പി എന്നിവര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയിരുന്നു

4

അതേസമയം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയില്‍ സംശയം പ്രകടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തെത്തിയിരുന്നു. എന്‍ ഡി എക്ക് ജയിക്കാനാവശ്യമായ അംഗബലമുണ്ട് എങ്കിലും പ്രതിപക്ഷം മികച്ച പോരാട്ടം കാഴ്ചവെക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം എല്ലാം കീഴ്‌മേല്‍ മറിക്കുകയായിരുന്നു.

5

ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി എന്നതിനാല്‍ യു പി എയിലും എന്‍ ഡി എയിലും ഇല്ലാത്ത ബി ജെ ഡി, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ വോട്ടുകള്‍ നേരത്തെ തന്നെ ദ്രൗപതി മുര്‍മു ഉറപ്പിച്ചിരുന്നു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയ്ക്കായി വലിയ തയ്യാറെടുപ്പുകള്‍ നടത്തുകയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി മാരത്താണ്‍ ചര്‍ച്ച നടത്തുകയും ചെയ്ത മമത ബാനര്‍ജി പോലും മുര്‍മുവിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

6

ദ്രൗപതി മുര്‍മുവാണ് സ്ഥാനാര്‍ത്ഥി എന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒന്നുകൂടി ചിന്തിച്ചേനെ എന്നാണ് മമത ബാനര്‍ജി പറഞ്ഞിരുന്നത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ വോട്ട് യശ്വന്ത് സിന്‍ഹയ്ക്ക് തന്നെ ലഭിക്കും എന്നാണ് കരുതുന്നത്. കോണ്‍ഗ്രസ്, സി പി ഐ എം, സി പി ഐ, ഡി എം കെ, എന്‍ സി പി, മുസ്ലീം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, എസ് പി എന്നിവരുടെ വോട്ടുകളാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കും എന്ന് ഉറപ്പുള്ളത്.

Recommended Video

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

  'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു'അവരാണോ ഈ കേസിന്റെ നീതിക്ക് വേണ്ടി പോരാടുന്നത്? മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു

  English summary
  Presidential Election 2022: Shiv Sena may support NDA's presidential candidate Draupadi Murmu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X