കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി തെരെഞ്ഞെടുപ്പ് ലക്ഷ്യം; ബിജെപിക്കെതിരെ നീക്കമോ? നേതാക്കളുടെ യോഗം വിളിച്ച് മമത ബാനര്‍ജി

Google Oneindia Malayalam News

ഡൽഹി : രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു. ഈ വരുന്ന ജൂൺ 15 - നാണ് യോഗം.

അതേസമയം, മുഖ്യമന്ത്രി രാജ്യതലസ്ഥാനമായ ഡൽഹിയിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്താനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 15 ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ ആണ് മമതാ ബാനർജി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ പങ്കെടുക്കാൻ ബി ജെ പി ഇതര മുഖ്യമന്ത്രിമാർക്കും മമതാ കത്തയച്ചു.

indi

സോണിയ ഗാന്ധി, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്കും തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചേരുന്ന യോഗത്തിൽ ക്ഷണം ഉണ്ട്. ഈ നേതാക്കൾക്കും കത്ത് നൽകി. ബി ജെപിക്ക് എതിരായി ശക്തമായ പ്രതിപക്ഷം വേണം എന്നാണ് മമതാ ബാനർജി തന്റെ കത്തിൽ ഉന്നയിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് ആയിരിക്കും യോഗം ചേരുന്നത്.

'സ്വർണത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടി,ഇത്ര വലിയ അന്വേഷണ സംഘം എന്തിന്?';കെ സുരേന്ദ്രൻ'സ്വർണത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിക്ക് കിട്ടി,ഇത്ര വലിയ അന്വേഷണ സംഘം എന്തിന്?';കെ സുരേന്ദ്രൻ

രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഘടന ശക്തികൾക്കെതിരെ ശക്തവും വലിയ രീതിയിലുള്ള പോരാട്ടം നടത്താൻ ആണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. അതേസമയം, അടുത്ത ദിവസം, ജൂലൈ 25 - നാണ് പുതിയ രാഷ്ട്രപതി ചുമതലയേൽക്കും. ജൂലൈ 24 ന് നിലവിലെ രാഷ്ട്രപതിയായ രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കും.

മകൾക്കൊപ്പം ഇത്തിരി നേരം! പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ചിത്രങ്ങൾ വ്യത്യസ്തവും കിടിലൻ വൈറലും!

ജൂലൈ 18 - നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ശേഷം, ജൂലൈ 21 ന് തന്നെ വോട്ട് എണ്ണും. ആകെ 4,809 വോട്ടർമാരാണുള്ളത്. ഇതിൽ, 776 എം പി മാരും 4,033 എം എൽ എമാരും ഉൾപ്പെടുന്നു. പാർലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, നിയമസഭാംഗങ്ങൾ എന്നിവരടങ്ങുന്നതാണ് ഇലക്ടോറൽ കോളേജ്. എം പി മാരും എം എൽ എമാരും ചേർന്നുള്ള വോട്ട് മൂല്യം 10,86,431 ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണ‌ർ വ്യക്തമാക്കി.

English summary
Presidential election:Bengal c m mamata Banerjee convenes Delhi meeting of opposition leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X