കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുനുഗോഡിയിൽ കോൺഗ്രസിന് അഭിമാനപോരാട്ടം; തന്ത്രം മെനയുക പ്രിയങ്ക, ദില്ലിയിൽ യോഗം

Google Oneindia Malayalam News

ദില്ലി: ദേശീയ തലത്തിൽ ഉൾപ്പെടെ ശ്രദ്ധനേടുകയാണ് തെലങ്കാനയിലെ മുനുഗോഡ് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. ഇതുവരെ തിരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിച്ചിട്ടില്ലേങ്കിലും രാഷ്ട്രീയ പാർട്ടികൾ ഇവിടെ തങ്ങളുടെ പ്രചരണം ആരംഭിച്ച് കഴിഞ്ഞു. കോൺഗ്രസ് കോട്ടയായ മുനുഗോഡിൽ പാർട്ടിക്ക് വേണ്ടി തന്ത്രങ്ങൾ മെനയുന്നത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ്.

എൻടിആറിലൂടെ അമിത് ഷായുടെ കണ്ണ് 'കമ്മ'വിഭാഗം വോട്ടുകളിൽ; തെലങ്കാനയിൽ പതിനെട്ടടവും പയറ്റി ബിജെപിഎൻടിആറിലൂടെ അമിത് ഷായുടെ കണ്ണ് 'കമ്മ'വിഭാഗം വോട്ടുകളിൽ; തെലങ്കാനയിൽ പതിനെട്ടടവും പയറ്റി ബിജെപി

1


2023 ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന നിലയ്ക്കാണ് മുനുഗോഡ് ഉപതിരഞ്ഞെടുപ്പിനെ ഭരണകക്ഷിയായ ടി ആർ എസും കോൺഗ്രസും ബി ജെ പിയും നോക്കി കാണുന്നത്. മുനുഗോഡ് മണ്ഡലത്തിലെ കോൺഗ്രസ് എം എൽ എ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി രാജിവച്ചതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി ജെ പിയിൽ ചേരാനായിരുന്നു രാജി. കോൺഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച പിന്നാലായിരുന്നു രാജഗോപാൽ പാർട്ടി വിട്ടത്.

2

കഴിഞ്ഞ ദിവസം മുനുഗോഡിൽ പ്രചരണത്തിനായി എത്തിയ അമിത് ഷായുടെ സാന്നിധ്യത്തിൽ രാജഗോപാൽ പാർട്ടിയിൽ ചേരുകയും ചെയ്തു. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് തിരിച്ച് വരവിന് തയ്യാറെടുക്കുന്ന കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടിയാണ് രാജഗോപാൽ റെഡ്ഡിയുടെ രാജി സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എന്ത് വിധേനയും മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

3


പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിന് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.ഇന്ന് ദില്ലിയിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രത്യേക യോഗം ചേരും. ടിപിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, സംസ്ഥാന കാര്യ ചുമതലയുള്ള മാണിക്കം ടാഗോർ, പ്രതിപക്ഷ നേതാവ് ഭട്ടി വിക്രമാർക, കോമാട്ടിറെഡ്ഡി വെങ്കട്ട റെഡ്ഡി, ഉത്തം കുമാർ റെഡ്ഡി, ജീവൻ റെഡ്ഡി, ദാമോദര രാജനരസിംഹ, മധു യാഷ്‌കി തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടപ്രാക്കേണ്ട തന്ത്രങ്ങളെ കുറിച്ച് പ്രിയങ്ക ചർച്ച ചെയ്യും. രാജഗോപാൽ റെഡ്ഡിയുടെ മൂത്ത സഹോദരനും ഭോംഗീർ എം പിയുമായ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുമായും രേവന്ത് റെഡ്ഡിയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെട്ടേക്കുമെന്നാ്മ സൂചന. രാജഗോപാൽ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ കോൺഗ്രസുമായി അകന്ന് കഴിയുകയാണ് വെങ്കിട്ട റെഡ്ഡി.

4


അതേസമം ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പ്രിയങ്ക നടത്തുന്ന വലിയ ഇടപെടൽ കൂടിയാണ് തെലങ്കാനയിലേത്. ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല കോൺഗ്രസ് പ്രിയങ്ക ഗാന്ധിയ്ക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്, പ്രത്യേകിച്ച് തെലങ്കാന, കർണാടക സംസ്ഥാനങ്ങളുടെ. അടുത്ത വർഷമാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരം തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടെ കോൺഗ്രസ്.

5


അതിനിടെ മുനുഗോഡ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ബി ജെ പിയും ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ പ്രചരണത്തിനായി അമിത് ഷാ തന്നെ നേരിട്ട് എത്തിയിരുന്നു. മുനുഗോഡ് പിടിച്ചെടുത്ത് ടി ആർ എസിന് ശക്തമായ മറുപടി നൽകും എന്നാണ് ഷാ പ്രഖ്യാപിച്ചത്. സന്ദർശനത്തിനിടെ സൂപ്പർ താരം ജൂനിയർ എൻ ടി ആറുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂനിയർ എൻ ടി ആറിൻറെ പുതിയ ചിത്രമായ ആർ ആർ ആറിലെ അദ്ദേഹത്തിന്റെ പ്രകടനത്തെ അഭിനന്ദിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് ബി ജെ പി നേതൃത്വം പറയു്ന്നുണ്ടെങ്കിലും തെലങ്കാനയിലുള്ള ആന്ധ്ര വോട്ടർമാരുടേയും കമ്മ വിഭാഗത്തിന്റേയും പിന്തുണ ജൂനിയർ എൻ ടി ആറിലൂടെ ഉറപ്പിക്കാനാണ് കൂടിക്കാഴ്ചയിലൂടെ ബി ജെ പി ലക്ഷ്യം വെയ്ക്കുന്നതാണ് വിലയിരുത്തപ്പെടുന്നത്.

'സാധിക, സാരി, സുന്ദരി..മാറ്റിപിടിക്കാൻ ഉദ്ദേശമേയില്ല'; ലൗ ഇട്ട് നിറച്ച് ആരാധകരും..വൈറൽ ചിത്രങ്ങൾ

English summary
Pride battle for Congress in Munugod; Priyanka Gandhi will prepare strategy for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X