കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; മാരത്തോണ്‍ ഉദ്ഘാടനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മാരത്തോണ്‍ ഉദ്ഘാടനങ്ങളുമായി മോദിയും കേന്ദ്ര മന്ത്രിമാരും | Oneindia Malayalam

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനും പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാന മന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഉദ്ഘാടന ചടങ്ങുകളില്‍ തിരക്കിലാണ്. മോദിയുടെ അവസാന പദ്ധതി വെള്ളിയാഴ്ച പ്രഖ്യാപിക്കും. 10,773 കോടിയുടെ അഹമ്മദാബാദ് മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു, ''എവിടെയെങ്കിലും ഞാന്‍ തറക്കല്ലിടുമ്പോള്‍ നിങ്ങള്‍ ഉറപ്പിച്ചോളൂ നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ തന്നെ ഉദ്ഘാടനവും നടത്തുമെന്നുറപ്പാണ്''.

പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, പുതിയ നീക്കവുമായി ഇന്ത്യപാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കുന്നു, പുതിയ നീക്കവുമായി ഇന്ത്യ

തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും മാത്രമായി കഴിഞ്ഞയാഴ്ച 3,600 കോടിയുടെ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഈ ആഴ്ച 59,000 കോടി രൂപയുടെ പദ്ധതികളും ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 8 ന് മോദിക്ക് റെയില്‍-മെട്രോ ഡേയാണ്. അന്നേ ദിവസം 30,668 കോടി രൂപയുടെ മീററ്റ് റാപിഡ് റെയില്‍ ട്രാന്‍സിസ്റ്റ് സിസ്റ്റത്തിനും 11,076 കോടി രൂപയുടെ കാണ്‍പൂര്‍ മെട്രോയ്ക്കും അദ്ദേഹം തറക്കല്ലിടും. അതോടൊപ്പം ഉത്തര്‍ പ്രദേശില്‍ വെച്ച് തന്നെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി 8,680 കോടിയുടെ നാഗ്പൂര്‍ മെട്രോ ഉദ്ഘാടനം ചെയ്യും. കൂടാതെ പിഎം-കിസാന്‍ യോജന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഏകദേശം 1.8 കോടി കര്‍ഷകര്‍ക്ക് 3,600 കോടി രൂപ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് തുക ലഭിക്കും.

modinew-155178


ഉദ്ഘാടന കാര്യത്തില്‍ കേന്ദ്ര മന്ത്രിമാരും പിന്നിലല്ല. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മൂന്ന് സംസ്ഥാനങ്ങളിലാണ് അവസാന വാരം 26,000 കോടിയുടെ ഉദ്ഘാടന പദ്ധതികള്‍ക്കായി യാത്ര ചെയ്തത്. 1,700 കോടിയുടെ പദ്ധതികള്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വ്യോമയാന മന്ത്രി സുരേഷ് പ്രഭു 520 കോടി രൂപ ചെലവില്‍ നിര്‍മിച്ച മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് വിമാനത്താവളം ഈ മാസം ഏഴിന് തുറക്കാനാണ് ഉദ്ദേശിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും തിരക്കിലാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഏതാണ്ട് 800 കോടി രൂപ ചെലവ് വരുന്ന സബര്‍ബന്‍ റെയില്‍ പദ്ധതികളാണ് കഴിഞ്ഞാഴ്ച ഉദ്ഘാടനം ചെയ്തത്. കൂടാതെ പ്രധാന മന്ത്രിയോടൊപ്പം ചേര്‍ന്ന് 8,680 കോടിയുടെ നാഗ്പുര്‍ മെട്രോയുടെ ഉദ്ഘാടനം വരുന്ന ആഴ്ച നിര്‍വഹിക്കാനൊരുങ്ങുകയാണ് അദ്ദേഹം. 4,000 കോടി ചെലവ് വരുന്ന 211 പദ്ധതികളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ ഞായറാഴ്ച ചണ്ഡീഗഡില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്.

അതേ സമയം മോദിയുടെ ഉദ്ഘാടന മാമാങ്കത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രാ പരിപാടികള്‍ കഴിയാന്‍ കാത്തിരിക്കുകയാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ എന്ന് പട്ടേല്‍ ട്വീറ്റ് ചെയ്തു.

English summary
prime minister and union ministers rush with inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X