Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് 'ഹിന്ദു-മുസ്ലീം' രോഗം ബാധിച്ചു, മുസ്ലീം സംവരണം നടത്താൻ കഴിയുന്നില്ല, രൂക്ഷ വിമർശനം!!

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡിസംബർ ഏഴിന് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ക്യാംപെയിന് പരിപാടിയിലയിരുന്നു ചന്ദ്രശേഖര റാവു മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹിന്ദു-മുസ്ലീം രോഗം ബാധിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തൊഴിലിനും വിദ്യാഭ്യാസത്തിനും 12 ശതമാനം മുസ്ലീം സംവരണം നടത്താമെന്ന വാഗ്ദാനം ഇതുവരെ പാലിക്കാൻ പറ്റിയില്ല. ഇതിന് കാരണം കേന്ദ്രത്തിന്റെ മെല്ലെ പോക്ക് നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുപ്പതിലധികം കത്തുകൾ പ്രധാനമന്ത്രി മോദിക്ക് അയച്ചു. എന്നാൽ അതിനൊന്നും മറുപടി കിട്ടിയില്ല.

Chandrasekhara Rao

അതേസമയം തെലുങ്കാന രാഷ്ട്ര സമിതി നേതാവ് കൂടിയായ കെ ചന്ദ്രശേഖര റാവുവിന്റെ പരമാർത്തിനെതിരെ കേന്ദ്രമന്ത്രി കെപി നദ്ദ രംഗത്തെത്തി. ചന്ദ്രശേഖര റാവുവിന്റെ പ്രസ്താവന നിയമവിരുദ്ധവും കറ്റകരവുമാണ്. തെലുങ്കാനയിലെ ജനങ്ങള് ഇത്തരം വർഗീയ രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ രാജ്യത്തിന്റെ ഭരണഘടന ചട്ടകൂട് നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും നദ്ദ പറഞ്ഞു.

സംസ്ഥാനം രൂപം കൊണ്ടതിന് ശേഷമുള്ള രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനാണ് തെലുങ്കാന സാക്ഷ്യം വഹിക്കാൻ പോകുന്നത്. കഴിഞ്ഞ പ്രാവശ്യം കൈവിട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും. ഇതിനായി ടിആർഎസിൽ നിന്ന് കൂടുതൽ നേതാക്കളെ കോൺഗ്രസ് പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യപരമായ രീതിയോട് എതിര്‍പ്പുള്ളവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി പ്രാദേശിക തലത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+