യുവാക്കള്‍ക്ക് ഹരം പകര്‍ന്ന് മോദി ജിംനേഷ്യത്തില്‍; 700 കോടി ചെലവില്‍ കായിക സര്‍വകലാശാല
ലഖ്നൗ: രാജ്യത്തെ യുവജനങ്ങള്‍ക്ക് ഹരം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിംനേഷ്യത്തില്‍. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ലോകോത്തര നിലവാരമുള്ള പുതിയ കായിക സര്‍വകലാശാലയ്ക്ക് ശിലാസ്ഥാപനം നിര്‍വഹിച്ച ശേഷമാണ് മോദി ജിംനേഷ്യത്തിലെത്തിയതും ചില ടൂള്‍സ് ഉപയോഗിച്ച് നോക്കിയതും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മേജര്‍ ധ്യാന്‍ ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയാണ് മീററ്റില്‍ വരുന്നത്. സലവ, കയ്ലി എന്നീ ഗ്രാമങ്ങളിലായിട്ടാണ് യൂണിവേഴ്സിറ്റിക്ക് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. 700 കോടി രൂപയാണ് ഇതിന് ചെലവ് വരിക.
Recommended Video

രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഇത്തരം കായിക കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരണമെന്ന് മോദി പറഞ്ഞു. മാത്രമല്ല, രാജ്യത്ത് പുതിയ കായിക സംസ്കാരം വളര്‍ന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണ് മീററ്റിലേതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. കായിക രംഗത്ത് രാജ്യത്തിന്റെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പുതിയ സര്‍വകലാശാലയ്ക്ക് സാധിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ വര്‍ഷവും ആയിരം പേര് ഇവിടെ നിന്ന് ബിരുദം നേടിയിറങ്ങുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. മീററ്റില്‍ മോദി പങ്കെടുത്ത പരിപാടിയില്‍ വന്‍ ജനക്കൂട്ടമാണെത്തിയത്.

ഹോക്കി, ഫുട്ബോള്‍, ബാസ്കറ്റ് ബോള്‍, വോളിബോള്‍, കബഡി, ടെന്നിസ്, ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്, നീന്തല്‍കുളം, സൈക്ലിങ്... തുടങ്ങി എല്ലാ കായിക മേഖലയ്ക്കും വേണ്ടിയുള്ള സൗകര്യങ്ങളോടെയാണ് മീററ്റിലെ സര്‍വകലാശാല വരുന്നത്. ഷൂട്ടിങ്, സ്ക്വാഷ്, ജിംനാസ്റ്റിക്, വെയ്റ്റ്ലിഫ്റ്റിങ്, കയാക്കിങ് എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യവും ഒരുക്കും. 1080 കായിക താരങ്ങള്‍ക്ക് ഒരേ സമയം പരിശീലനം നേടാനുള്ള ശേഷിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഉത്തര്‍ പ്രദേശ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യുപിയില്‍ കോടികളുടെ പദ്ധതികള്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കുകയാണിപ്പോള്‍. എല്ലാ പ്രഖ്യാപനവും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോണ്‍ഗ്രസും എസ്പിയും ആരോപിക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒരു പദ്ധതി പോലും യുപിയില്‍ നടപ്പാക്കിയിട്ടില്ലെന്നും എല്ലാം മുന്‍ സര്‍ക്കാരുകള്‍ ചെയ്തതിന്റെ തുടര്‍ച്ചയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ബിജെപി വലിയ പദ്ധതികളാണ് യുപിക്ക് വേണ്ടി ഒരുക്കുന്നത്. കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്താണ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി യുപിയിലെത്തുന്നത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മെഡിക്കല്‍ കോളജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭക്ഷ്യ വസ്തുക്കളുടെ വിതരണം എന്നിവയെല്ലാം അടുത്തിടെ മോദിയും യോഗിയും പ്രഖ്യാപിച്ചിരുന്നു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications