Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ആവശ്യം: രാജ്യം പ്രകൃതിദുരന്ത ബാധിതർക്കൊപ്പമെന്നും പ്രധാനമന്ത്രി

ഡല്‍ഹി: ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഹബ്ബായി ഇന്ത്യ മാറിയെന്ന് അവകാശപ്പെട്ട അദ്ദേഹം തങ്ങള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം 'നേഷന്‍ ഫസ്റ്റ്' എന്നതാണെന്നും വ്യക്തമാക്കി. വിദഗ്ധരെയോ ബൗദ്ധിക സംവാദ ക്ലബ്ബുകളെയോ തൃപ്തിപ്പെടുത്താനല്ല, രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രതിജ്ഞയോടെയാണ് സർക്കാർ വിപുലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയതെന്നും സ്വാതന്ത്ര ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

ഏക സിവില്‍കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അത് ഒരിക്കലും വർഗ്ഗീയപരമായ സിവില്‍ കോഡ് ആയിരിക്കില്ല, പകരം മതേതര സിവില്‍ കോഡ് ആയിരിക്കും. ഒരു രാജ്യം , ഒരു തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യവും കേന്ദ്ര സർക്കാറിന്റെ മുന്നിലുണ്ടെന്ന വ്യക്തമായ സൂചനയും അദ്ദേഹം നല്‍കി. ബംഗ്ലാദേശിലെ സാഹചര്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പറഞ്ഞു.

സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽരാജ്യങ്ങൾ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. നമ്മള്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. അയൽരാജ്യമെന്ന നിലയിൽ ബംഗ്ലദേശിൽ നടക്കുന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. മുന്നോട്ടുള്ള വികസനപാതയിൽ ബംഗ്ലദേശിന് ആശംസകള്‍ നേരുന്നുവെന്നും മോദി പറഞ്ഞു.

"40 കോടി ജനങ്ങൾക്ക് സ്വാതന്ത്ര്യം നേടുന്നതിന് അടിമത്തത്തിൻ്റെ ചങ്ങലകൾ പൊട്ടിക്കാൻ കഴിയുമെങ്കിൽ, 140 കോടി ജനങ്ങളുടെ ദൃഢനിശ്ചയം കൊണ്ട് എന്ത് നേടാനാകുമെന്ന് സങ്കൽപ്പിക്കുക" അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിലുള്‍പ്പെട്ടെ രാജ്യത്തിന്റെ പല മേഖലലകളേയും ബാധിച്ച സമീപകാല പ്രകൃതി ദുരന്തങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. "ഈ പ്രകൃതിദുരന്തങ്ങളിൽ ആളുകൾക്ക് അവരുടെ കുടുംബങ്ങളും ജീവനും നഷ്ടപ്പെട്ടു. ഇന്ന്, ദുരിതമനുഭവിക്കുന്ന എല്ലാവരോടും ഞാൻ എൻ്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, ഈ ദുഷ്‌കരമായ സമയത്ത് നമ്മള്‍ അവരോടൊപ്പം നിൽക്കുമെന്ന് അവർക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

modi-inidpendance-

പരിഷ്കാരങ്ങളോടും വികസനത്തോടും മുന്‍സർക്കാറുകള്‍ കാര്യമായ സമീപനം വെച്ചുപുലർത്തിയില്ല. നിലവിലെ കാര്യങ്ങള്‍ നിലനിന്ന് പോകുക എന്നൊരു സ്ഥിതിയായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ആ ചിന്താഗതി തകർക്കേണ്ടി വന്നു. സാധാരണക്കാരൻ മാറ്റം ആഗ്രഹിച്ചിരുന്നു, പക്ഷേ അവൻ്റെ സ്വപ്നങ്ങൾ വിലമതിക്കപ്പെട്ടില്ല, പരിഷ്കാരങ്ങൾക്കായി അവൻ കാത്തിരുന്നു. എന്നാല്‍ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്കും യുവാക്കൾക്കും വേണ്ടി ഞങ്ങൾ വലിയ പരിഷ്‌കാരങ്ങൾ നടപ്പാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത 5 വർഷത്തിനുള്ളിൽ മെഡിക്കൽ മേഖലയിൽ 75,000 പുതിയ സീറ്റുകൾ കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതായും പ്രധാനമന്ത്രി പറഞ്ഞു. "ഓരോ വർഷവും നമ്മുടെ രാജ്യത്ത് നിന്ന് നിരവധി കുട്ടികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നു. ഇത് പരിഹരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75,000 പുതിയ മെഡിക്കൽ സീറ്റുകൾ കൊണ്ടുവരും" പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാരതം സന്ദർശിക്കുക എന്നതിനർത്ഥം 'ആരോഗ്യകരമായ ഭാരതം' എന്നും അർത്ഥമാക്കണം. സമൃദ്ധമായ ഭാരതത്തിൻ്റെ ആദ്യ തലമുറ ആരോഗ്യമുള്ളവരായിരിക്കണം, അതിനാലാണ് ഞങ്ങൾ പോഷണ്‍ മിഷൻ ആരംഭിച്ചതെന്നും മോദി കൂട്ടിച്ചേർത്തു.

എല്ലാ ആവശ്യത്തിനും സർക്കാരിനോട് അഭ്യർത്ഥിച്ച് ജനങ്ങൾ ഒരു 'മൈ-ബാപ്പ്' സംസ്കാരം സഹിക്കേണ്ടിവന്നുവെന്ന് മുൻ ഭരണകാലത്തെ പരിഹസിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ഇന്ന് ഞങ്ങൾ ഈ ഭരണ മാതൃക പരിഷ്കരിച്ചിരിക്കുന്നു. സർക്കാർ ഇപ്പോൾ യുവാക്കളുടെ നൈപുണ്യ വികസനത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോളനി ഭരണം പിഴുതെറിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തമാണ് നമ്മൾ ഓരോരുത്തരുടെയും ശരീരത്തിലൂടെ ഒഴുകുന്നത്. ഇതിൽ നമുക്ക് അഭിമാനിക്കാം. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ നമുക്ക് ഈ അവസരത്തിൽ സ്മരിക്കാം. കർഷകരും ജവാന്മാരും രാഷ്‌ട്രനിർമാണത്തിൽ പ്രധാന പങ്ക് വഹിച്ചവരാണ്. അവരുടെ പ്രയത്നങ്ങള്‍ക്ക് ആദരം അർപ്പിക്കുന്നു.

അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം സ്വപ്നം കണ്ട് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച അവരോടുള്ള ആദരവാണ് ഈ ദിനം. ഏത് വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് നമുക്ക് ഒരു പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സാധിക്കും. നാം നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ വലിയ രീതിയില്‍ മാറ്റി മറിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+