കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 ദിവസം നിര്‍ണായകം; സൂക്ഷിച്ചില്ലെങ്കില്‍ 21 വര്‍ഷം പിന്നിലേക്ക് തള്ളപ്പെടുമെന്ന് പ്രധാനമന്ത്രി

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയുള്ള 21 ദിവസം നിര്‍ണായകമാണെന്ന് ഓര്‍മിപ്പിച്ചു. വരുന്ന 21 ദിവസം നിങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിന്നിലേക്ക് തള്ളപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൈ കൂപ്പി ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. അടുത്ത 21 ദിവസം നിര്‍ണായകമാണ്. എല്ലാവരും വീടിനുള്ളില്‍ തന്നെ ഇരിക്കണം. എവിടെയാണോ നിങ്ങള്‍ ഇപ്പോഴുള്ളത്. അവിടെ നിന്ന് ഒരടി പോലും പുറത്തേക്ക് വയ്ക്കരുത്. ഇത് രാജ്യ നന്മയ്ക്ക് വേണ്ടിയാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

Mo

കൊറോണ ബാധിച്ച വ്യക്തിക്ക് ആദ്യം കുഴപ്പം പ്രകടമാകില്ല. എന്നാല്‍ അധികം വൈകാതെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള ഏക മാര്‍ഗം വീട്ടില്‍ തന്നെ ഇരിക്കുക എന്നതാണ്. എല്ലാവരും പരസ്പരം അകലം പാലിക്കുക. നിങ്ങളുടെ പ്രധാനമന്ത്രിയോട് പോലും നിങ്ങള്‍ അകലം പാലിക്കണമെന്നും മോദി പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് ശ്രമം. അതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് 15000 കോടി രൂപ അനുവദിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തിന്റെ ആരോഗ്യ മേഖലയുടെ വികസനത്തിനാണ് ഈ പണം വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് രോഗം ഇല്ലാതാക്കാന്‍ ഈ പണം ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും മോദി പറഞ്ഞു.

കൊറോണ വൈറസ് രോഗം കണ്ടെത്താനുള്ള പരിശോധനാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിന് ഈ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കും. മാത്രമല്ല, രോഗികളെ ചികില്‍സിക്കുന്നതിനും ഐസിയു, വെന്റിലേറ്ററുകള്‍, ആരോഗ്യ പ്രവര്‍ത്തകള്‍ക്കുള്ള പരിശീലനം എന്നിവയ്‌ക്കെല്ലാം ഈ ഫണ്ട് ഉപയോഗിക്കുമെന്നും മോദി പറഞ്ഞു. ഈ വെല്ലുവിളിയെ വിജയകരമായി കീഴ്‌പ്പെടുത്തുമെന്ന് മാത്രമല്ല, നമ്മള്‍ സ്വയം രക്ഷിക്കുന്നതിലും ഉറ്റവരെ സംരക്ഷിക്കുന്നതിലും വിജയിക്കും. ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മോദി പറഞ്ഞു.

അടിസ്ഥാന വസ്തുക്കളും അവശ്യ വസ്തുക്കളും വിപണിയില്‍ ലഭ്യമാക്കാന്‍ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പാവപ്പെട്ട ജനങ്ങള്‍ക്കാണ് ഇത്തരം ഘട്ടങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണമാകുക. രാജ്യം പ്രതിസന്ധി നേരിടുമ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും സാമൂഹിക സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

കൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയുടെ കിറ്റ് റെഡി; ഒരു കിറ്റിന് 80000 രൂപ, തയ്യാറാക്കിയത് പൂനെ കമ്പനികൊറോണ വൈറസിനെ നേരിടാന്‍ ഇന്ത്യയുടെ കിറ്റ് റെഡി; ഒരു കിറ്റിന് 80000 രൂപ, തയ്യാറാക്കിയത് പൂനെ കമ്പനി

കൊറോണ രോഗിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍!! ഒടുവില്‍...കൊറോണ രോഗിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം; സംസ്‌കാരം തടഞ്ഞ് നാട്ടുകാര്‍!! ഒടുവില്‍...

കൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതികൊറോണ ഭീതിക്കിടെ മോദി സര്‍ക്കാരിന്റെ ഇരുട്ടടി; എണ്ണവില കുത്തനെ കൂട്ടും, വഴിയൊരുക്കി ഭേദഗതി

English summary
Prime Minister Narendra Modi Address to the Nation; Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X