Get Updates
Get notified of breaking news, exclusive insights, and must-see stories!

25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: 25-ാമത് ദേശീയ യുവജന ഉത്സവം പുതുച്ചേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാനം. ചടങ്ങില്‍, മേരെ സപ്‌നോ കാ ഭാരത് (എന്റെ സ്വപ്‌നത്തിലെ ഇന്ത്യ), ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അറിയപ്പെടാത്ത നായകര്‍ (അണ്‍സങ് ഹീറോസ് ഓഫ് ഇന്ത്യന്‍ ഫ്രീഡം മൂവ്‌മെന്റ്)'' എന്നീ വിഷയങ്ങളിലെ തെരഞ്ഞെടുത്ത ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ രണ്ട് വിഷയങ്ങളിലായി ഒരു ലക്ഷത്തിലധികം യുവജനങ്ങൾ സമര്‍പ്പിച്ച ലേഖനങ്ങളില്‍ നിന്നാണ് ഈ ഉപന്യാസങ്ങള്‍ തെരഞ്ഞെടുത്തത്. ഏകദേശം 122 കോടി രൂപ ചെലവഴിച്ച് പുതുച്ചേരിയില്‍ സ്ഥാപിച്ച എം.എസ്.എം.ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) മന്ത്രാലയത്തിന്റെ സാങ്കേതിക കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ഇന്ന് ദേശീയ യുവജന ദിനമായി ആചരിക്കുന്നു. പുതുച്ചേരി ഗവണ്‍ശമന്റ് ഏകദേശം 23 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഓപ്പണ്‍ എയര്‍ തീയേറ്റര്‍ ഉള്‍പ്പെടെയുള്ള ഓഡിറ്റേറിയമായ പെരുന്തലൈവര്‍ കാമരാജര്‍ മണിമണ്ഡപവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്ര മന്ത്രിമാരായ അനുരാഗ് സിംഗ് താക്കൂര്‍, നാരായണ്‍ റാണെ, ഭാനു പ്രതാപ് സിംഗ് വര്‍മ്മ, നിസിത് പ്രമാണിക്, ഡോ തമിഴിസൈ സൗന്ദരരാജന്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍. രംഗസ്വാമി, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

modi

സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ദേശീയ യുവജന ദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്നു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ജന്മദിനം കൂടുതല്‍ പ്രചോദനാത്മകമാണെന്ന് സ്വാമി വിവേകാനന്ദനെ വണങ്ങിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികവും മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ 100-ാം ചരമവാര്‍ഷികവും ഇതേ വര്‍ഷം തന്നെ നടക്കുന്നതിനാല്‍ ഈ വര്‍ഷത്തെ അധിക പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഈ രണ്ട് സന്യാസിവര്യന്മാര്‍ക്കും പുതുച്ചേരിയുമായി പ്രത്യേക ബന്ധമുണ്ട്. ഇരുവരും സാഹിത്യപരവും ആത്മീയവുമായ യാത്രയില്‍ പരസ്പരം പങ്കാളികളുമായിരുന്നു'', പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകം ഇന്ത്യയെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയുമാണ് നോക്കുന്നതെന്ന് പ്രാചീന രാജ്യത്തിന്റെ യുവത്വത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി, പറഞ്ഞു. ഇന്ത്യ ജനസംഖ്യാപരമായ ചെറുപ്പമാണ്, ഇന്ത്യയുടെ മനസ്സും ചെറുപ്പമാണ് അതാണ് കാരണം. ഇന്ത്യയുടെ സാദ്ധ്യതകളിലും സ്വപ്‌നങ്ങളിലും യുവത്വമുണ്ട്. തന്റെ ചിന്തകളിലും അതുപോലെ ബോധത്തിലും ഇന്ത്യ ചെറുപ്പമാണ്. ഇന്ത്യന്‍ ചിന്തയും തത്ത്വചിന്തയും എല്ലായ്‌പ്പോഴും മാറ്റത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അതിുകൊണ്ടുതന്നെ പ്രാചീനതയില്‍ ആധുനികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത്യാവശ്യഘട്ടങ്ങളിലെല്ലാം രാജ്യത്തെ യുവജനങ്ങള്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയബോധം ഭിന്നിക്കപ്പെടുമ്പോഴെല്ലാം ശങ്കരനെപ്പോലുള്ള യുവാക്കള്‍ വന്ന് ആദിശങ്കരാചാര്യനായി രാജ്യത്തെ ഐക്യത്തിന്റെ നൂലിഴയില്‍ തുന്നിക്കെട്ടുന്നുണ്ട്. നിഷ്ഠൂരഭരണത്തിന്റെ കാലത്ത്, ഗുരു ഗോവിന്ദ് സിംഗ് ജിയുടെ നാലു മക്കളെ പോലുള്ള യുവാക്കളുടെ ത്യാഗങ്ങളാണ് ഇന്നും നമ്മെ നയിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ത്യാഗം ആവശ്യമായി വന്നപ്പോള്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് തുടങ്ങിയ യുവ വിപ്ലവകാരികള്‍ തങ്ങളുടെ ജീവിതം രാജ്യത്തിനായി സമര്‍പ്പിക്കാന്‍ മുന്നോട്ട് വന്നു. രാജ്യത്തിന് ആത്മീയ പുനരുജ്ജീവനം ആവശ്യമായി വന്നപ്പോഴെല്ലാം അരബിന്ദോയെയും സുബ്രഹ്മണ്യന്‍ ഭാരതിയെയും പോലുള്ള സന്യാസിവര്യന്മാര്‍ രംഗത്തെത്തെത്തിയിരുന്നുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ യുവതയ്ക്ക് ജനാധിപത്യ മൂല്യത്തോടൊപ്പം ജനസംഖ്യാപരമായ നേട്ടങ്ങളും ഉണ്ടെന്നും അവരുടെ ജനാധിപത്യ വീതാംശം സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിന്റെ യുവജനങ്ങളെ ജനസംഖ്യാപരമായ നേട്ടമായും വികസന ചാലകമായും കണക്കാക്കുന്നു, അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന്, ഇന്ത്യയിലെ യുവതയ്ക്ക് സാങ്കേതികവിദ്യയുടെ ചാരുതയുണ്ടെങ്കില്‍, ജനാധിപത്യത്തിന്റെ ബോധവും ഉണ്ടെന്ന് പ്രധാനമന്ത്രി തറപ്പിച്ചുപ്പറഞ്ഞു. ഇന്ന്, ഇന്ത്യയിലെ യുവതയ്ക്ക് കഠിനാദ്ധ്വാനത്തിനുള്ള കഴിവുണ്ടെങ്കില്‍, ഭാവിയെക്കുറിച്ച് വ്യക്തതയുമുണ്ട്. അതുകൊണ്ടാണ് ഇന്ത്യ ഇന്ന് പറയുന്നത് നാളെയുടെ ശബ്ദമായി ലോകം കണക്കാക്കുന്നത്.

സ്വാതന്ത്ര്യസമരത്തിന്റെ കാലത്ത് രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാന്‍ യുവതലമുറ ഒരു നിമിഷം പോലും മടിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്നത്തെ യുവ ജനങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയുമാണ് വേണ്ടത്. പഴയ സ്ഥിരരൂപങ്ങളുടെ ഭാരംപേററല്ല യുവതയുടെ കഴിവുകള്‍, അതിനെ എങ്ങനെ ഇളക്കണമെന്ന് തനിക്കറിയാമെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വെല്ലുവിളികള്‍ക്കും പുതിയ ആവശ്യങ്ങള്‍ക്കും അനുസൃതമായി സ്വയം പരിണമിക്കാനും സമൂഹത്തെ വികസിപ്പിക്കാനും പുതിയവ സൃഷ്ടിക്കാനും ഈ യുവത്വത്തിന് കഴിയും. ഇന്നത്തെ യുവജനങ്ങള്‍ക്ക് 'ചെയ്യാന്‍ കഴിയും (കാന്‍ ഡു) എന്ന മനോഭാവമുണ്ട്, അത് ഓരോ തലമുറയ്ക്കുള്ള പ്രചോദത്തിന്റെ സ്രോതസാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+