Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഗ്നിപഥ് മോദിയുടെ ലാബിലെ പുതിയ പരീക്ഷണം,രാജ്യസുരക്ഷ അപകടത്തില്‍';വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെത്തിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദിയുടെ ലാബിലെ പുതിയ പരീക്ഷണമാണ് അഗ്നിപഥ് എന്നാണ് രാഹുലിന്‍റെ വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ലാബിലെ' പുതിയ 'പരീക്ഷണ'ത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 'ഓരോ വർഷവും 60,000 സൈനികർ വിരമിക്കുന്നു. അതിൽ 3000 പേർക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. 4 വർഷത്തെ കരാറിന് ശേഷം വിരമിക്കുന്ന ആയിരക്കണക്കിന് 'അഗ്നിവീരന്മാരുടെ' ഭാവി എന്തായിരിക്കും? പ്രധാനമന്ത്രിയുടെ ലാബിലെ ഈ പുതിയ പരീക്ഷണത്തിലൂടെ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണ്'- രാഹുൽ ട്വീറ്റ് ചെയ്തു.

rahul gandhi

ജൂൺ 14നാണ് കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പിന്നാലെ പദ്ധതിക്കെതിരെ പല സംസ്ഥാനങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പദ്ധതി പിൻവലിക്കണമെന്ന് പദ്ധതി പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.എൻ.ഡി.എ സർക്കാർ എന്നാൽ നോ ഡേറ്റ അവയ്‌ലബ്ൾ'ഗവൺമെന്‍റാണെന്നായിരുന്നു രാഹുലിന്‍റെ കഴിഞ്ഞ ദിവസത്തെ പരിഹാസം. ഒരു വിവരങ്ങളും ഉത്തരവാദിത്തവുമില്ലാത്ത 'നോ ഡേറ്റ അവയ്‌ലബ്ൾ'ഗവൺമെന്റാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് അദേഹം ട്വറ്ററില്‍ കുറിച്ചു.'ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്നും സമരം ചെയ്ത ഒരു കർഷകനും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ആൾക്കൂട്ടക്കൊലക്ക് ആരും ഇരയായിട്ടില്ലെന്നും മാധ്യമപ്രവർത്തകരാരും അറസ്റ്റിലായിട്ടില്ലെന്നും നിങ്ങൾ വിശ്വസിക്കണമെന്നതാണ് ഈ സർക്കാറിന്റെ ആവശ്യം.'വിവരങ്ങളില്ല, ഉത്തരങ്ങളില്ല, ഉത്തരവാദിത്തമില്ല രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+