കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ പ്രചരണത്തിനായി പ്രധാനമന്ത്രിയുള്‍പ്പടുന്ന വന്‍പടയെത്തുന്നു; തിരിച്ചടിക്കാന്‍ കോണ്‍ഗ്രസും

Google Oneindia Malayalam News

ഭോപ്പാല്‍: ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന അഞ്ചിടങ്ങളില്‍ ബിജെപിക്ക് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. 15 വര്‍ഷമായി ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് ആധിപത്യം ഉണ്ടാക്കും എന്ന ചില സര്‍വ്വേ ഫലങ്ങളാണ് ബിജെപിയുടെ ഉറക്കം കെടുത്തുന്നത്.

<strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്</strong>ദര്‍ശനത്തിന് എത്തിയത് ശശികല ടീച്ചറുടെ അറിവോടെയെന്ന് സ്ത്രീയുടെ ഭര്‍ത്താവ്

ഹിന്ദിയുടെ ഹൃദയ ഭൂമിയായ മധ്യപ്രദേശില്‍ തിരിച്ചടിയേല്‍ക്കുന്നതിനെക്കുറിച്ച് ബിജെപിക്ക് ചിന്തിക്കാനെ കഴിയില്ല. ബിജെപിയുടെ ഏറ്റവും വലിയ വോട്ടുബാങ്കുകളില്‍ ഒന്നായ സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടാല്‍ അത് രാജ്യത്ത് മൊത്തത്തില്‍ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ ഭയം. ഇതുകൊണ്ട് തന്നെ മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ നേതാക്കളുടെ വന്‍പട തന്നെയാണ് മധ്യപ്രദേശില്‍ എത്തുന്നത്.

നവംബര്‍ 28

നവംബര്‍ 28

നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നര പതിറ്റാണ്ടായി തങ്ങള്‍ അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ കോണ്‍ഗ്രസ് വിജയം നേടുമെന്ന് ചില സര്‍വ്വേകള്‍ വ്യക്തമാക്കിയതോടെയാണ് മധ്യപ്രദേശില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ ഫലിപ്പിക്കുന്നത്.

ഏതുവിധേനയും

ഏതുവിധേനയും

ഏതുവിധേനയും അധികാരം നിലനിര്‍ത്താനായി സംസ്ഥാനത്ത് വന്‍പ്രചരണമാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രചരണത്തിനായി എത്തുന്ന 40 അംഗ നേതാക്കളുടെ പട്ടികയും ബിജെപി പുറത്തിറക്കികഴിഞ്ഞു.

മോദി ഉള്‍പ്പടേയുള്ളവര്‍

മോദി ഉള്‍പ്പടേയുള്ളവര്‍

വ്യാപം അഴമതി, മന്ദ്‌സൗര്‍ പ്രക്ഷോഭം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത് മുതലെടുത്ത് കോണ്‍ഗ്രസ് അധികാരം പിടിക്കുന്നതിന് തടയിടുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അരുണ്‍ ജയ്റ്റിലുയുമുള്‍പ്പടേയുള്ളവര്‍ സംസ്ഥാനത്ത് എത്തുന്നത്.

ഇവര്‍

ഇവര്‍

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജസ്ഥാനിലെ സജീവമായി പ്രചരണം നടത്തും.

ഹേമാമാലിനിയും

ഹേമാമാലിനിയും

ഇവര്‍ക്ക് പുറമെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, കേന്ദ്ര ടെക്‌സ്റ്റെല്‍സ് മന്ത്രി സ്മൃതി ഇറാനി, നടിയും ബിജെപിയും എംപിയുമായ ഹേമാമാലിനി എന്നിവരും പ്രചരണത്തിനായി എത്തും.

ബിജെപിയുടെ വിലയിരുത്തല്‍

ബിജെപിയുടെ വിലയിരുത്തല്‍

വന്‍പ്രചരണങ്ങള്‍ അഴിച്ചുവിട്ട് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തെ മറികടക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. മധ്യപ്രദേശില്‍ പരാജയപ്പെട്ടാല്‍ 2019 ല്‍ അത് പ്രതിഫലിക്കുമെന്നെ കാര്യം ഉറപ്പാണ്.

വലിയ വിജയങ്ങള്‍

വലിയ വിജയങ്ങള്‍

യുപിയിലും മധ്യപ്രദേശിലും നേടിയ വലിയ വിജയങ്ങളായിരുന്നു 2014 ല്‍ ബിജെപിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായിരുന്നത്. യുപിയില്‍ 71 സീറ്റുകള്‍ നേടിയപ്പോള്‍ മധ്യപ്രദേശില്‍ 29 ല്‍ 26 എണ്ണവും ബിജെപി നേടിയിരുന്നു.

പ്രതിപക്ഷ ഐക്യം

പ്രതിപക്ഷ ഐക്യം

ഇത്തവണ പ്രതിപക്ഷ ഐക്യം ഇവിടെയെല്ലാം ബിജെപിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയേറ്റാല്‍ 2019 ല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമാവും.

കടുത്ത വെല്ലുവിളി

കടുത്ത വെല്ലുവിളി

ധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ലെങ്കിലും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചിട്ടുണ്ട്. കമല്‍നാഥും ജോതിരാജ സിന്ധ്യയുമാണ് കോണ്‍ഗ്രസ്സിന്റെ തിരിഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ബിജെപിയുടെ അഴിമതി

ബിജെപിയുടെ അഴിമതി

ബിജെപിയുടെ അഴിമതിയാണ് കോണ്‍ഗ്രസ്സിന്റെ പ്രധാന പ്രചരണ വിഷയം. കൂടാതെ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യം രൂപികരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമായി നടത്തുന്നുണ്ട്. ഇതിനിടെയാണ് ബിജെപിയെ ഞെട്ടിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ഭാര്യ സഹോദരനായ സഞ്ജയ് സിങ് മസാനിയയെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചത്.

സഞ്ജയ് സിങ് മസാനിയ

സഞ്ജയ് സിങ് മസാനിയ

ശനിയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും സാന്നിധ്യത്തിലായിരുന്നു സഞ്ജയ് സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. മധ്യപ്രദേശിന് ഇനി ശിവരാജിനെ ആവശ്യമില്ലെന്നും നാഥിനെയാണ് ആവശ്യമെന്നും കമല്‍നാഥിനെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 13 വര്‍ഷമായി ശിവരാജ് സിങ് ചൗഹാനാണ് മുഖ്യമന്ത്രി. ബിജെപി കുടുംബ ആധിപത്യത്തെയാണ് പ്രോല്‍സാഹിപ്പിക്കുന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തിയിരുന്നു.

ഒറ്റഘട്ടം

ഒറ്റഘട്ടം

ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 മണ്ഡലങ്ങളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം ഒമ്പതാണ്. വോട്ടെണ്ണല്‍ അടുത്തമാസം 11ന് നടക്കും. 2003 ലാണ് കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത് മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍ എത്തുന്നത്. ഈ അധികാരം നിലനിര്‍ത്താന്‍ സര്‍വ്വസന്നാഹങ്ങളുമായി ബിജെപി രംഗത്തിറങ്ങുമ്പോള്‍ മധ്യപ്രദേശില്‍ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്.

English summary
prime minister narendra modi, party president amit shah and actor turned politician hema malini among
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X