കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക സഹായ തുക ഉടൻ: 10.09 കോടി കർഷകർക്ക് 20,000 കോടി അനുവദിച്ച് പ്രധാനമന്ത്രി

സാമ്പത്തിക സഹായ തുക ഉടൻ: 10.09 കോടി കർഷകർക്ക് 20,000 കോടി അനുവദിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിസാൻ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായ തുക അനുവദിച്ചു. പദ്ധതിയുടെ ഭാഗമായുളള പത്താം ഗഡുവാണ് വിതരണത്തിനായി അനുവദിച്ചത്. ഇതോടെ. ഇന്ത്യയിൽ ഉടനീളം 10.09 കോടി കർഷകർക്ക് ഇത് ലഭ്യമാകും.

പദ്ധതിയുടെ ഭാഗമായി 20,900 കോടി രൂപയാണ് പ്രധാന മന്ത്രി ഇന്ന് അനുവദിച്ചത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള തുക വിതരണം ചെയ്യുകയായിരുന്നു.

modi

അതേ സമയം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ( പി എം - കിസാൻ ) പദ്ധതിക്ക് കീഴിൽ, അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നൽകുന്നുണ്ട്. ഇത് മൂന്ന് തവണ ഗഡുക്കളായി 2,000 രൂപ വീതമാണ് നൽകുന്നത്. ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുമെന്നും മോദി അറിയിച്ചു. ഏകദേശം 351 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്ക് (എഫ്‌ പി ‌ഒ കൾ) 1.24 ലക്ഷം വരുന്ന കർഷകർക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ 14 കോടിയിൽ അധികം രൂപയുടെ ഇക്വിറ്റി ഗ്രാന്റും പ്രധാനമന്ത്രി അനുവദിച്ചിട്ടുണ്ട്.

വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ ഒമ്പത് മുഖ്യ മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി മന്ത്രിമാരും കാർഷിക സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. അതേസമയം, 2022 - ലെ പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ഏകദേശം 10.09 കോടി ഗുണഭോക്താക്കൾക്കായി ഏകദേശം 20,900 കോടി രൂപ കൈമാറുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പി എം - കിസാൻ പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒമൈക്രോണിനെ പേടിക്കണ്ട; തീവ്രത കുറവ്; വാക്സിൻ മാത്രം പരിഹാരം; വിദഗ്ധർ പറയുന്നു - അറിയാംഒമൈക്രോണിനെ പേടിക്കണ്ട; തീവ്രത കുറവ്; വാക്സിൻ മാത്രം പരിഹാരം; വിദഗ്ധർ പറയുന്നു - അറിയാം

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

എന്നാൽ, പിഎം പാക്സ്ഥാൻ 9-ാം ഗഡു 2021 ഓഗസ്റ്റിൽ പുറത്തിറങ്ങിയിരുന്നു. പുറത്തിറക്കിയ ഏറ്റവും പുതിയ ഗഡു ഉപയോഗിച്ച്, പദ്ധതിക്ക് കീഴിൽ നൽകിയ മൊത്തം തുക ഏകദേശം 1.8 ലക്ഷം കോടി രൂപ ആയി. 2019 ഫെബ്രുവരിയിലെ ബജറ്റിൽ ആണ് പി എം - കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലേക്കായിരുന്നു ആദ്യ ഗഡു കർഷകർക്ക് നൽകിയത്.

English summary
Prime Minister Narendra Modi's Kisan Scheme: Rs 20,000 crore has been released to 10.09 crore of indian farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X