കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിവേഗം ബഹുദൂരമോടാന്‍ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഉടന്‍, പ്രത്യേകതകള്‍ അറിയാം...

  • By Anoopa
Google Oneindia Malayalam News

അഹമ്മദാബാദ്: അങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നു കൂടി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. അതിവേഗം ബഹുദൂരം കുതിക്കാന്‍ ഇന്ത്യയുടെ ആദ്യത്തെ ബുള്ളറ്റ് തീവണ്ടി എത്തുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും മോദിയും ചേര്‍ന്ന് ഗുജറാത്തില്‍ വ്യാഴാഴ്ച പദ്ധതിക്ക് തറക്കല്ലിടും.

ജപ്പാന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ചെലവിന്റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും. അഹമ്മദാബാദ്-മുംബൈ റൂട്ടാണ് ആദ്യം പരിഗണനയില്‍. എന്തൊക്കെയാണ് ഇന്ത്യയുടെ ഈ അതിവേഗ ബുള്ളറ്റ് തീവണ്ടിയുടെ പ്രത്യേകതകള്‍..?

 എലവേറ്റഡ് ട്രാക്കുകള്‍

എലവേറ്റഡ് ട്രാക്കുകള്‍

എലവേറ്റഡ് ട്രാക്കുകളിലായിരിക്കും ബുള്ളറ്റ് തീവണ്ടികള്‍ സഞ്ചരിക്കുക. പദ്ധതിക്ക് 97,636 കോടി രൂപ മുതല്‍ മുടക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നല്ലൊരു ശതമാനം തുക ജപ്പാന്‍ സ്പോണ്‍സര്‍ ചെയ്യുമെന്ന് മുന്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചിരുന്നു. മുംബൈ-അഹമ്മദാബാദിനു പുറമേ ചെന്നൈ-ഹൈദരാബാദ്, ചെന്നൈ-മൈസൂര്‍ റൂട്ടുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ v

മണിക്കൂറില്‍ 350 കിലോമീറ്റര്‍ v

മണിക്കൂറില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബുള്ളറ്റ് ട്രെയിനുകള്‍. ബുള്ളറ്റ് തീവണ്ടികള്‍ ഓടിത്തുടങ്ങുന്നതോടെ അഹമ്മബാബാദില്‍ നിന്നും മുംബൈയിലേക്ക് 3 മണിക്കൂര്‍ കൊണ്ടെത്താം. ഇപ്പോള്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രാദൂരം 7 മണിക്കൂറാണ്.

എപ്പോള്‍ പൂര്‍ത്തിയാകും..?

എപ്പോള്‍ പൂര്‍ത്തിയാകും..?

508 കിലോമീറ്റര്‍ റൂട്ടില്‍ 12 സ്റ്റേഷനുകളായിരിക്കും ഉള്ളത്. അടുത്ത ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് നിര്‍മ്മാണം 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ യാത്ര ചെയ്യാം.

മുഖം മിനുക്കാന്‍ റെയില്‍വേv

മുഖം മിനുക്കാന്‍ റെയില്‍വേv

ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകളില്‍ ഓടിത്തുടങ്ങുന്നതോടെ റെയില്‍വേയുടെ മുഖം തന്നെ മാറ്റാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മോദിയുടെ ജന്‍മനാടായ അഹമ്മദാബാദില്‍ തന്നെയാണ് ഈ സ്വപ്‌ന പദ്ധതിക്ക് തറക്കല്ലിടുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

ഏതൊരു വികസന പദ്ധതി ആരംഭിക്കുമ്പോളുമെന്നതു പോലെ ഇത്തവണയും പ്രശ്‌നങ്ങളുണ്ടായിരുന്നു. മുംബൈ മെട്രോപൊലിറ്റന്‍ മേഖല വികസന അതോറിട്ടി തര്‍ക്കവുമായി രംഗത്തെത്തിയിരുന്നു. ആദ്യത്തെ സ്റ്റേഷന്‍ സ്ഥാപിക്കേണ്ട സ്ഥലത്തിന്റെ ഉടമകളാണിവര്‍.
സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം സാമ്പത്തിക സേവന കേന്ദ്രത്തിനായി നീക്കിവച്ചതാണെന്നായിരുന്നു ഇവരുടെ വാദം.

സാമ്പത്തികരംഗത്തും ഗുണകരം

സാമ്പത്തികരംഗത്തും ഗുണകരം

ബുള്ളറ്റ് തീവണ്ടി ഇന്ത്യയുടെ സാമ്പത്തിക രംഗത്തും ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസന രംഗത്തും ബുള്ളറ്റ് തീവണ്ടി പുതിയ മുതല്‍ക്കൂട്ടാകും. ഗതാഗത പൊതുവിതരണ രംഗങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ പുത്തന്‍ ഊര്‍ജ്ജം നല്‍കും.

തൊഴിലവസരം

തൊഴിലവസരം

ബുള്ളറ്റ് തീവണ്ടി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ 20,000 തൊളിനാളികള്‍ക്ക് നിര്‍മ്മാണ് മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓപ്പറേഷന്‍, മെയിന്റെനന്‍സ് മേഖലകളില്‍ 4,000 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അനുബന്ധമേഖലകളില്‍ 16,000 പുതിയ തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നഗരവികസനം

നഗരവികസനം

ഗതാഗത രംഗത്തു മാത്രമല്ല, നഗര വികസനരംഗത്തും പുത്തന്‍ നാഴികക്കല്ലാകും ബുള്ളറ്റ് തീവണ്ടിയുടെ വരവ്. യാത്രക്കാര്‍ക്ക് ധാരാളം സമയം ലാഭിക്കാനും സാധിക്കും.

പരിസ്ഥിതി മലിനീകരണം കുറവ്

പരിസ്ഥിതി മലിനീകരണം കുറവ്

മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണവും ബുള്ളറ്റ് തീവണ്ടി ഉണ്ടാക്കുന്നില്ല. കുറഞ്ഞ തോതില്‍ മാത്രമേ ബുള്ളറ്റ് തീവണ്ടി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നുള്ളൂ.

English summary
Prime Minister Narendra Modi, Shinzo Abe to kick-start India's first bullet train project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X