ഡമ്മി വിദ്യാര്‍ത്ഥിയെ പരീക്ഷക്കിരുത്തി 16കാരിയെ പീഡിപ്പിച്ചു: സംഭവത്തിന് പിന്നില്‍ പ്രിന്‍സിപ്പല്‍!

ചണ്ഡിഗഡ്: ഡമ്മി വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കിരുത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച പ്രിന്‍സിപ്പലിനെതിരെ കേസ്. പത്താം ക്ലാസ് പരീക്ഷയെഴുതാന്‍ സഹായിക്കാനെന്ന പേരിലായിന്നു സംഭവം. 16കാരിയാണ് പീഡനത്തിനിരയായത്. ഹരിയാണ സോണിപ്പട്ടിലാണ് സംഭവം. സ്കൂളിന്റെ ഉടമയായ പ്രിന്‍സിപ്പലിനെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഫിസിക്കല്‍ എഡ്യുക്കേഷന്‍ പരീക്ഷയ്ക്ക് മറ്റൊരു പെണ്‍കുട്ടിയെ ഇരുത്തിയ ശേഷം പ്രിന്‍സിപ്പല്‍ 16കാരിയെ സമീപത്തെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. പത്താം ക്ലാസ് പരീക്ഷയില്‍ ജയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ സംസ്ഥാനത്തെ സ്കൂളില്‍ വച്ച് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരിയില്‍ ലുധിയാനയില്‍ വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച കേസില്‍ അധ്യാപകര്‍ അറസ്റ്റിലായിരുന്നു. സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീ‍ഢിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അധ്യാപകരെ അറസ്റ്റ് ചെയ്തിരുന്നു.

 പ്രിന്‍സിപ്പലിനും മൂന്ന് പേര്‍ക്കുമെതിരെ കേസ്

പ്രിന്‍സിപ്പലിനും മൂന്ന് പേര്‍ക്കുമെതിരെ കേസ്

16കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും രണ്ട് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുള്ളത്. പീഡനം, ക്രിമിനല്‍ ഗൂഡാലോചനക്കുറ്റം എന്നിവയാണ് കേസെടുത്ത രണ്ട് സ്ത്രീകള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ മൂന്നുപേരെയും ചൊവ്വാഴ്ച മുതല്‍ തന്നെ കാണാതായതായി പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കുറ്റവാളികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പരീക്ഷയില്‍ പെണ്‍കുട്ടിയെ ജയിപ്പിക്കുന്നതിന് വേണ്ടി പ്രിന്‍സിപ്പലിന് 10,000 രൂപ നല്‍കാമെന്ന് പെണ്‍കുട്ടിയുടെ പിതാവ് സമ്മതിക്കുകയും ചെയ്യുകയും ചെയ്തുു.

ക്രൂരത പരീക്ഷയ്ക്കെത്തിയ കുട്ടിയോട്

ക്രൂരത പരീക്ഷയ്ക്കെത്തിയ കുട്ടിയോട്

മാര്‍ച്ച് എട്ടിന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെയും പിതാവിനെയും പ്രിന്‍സിപ്പല്‍ സ്കൂളിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു. മകളെ തനിക്കൊപ്പം വിട്ടു പോകാന്‍ പിതാവിനോട് പറഞ്ഞ പ്രിന്‍സിപ്പല്‍ മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് പരീക്ഷയെഴുതിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. സ്കൂളിന് സമീപത്തെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തനിക്ക് പകരം പരീക്ഷയെഴുതിയത് മറ്റൊരാളാണെന്ന് പെണ്‍കുട്ടി തന്നെയാണ് രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. എന്നാല്‍ മൂന്നു പേരെയും ചൊവ്വാഴ്ചയോടെ തന്നെ കാണാതായിട്ടുണ്ട്.

 വീട്ടുകാരോട് പരാതിപ്പെട്ടു

വീട്ടുകാരോട് പരാതിപ്പെട്ടു



പരീക്ഷ കഴിഞ്ഞതോടെ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ഒരാളെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. തന്നെ പ്രിന്‍സിപ്പല്‍ പീഡിപ്പച്ചതായി പെണ്‍കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു. രണ്ട് സ്ത്രീകളുടെ ഒത്താശയോടെയായിരുന്നു സംഭവമെന്നും പെണ്‍കുട്ടി വ്യക്തമാക്കി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പെണ്‍കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കാനുള്ള നീക്കങ്ങളും നടത്തിക്കഴിഞ്ഞിട്ടുണ്ട്.

 ലുധിയാനയില്‍ സംഭവിച്ചത്

ലുധിയാനയില്‍ സംഭവിച്ചത്


കഴിഞ്ഞ രണ്ട് മാസത്തിനിടെ സ്കൂളില്‍ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഫെബ്രുവരിയില്‍ ലുധിയാനയിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീ‍ഢിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അധ്യാപകരെ അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തിരുന്നു. അതേ സ്കൂളില്‍ ജോലി ചെയ്തിരുന്ന ഒരു അധ്യാപകനാണ് സംഭവത്തിന്റെ ഓഡിയോ ക്ലിപ്പ് ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കിയത്. അധ്യാപകന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് ഗര്‍ഭഛിദ്രം നടത്തിയതിനെക്കുറിച്ച് അധ്യാപകര്‍ തമ്മില്‍ നടത്തിയ സംഭാഷണമാണ് കേസിലെ നിര്‍ണായക തെളിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+