കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂപ്പര്‍ സ്പ്രെഡര്‍ ധര്‍ണ: മെയ് 5 ലെ ബിജെപിയുടേ ദേശവ്യാപക ധര്‍ണയെക്കെതിരെ പ്രിയങ്ക ചതുര്‍വേദി എംപി

Google Oneindia Malayalam News

തിരുവനന്തപുരം: മെയ് 5 ബിജെപി നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന എംപി പ്രിയങ്ക ചതുർവേദി. ബിജെപിയുടെ പരിപാടികള്‍ കോവിഡ് സൂപ്പര്‍ സ്പ്രെഡിന് കാരണമാവുമെന്നാണ് എംപി അഭിപ്രായപ്പെടുന്നത്. " അതെ ഞങ്ങള‍്ക്കിനി സൂപ്പര്‍ സ്പ്രെഡര്‍ ധര്‍ണയാണ് ആവശ്യം. കാരണം ബിജെപിയുടെ അഭിപ്രായത്തില്‍ കോവിഡ് കേസുകളില്‍ കുതിച്ച് ചാട്ടം കണ്ടിട്ടില്ലോ.. അല്ലേ "-എന്നാണ് രാജ്യസഭാ എംപിയായ പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കൊവിഡ് ചട്ടങ്ങള്‍ പാലിക്കാന്‍ ഒരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞിരുന്നില്ല. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോലും ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ റാലികള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

priyanka

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമം അഴിച്ചു വിടുന്നുവെന്ന് ആരോപിച്ചാണ് മെയ് 5 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ബിജെപി ഒരുങ്ങുന്നത്. ഇതിനോടകം പത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നും വീടുകളും പാര്‍ട്ടി ഓഫീസുകളും വ്യാപകമായി തകര്‍ത്തുന്നുവെന്നുമാണ് പാര്‍ട്ടി ആരോപിക്കുന്നത്. ഇതിന്​ പിന്നാലെ ബംഗാളിലെ അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു.

Recommended Video

cmsvideo
Police in Ambala punished people who violated lockdown

കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക ആക്രമണുണ്ടായെന്ന് ആരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യച്ചൂരിയും രംഗത്ത് എത്തിയിരുന്നു. തൃണമൂലിന്‍റെ വിജയാഘോഷത്തിനിടെ അക്രമസംഭവങ്ങളുണ്ടായെന്ന റിപ്പോർട്ടുകൾ പശ്​ചിമബംഗാളില്‍ നിന്നും പുറത്ത് വരുന്നതായി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
Priyanka Chaturvedi MP against the BJP's nationwide dharna on May 5
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X