പ്രിയങ്ക മുതല്‍ സിദ്ധാര്‍ഥ് വരെ, നീരവ് മോദിക്ക് ഹോളിവുഡിനോളം ഖ്യാതി, പക്ഷെ എല്ലാവരെയും പറ്റിച്ചു

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

മുംബൈ: വജ്രവ്യാപാരിയായ നീരവ് മോദി. ചെറുപുഞ്ചിരിയുമായിട്ടേ നീരവിനെ ഇന്നോളം കണ്ടിട്ടുള്ളൂ. എന്നാല്‍ ഇന്ന് നീരവ് രാജ്യത്തിന് പിടികിട്ടാപുള്ളിയാണ്. ആന്റ്‌വെര്‍പ്പില്‍ നിന്ന് ഹോളിവുഡിനോളം വളര്‍ന്നതായിരുന്നു ആ ഖ്യാതി. എന്നാല്‍ ഒറ്റദിവസം കൊണ്ടാണ് അത് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11334 കോടി രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് നീരവ് മോദിക്കെതിരെയുള്ള ഗുരുതരമായ കേസ്.

അതൊക്കെ അവിടെ നില്‍ക്കട്ടെ. നീരവ് എന്നത് സാധാരണക്കാര്‍ക്ക് വജ്രവ്യാപാരി മാത്രമാണ്. എന്നാല്‍ ബോളിവുഡിനും ഹോളിവുഡിനും അദ്ദേഹം സൂപ്പര്‍ഹീറോയാണ്. ബോളിവുഡിലെ വമ്പന്‍ താരങ്ങളില്‍ പലരും നീരവ് മോദിയുടെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. പ്രിയങ്കചോപ്ര മുതല്‍ സിദ്ധാര്‍ഥ മല്‍ഹോത്ര വരെ നീളുന്നതാണ് ഈ പട്ടിക. ഹോളിവുഡില്‍ ടൈറ്റാനിക് സുന്ദരി കെയ്റ്റ് വിന്‍സ്ലെറ്റും നീരവ് മോദിയുടെ വജ്രമായാജാലത്തില്‍ വീണുപോയതാണ്. എന്നാല്‍ ഇപ്പോഴിതാ തട്ടിപ്പ് പുറത്തുവന്നതോടെ ബോളിവുഡ് താരങ്ങളെല്ലാം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍

ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍

ബോളിവുഡില്‍ നിന്ന് വളര്‍ന്ന് ഹോളിവുഡിലെത്തിയ താരസുന്ദരി പ്രിയങ്ക ചോപ്രയാണ് നീരവ് മോദിയുടെ വജ്ര കമ്പനിയുടെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡര്‍. നീരവ് ഏറ്റവുമധികം പ്രശസ്തനായത് പ്രിയങ്ക ചോപ്രയെ വച്ച് പരസ്യം ചെയ്തതോടെയാണ്. എന്നാല്‍ തട്ടിപ്പ് നടത്തുമ്പോള്‍ പ്രിയങ്കയെ പോലും വെറുതെ വിടില്ലെന്നാണ് നീരവ് ചെയ്തികള്‍ മനസിലാക്കി തരുന്നത്. ആഡ് ക്യാംപയിനിന്റെ പണം നീരവ് തന്നിട്ടില്ലെന്ന കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

സിദ്ധാര്‍ഥ് മല്‍ഹോത്ര

സിദ്ധാര്‍ഥ് മല്‍ഹോത്ര

കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവതാരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര. പ്രിയങ്ക ചോപ്രയും സിദ്ധാര്‍ഥും നീരവിന്റെ ഡയമണ്ട് പരസ്യത്തില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സേ യെസ് ഫോറെവര്‍ എന്ന ഈ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പരസ്യത്തിന് സിദ്ധാര്‍ഥിന് നീരവ് പണം നല്‍കിയിട്ടില്ലെന്നാണ് സൂചന. സിദ്ധാര്‍ഥ് നീരവ് ഡയമണ്ട്‌സിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍മാരിലൊരാളാണ്. നേരത്തെ ലിസ ഹെയ്ഡനായിരുന്നു നീരവ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. അതേസമയം സിദ്ധാര്‍ഥും നീരവിനെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

ബോളിവുഡിലെ താരസുന്ദരിമാര്‍

ബോളിവുഡിലെ താരസുന്ദരിമാര്‍

ബോളിവുഡിലെ മുന്‍നിര താരസുന്ദരിമാരെല്ലാം നീരവിന്റെ വജ്രത്തിന്റെ ശോഭയില്‍ വീണുപോയവരാണ്. പലപ്പോഴായി ഇവര്‍ ആഭരണങ്ങളണിഞ്ഞ് നീരവിനോടൊപ്പം റെഡ് കാര്‍പ്പറ്റില്‍ ഇറങ്ങുകയും ചെയ്തിരുന്നു. കരീന കപൂര്‍, സോനം കപൂര്‍, കരിഷ്മ കപൂര്‍, ചിത്രാംഗദ സിങ്, ശില്‍പ ഷെട്ടി, നിമ്രത് കൗര്‍ എന്നിവരും നീരവിന്റെ വജ്രങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിരുന്നു. ഇവരുടെ ബ്രാന്‍ഡ് മൂല്യത്തിന് കൂടി തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇവര്‍ നീരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടില്ല. പലരും ഇപ്പോഴും ഇക്കാര്യത്തില്‍ ഷോക്കിലാണ്.

ഹോളിവുഡിലും തരംഗം

ഹോളിവുഡിലും തരംഗം

തനത് ശൈലിയും അതോടൊപ്പം വെസ്റ്റേണും കലര്‍ത്തിയുള്ള ഡിസൈനിങ്ങിലൂടെയാണ് ഹോളിവുഡിലും നീരവ് സ്ഥാനമുറപ്പിച്ചത്. സിംപിള്‍ സ്റ്റൈല്‍ ഇഷ്ടപ്പെടുന്ന ഹോളിവുഡ് താരങ്ങള്‍ നീരവിന് മുന്നില്‍ മൂക്കുംകുത്തി വീണെന്ന് പറഞ്ഞാല്‍ മതിയല്ലോ. കെയ്റ്റ് വിന്‍സ്ലെറ്റ്, ഡാകോറ്റ ജോണ്‍സന്‍, നവോമി വാറ്റ്‌സ്, കോക്കോ റോച്ച എന്നിവര്‍ നീരവിന്റെ കടുത്ത ആരാധകരായിരുന്നു. പലപ്പോഴും ഇവരുടെ പ്രശസ്തി നീരവ് തന്റെ ഉല്‍പ്പന്നങ്ങളുടെ പ്രശസ്തിക്കായും ഉപയോഗിച്ചിരുന്നു. 2015ല്‍ മാഡിസന്‍ അവന്യൂ സ്‌റ്റോറില്‍ നീരവിന്റെ വജ്രങ്ങളുടെ പ്രദര്‍ശനം ഹോളിവുഡിനെ അമ്പരിപ്പിക്കുന്നതായിരുന്നു. ലണ്ടന്‍, സിംഗപ്പൂര്‍, ബെയ്ജിങ്, മക്കാവു തുടങ്ങിയ സ്ഥലങ്ങളിലും നീരവ് വജ്രവില്‍പന കേന്ദ്രങ്ങളുണ്ട്. അതേസമയം ഹോളിവുഡില്‍ നിന്ന് നീരവിനെതിരെ സാമ്പത്തിക കേസുകളൊന്നും ഫയല്‍ ചെയ്തിട്ടില്ല.

തന്ത്രങ്ങളുടെ ആശാന്‍

തന്ത്രങ്ങളുടെ ആശാന്‍

2009ല്‍ സിനിമ മേഖലയിലും പൊതു മധ്യത്തിലും വജ്രങ്ങള്‍ക്ക് ഡിമാന്റ കുറഞ്ഞ സമയത്താണ് നീരവ് ഉയര്‍ച്ചയിലേക്ക് പറന്നത്. ഈ സമയത്ത് മികച്ച തന്ത്രങ്ങളിലൂടെ അപൂര്‍വങ്ങളായ വജ്രങ്ങള്‍ വാങ്ങിയ ശേഷമായിരുന്നു നീരവ് കരുത്താര്‍ജിച്ചത്. മികച്ച ഡിസൈനുകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാനും അദ്ദേഹം തീരുമാനിച്ചിരുന്നു. ലോകത്തെ തനത് മാതൃകയിലുള്ള മ്യൂസിയങ്ങളില്‍ നിന്നുള്ള വജ്രങ്ങള്‍ കണ്ടും പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് നീരവ് വജ്രങ്ങളുടെ ഡിസൈനിങ്ങ് ആരംഭിച്ചത്. ഫയര്‍സ്റ്റാര്‍ എന്ന കമ്പനിയിലൂടെയായിരുന്നു തുടക്കം. 2008ല്‍ ഒരു സുഹൃത്ത് കമ്മല്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതിന് ശേഷം ആ മേഖലയില്‍ ഉയര്‍ന്നു തുടങ്ങുകയായിരുന്നു നീരവ്.

English summary
priyanka chopra sues nirav modi for non payment of dues

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്