കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോര്‍ട്ട് വേണം, ചൂരലെടുത്ത് പ്രിയങ്ക, ജുലൈ 15 ന്, യുപിയില്‍ പ്രിയങ്കയുടെ അഴിച്ചു പണി ഇങ്ങനെ

  • By
Google Oneindia Malayalam News

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ കനത്ത പരാജയത്തിന് പിന്നാലെ യുപി കോണ്‍ഗ്രസില്‍ അടിമുടി മാറ്റങ്ങള്‍ക്കാണ് പ്രിയങ്ക ഒരുങ്ങുന്നത്. യുപിയിലെ എല്ലാ ജില്ലാ കമ്മിറ്റിയും കഴിഞ്ഞ ദിവസം പ്രിയങ്കയുടെ നിര്‍ദ്ദേശ പ്രകാരം പിരിച്ചുവിട്ടിരുന്നു. കോണ്‍ഗ്രസിനെ പരാജയത്തിലേക്ക് നയിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി യുപിയില്‍ ഒന്നില്‍ നിന്ന് തുടങ്ങാന്‍ ഒരുങ്ങുകയാണ് അവര്‍.

<strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത</strong>2000 തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു, ഉറക്കം നഷ്ടപ്പെട്ട് മമത

ഉത്തര്‍ പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു പ്രിയങ്കയ്ക്ക് യുപിയുടെ ചുമതല നല്‍കിയത്. എന്നാല്‍ രണ്ട് സീറ്റുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒന്നിലേക്ക് ചുരുങ്ങുകയാണ് ഉണ്ടായത്.അതുകൊണ്ട് തന്നെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് യുപി കോണ്‍ഗ്രസില്‍ നിര്‍ണായക അഴിച്ചു പണികളാണ് പ്രിയങ്ക നടത്തുന്നത്.

 ഉടന്‍ നടപടി

ഉടന്‍ നടപടി

വലിയ മാറ്റങ്ങളാണ് യുപി കോണ്‍ഗ്രസില്‍ പ്രിയങ്ക ഗാന്ധി നടത്താനിരിക്കുന്നത്. നിര്‍ജ്ജീവമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റികള്‍ പ്രിയങ്ക ഗാന്ധി പിരിച്ചുവിട്ടിരുന്നു.അടിത്തട്ട് മുതല്‍ തന്നെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ട പല ജില്ലാ കമ്മിറ്റികള്‍ യുപിയില്‍ ഉണ്ട്. നേതാക്കളില്‍ പലരും പാര്‍ട്ടിയില്‍ മടിയന്‍മാരായി തുടരുകയാണെന്നാണ് പ്രിയങ്കയുടെ നിരീക്ഷണം. ഒപ്പം വിഭാഗീതയും പാര്‍ട്ടിയെ പരാജയത്തിലേക്ക് നയിച്ചെന്ന് പ്രിയങ്ക കണക്കാക്കുന്നു.

 പാര്‍ട്ടി ആസ്ഥാനത്ത്

പാര്‍ട്ടി ആസ്ഥാനത്ത്

അതുകൊണ്ട് തന്നെ നേതാക്കളുടെ നിസഹകരണവും പാര്‍ട്ടിയിലെ വിഭാഗീതയും കണ്ടെത്താന്‍ മൂന്നംഗ അച്ചടക്ക സമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ജുലൈ 15 നകം പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മിറ്റിക്ക് പ്രിയങ്ക നല്‍കിയ നിര്‍ദ്ദേശം. മുന്‍ എംഎല്‍എ അനുരാഗ് നാരായണ്‍ സിംഗ്, വിനോദ് ചൗധരി, രാം ജിയാവന്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. നിലവില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി സംബന്ധിച്ചുള്ള പരാതികള്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കമ്മിറ്റിയുമായി പങ്കുവെയ്ക്കാം. ലഖ്നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് ജുലൈ അഞ്ച് വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്.

 ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം

ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം

ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പാലം വലിച്ച നേതാക്കളെ കുറിച്ചുള്ള വിവരങ്ങളും കമ്മിറ്റി തേടും. ശ്രവസ്തി, ഗോണ്ട, മൗ, സാംബല്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനോടകം തന്നെ കമ്മിറ്റിയില്‍ പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വരാരിനിക്കുന്ന 12 നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രിയങ്ക നടപടികള്‍ വേഗത്തിലാക്കിയതെന്നാണ് കണക്കാക്കപ്പെടുന്നത്.

 അടിമുടി മാറ്റം

അടിമുടി മാറ്റം

ഇതിന് പുറമെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പ്രത്യേക ടീമിനേയും പ്രിയങ്ക സജ്ജമാക്കിയിട്ടുണ്ട്. എഐസിസി അംഗങ്ങളാണ് ടീമില്‍ ഉള്ളത്. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും മണ്ഡലങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് പ്രവര്‍ത്തിക്കാനാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിട്ടത്.

 നിര്‍ണായകം

നിര്‍ണായകം

14 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടിയെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി പോലും കോണ്‍ഗ്രസിന് നഷ്ടമായി. പ്രവര്‍ത്തകരും നേതാക്കളും നിര്‍ജ്ജീവമായതാണ് പാര്‍ട്ടിയുടെ കനത്ത പരാജയത്തിലേക്ക് നയിച്ചതെന്നാണ് പ്രിയങ്കയുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്രവര്‍ത്തകരോട് കൂടുതല്‍ ജനകീയമായ ഇടപെടല്‍ നടത്തണമെന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

<strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?</strong>കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു! കൂടുതല്‍ പേര്‍ രാജിവെച്ചേക്കും? കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമര?

English summary
Priyanka forms special committee in Up to collect report regarding poll debacle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X