കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കും, യുപിയില്‍ കോണ്‍ഗ്രസ് തിരിച്ചുവരും? 3 പ്ലാനുമായി പ്രിയങ്ക

Google Oneindia Malayalam News

ലഖ്‌നൗ: പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളിയെങ്കിലും മാറ്റത്തിന് ശ്രമിച്ച് യുപി നേതൃത്വം. സംസ്ഥാന തലത്തില്‍ മാറ്റത്തിന് തുടക്കമിടാനാണ് ശ്രമം. പ്രാദേശിക തലത്തില്‍ വിജയകരമാകുമെന്ന് ബോധ്യപ്പെടുത്തിയാല്‍, ഇതേ മാറ്റങ്ങള്‍ എല്ലായിടത്തും വിജയിപ്പിക്കാനാവും എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രശാന്തിന്റെ ഭാവിയില്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കുകയും ചെയ്യാം.

അതിജീവിതയ്ക്ക് നീതി കിട്ടാതെ പോയാല്‍ ഇത്തരം കാര്യങ്ങള്‍ ഇനിയും നടക്കുമെന്ന് രവീന്ദ്രന്‍

പ്രശാന്തിനെ പാര്‍ട്ടിയിലേക്ക് ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്തത് പ്രിയങ്ക ഗാന്ധിയാണ്. അംബികാ സോണിയും ഇതേ തീരുമാനത്തെ പിന്തുണച്ചിരുന്നു. പ്രശാന്തിന്റെ നിര്‍ദേശങ്ങള്‍ യുപിയില്‍ കോണ്‍ഗ്രസിനെ അഞ്ച് കൊല്ലത്തിനുള്ളില്‍ തിരിച്ചുവരാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

1

യുപിയിലെ തോല്‍വിയോടെ വലിയൊരു അപകടം കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്റെ കോട്ടയായ റായ്ബറേലി നഷ്ടമാകുമെന്ന് പ്രിയങ്ക തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ എന്ത് രീതിയും സ്വീകരിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. പ്രശാന്ത് കോണ്‍ഗ്രസിനായി നിര്‍ദേശിച്ച ദേശീയ പ്ലാന്‍ പ്രിയങ്കയുടെ അഭിനന്ദനത്തിന് കാരണമായിട്ടുണ്ട്. ഒരുപക്ഷേ യുപിയില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരാന്‍ പ്രശാന്തിന്റെ സഹായം പ്രിയങ്ക സ്വീകരിച്ചേക്കും. കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അത് മാത്രമല്ല രാഹുലിന്റെ കോട്ടയായ അമേഠി നഷ്ടമാവുകയും ചെയ്തു.

2

പ്രിയങ്ക ഗാന്ധിയില്‍ യുപിയില്‍ കോണ്‍ഗ്രസിനെ മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് ഓപ്ഷനാണ് പ്രിയങ്ക മുന്നില്‍ വെച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയം ഉപേക്ഷിച്ച് മടങ്ങില്ലെന്നാണ് പ്രിയങ്ക അറിയിച്ചിരിക്കുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും, സംഘടനാപരമായ മെച്ചപ്പെടുത്തി വന്‍ ശക്തിയായി മാറുന്നതിനുമാണ് ആദ്യം പ്രാധാന്യം നല്‍കുന്നത്. അതിനായി താഴേക്കിടയില്‍ നിന്ന് നേതാക്കളെ വളര്‍ത്തി കൊണ്ടുവരികയാണ് ലക്ഷ്യം. പാര്‍ട്ടിയിലേക്ക് പുതിയ പ്രവര്‍ത്തകര്‍ എത്തുന്നില്ല എന്നതാണ് ഗൗരവമേറിയ കാര്യം. ഇവരുണ്ടെങ്കിലേ സംഘടന കരുത്തുള്ളതാവൂ. അതിനായി കൂടുതല്‍ പേരെ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. താഴേക്കിടയില്‍ ഉള്ളവര്‍ക്കും കോണ്‍ഗ്രസില്‍ വളരാനാവും എന്ന് കാണിക്കാനാണ് പ്രിയങ്കയുടെ ശ്രമം.

3

പ്രിയങ്ക തന്റെ മൂന്ന് പ്ലാന്‍ സോണിയാ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ച് കഴിഞ്ഞു. സോണിയ ഇതിന് പച്ചക്കൊടി വീശിയെന്നാണ് റിപ്പോര്‍ട്ട്. റായ്ബറേലി നിലനിര്‍ത്തുക, അതോടൊപ്പം അമേഠി തിരിച്ചുപിടിക്കുക എന്നതാണ് ആദ്യ ലക്ഷ്യം. ഇത് രണ്ടും കഠിനമേറിയ കാര്യമാണ്. അമേഠി കൈവിടും മുമ്പ് അവിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി കോണ്‍ഗ്രസ് നേരിട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു തൂത്തുവാരിയത്. ഇത്തവണ റായ്ബറേലി ബിജെപി തൂത്തുവാരി. അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം കൈവിടുമെന്ന സൂചനയാണ്. സോണിയാ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനേയില്ലെന്നാണ് പരാതി. അതിലുപരി ഇവിടെയുള്ള യുവാക്കളെല്ലാം ബിജെപിയാണ്. പഴയ തലമുറ മാത്രമാണ് കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തുന്നവര്‍.

4

യുപിയില്‍ 1989ന് ശേഷം കോണ്‍ഗ്രസ് താഴോട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വെറും രണ്ട് സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 2012ല്‍ 28 സീറ്റ് കോണ്‍ഗ്രസ് നേടിയിരുന്നു. 2017ല്‍ ഇത് ഏഴായി മാറി. കോണ്‍ഗ്രസ് കമ്മിറ്റിയെ അടിമുടി പൊളിക്കാനാണ് പ്രിയങ്കയുടെ നിര്‍ദേശം. ചില സീനിയര്‍ നേതാക്കളുടെ പിടിയിലായിരുന്ന ഈ കമ്മിറ്റി അങ്ങ് ഒഴിവാക്കും. സീനിയര്‍ നേതാക്കളില്‍ ബഹുഭൂരിഭാഗവും അധികാരത്തിന് പുറത്താവും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് കീഴില്‍ അഞ്ചോളം വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കുന്നതാണ് അടുത്ത ഓപ്ഷന്‍. ഇവര്‍ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും നോക്കും. ഏറ്റവും അടിത്തട്ട് മുതല്‍ നേതാക്കളെ വളര്‍ത്തി കൊണ്ടുവരുന്ന കാര്യങ്ങളും ഇവരാണ് നോക്കുക. ഇതാണ് രണ്ടാമത്തെ ഓപ്ഷന്‍.

5

മൂന്നാമത്തെ ഓപ്ഷന്‍ പുതിയ രീതിയാണ്. സംസ്ഥാനത്തെ നാലായി തരംതിരിച്ചുള്ള പ്രവര്‍ത്തനമാണ്. നാല് സ്വതന്ത്ര സോണുകളായി തിരിച്ച് ഇതിന്റെ ചുമതല സ്വതന്ത്ര കമ്മിറ്റികള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. പശ്ചിമ യുപി, കിഴക്കന്‍ യുപി, അവധ്, ബുന്ധേല്‍ഖണ്ഡ് എന്നീ മേഖലകളായിട്ടാണ് തരംതിരിച്ച് പ്രവര്‍ത്തനം നടത്തുക. സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. നേരത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അജയ് കുമാര്‍ ലല്ലുവിനെ മാറ്റിയിരുന്നു. പുതിയ അധ്യക്ഷനെയും കോണ്‍ഗ്രസിന് ആവശ്യമാണ്. 399 സീറ്റില്‍ അധികം കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടമായിരുന്നു. ലല്ലു തംകൂഹിരാജില്‍ പരാജയപ്പെടുകയും ചെയ്തു.

6

പുതിയ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പ്രമുഖരെ തന്നെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. മുന്‍ അധ്യക്ഷന്‍ നിര്‍മല്‍ കത്രി, മുന്‍ രാജ്യസഭാ എംപിമാരായ പ്രമോദ് തിവാരി, പിഎല്‍ പൂനിയ, എന്നിവരെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. നസീമുദ്ദീന്‍ സിദ്ദിഖ്, ആചാര്യ പ്രമോദ് കൃഷ്ണം, നദീം ജാവേദ് എന്നിവരും പേരുകളും സജീവ പരിഗണിക്കുന്നുണ്ട്. അതേസമയം യുപിയിലേക്ക് പ്രിയങ്ക തിരിഞ്ഞ് നോക്കുന്നില്ല എന്ന പരാതിയും ശക്തമാണ്. അജയ് കുമാര്‍ ലല്ലുവിന് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിശ്ചലമാണ്. നിലവില്‍ ദൈനംദിന പ്രവര്‍ത്തനം ജനറല്‍ സെക്രട്ടറി ദിനേശ് സിംഗാണ് നോക്കുന്നത്.

ബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കംബീഹാറില്‍ രാഷ്ട്രീയം മാറിയേക്കും? നിതീഷ് കലിപ്പില്‍, മന്ത്രിസഭ പുനസംഘടനയിലൂടെ തണുപ്പിക്കാന്‍ നീക്കം

English summary
priyanka gandhi adopting prashant kishor's plan in uttar pradesh, draws up 3 option to revive congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X