കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് നാണക്കേട്'!! ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലം മാറ്റ നടപടിയില്‍ ആഞ്ഞടിച്ച് പ്രിയങ്ക!!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളധീരനെ ഇന്നലെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയിരിക്കുകയാണ്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. കേസ് പരിഗണിക്കവേ ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ജസ്റ്റിസ് മുരളീധര്‍ നടത്തിയിരുന്നത്. ഇതിന് പിന്നെ അദ്ദേഹത്തെ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് നിന്ന് മാറ്റിയിരുന്നു. അതിന് ശേഷമായിരുന്നു തിടുക്കപ്പെട്ടുള്ള ട്രാന്‍സ്ഫര്‍.

Recommended Video

cmsvideo
Priyanka Gandhi Slams Centre Over Transfer of Justice Muralidhar | Oneindia Malayalam

നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്. രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

രൂക്ഷ വിമര്‍ശനം

രൂക്ഷ വിമര്‍ശനം

ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീം കോടതി കേസുകള്‍ ദില്ലി ഹൈക്കോടതി പരിഗണിക്കട്ടേയെന്നായിരുന്നു നിലപാടെടുത്തത്ത്. ഇതോടെയാണ് ജസ്റ്റിസ് മുരളീധരന്‍റെ ബെഞ്ച് കേസുകള്‍ പരിഗണിച്ചത്. കേസുകള്‍ പരിഗണിക്കവേ പോലീസിനെ രൂക്ഷമായി ജസ്റ്റിസ് മുരളീധര്‍ വിമര്‍ശിച്ചിരുന്നു.

അസാധാരണ നടപടി

അസാധാരണ നടപടി

കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയ്ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് മുരളീധര്‍ ദില്ലി പോലീസിനോട് ചോദിച്ചപ്പോള്‍ പ്രസംഗം കേട്ടില്ലെന്നായിരുന്നു പോലീസിന്‍റെ മറുപടി. കോടതി മുറിയില്‍ വെച്ച് തന്നെ പോലീസിനെ പ്രസംഗം കേള്‍പ്പിച്ച് നടപടിയെടുക്കൂവെന്നായിരുന്നു ജസ്റ്റിസ് മുരളീധര്‍ നിര്‍ദ്ദേശിച്ചത്.

താക്കീത് ചെയ്തു

താക്കീത് ചെയ്തു

മാത്രമല്ല ദില്ലിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ പര്‍വേഷ് വെര്‍മ്മ, അഭയ് വെര്‍മ്മ, അനുരാഗ് താക്കൂര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരേയും കേസെടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 1984 ആവര്‍ത്തിക്കില്ല, ആരും നിയമത്തിന് അതീതരല്ലെന്നുമായിരുന്നു കോടതി താക്കീത് ചെയ്തത്.

നീതിന്യായ വ്യവസ്ഥയെ തകര്‍ക്കും

നീതിന്യായ വ്യവസ്ഥയെ തകര്‍ക്കും

കേസില്‍ അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇത്തരത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതോടെയായിരുന്നു പെട്ടെന്നുള്ള തിരുമാനം.ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീയം ഫെബ്രുവരി 12-നാണ് മുരളീധറിനെ പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്ക് മാറ്റാന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.

ഉത്തരവില്‍ സമയമില്ല

ഉത്തരവില്‍ സമയമില്ല

നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദില്ലി ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതി കൊളീജിയത്തെ സമീപിച്ചിരുന്നു. ദില്ലി കലാപകേസില്‍ ഇടപെട്ടതോടെയാണ് തിടുക്കപ്പെട്ടുള്ള സ്ഥലം മാറ്റം എന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. സാധാരണ സ്ഥലം മാറ്റ ഉത്തരവില്‍ ജോലിക്ക് ചേരാനുള്ള സമയം വ്യക്തമാക്കാറുള്ളതാണ്. എന്നാല്‍ ഇന്നലെ അര്‍ധ രാത്രി ഇറങ്ങിയ വിജ്ഞാപനത്തില്‍ പക്ഷേ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ല.

അധികാര മത്ത് പിടിച്ച സര്‍ക്കാര്‍

അധികാര മത്ത് പിടിച്ച സര്‍ക്കാര്‍

അതേസമയം നടപടിയില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അധികാരത്തിന്‍റെ മത്ത് പിടിച്ച സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചത്. നീതിക്കും നിയമത്തിനും ഉയര്‍ന്ന പരിഗണന നല്‍കുന്ന എല്ലാ അഭിഭാഷകരും ജഡ്ജിമാരും ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തിവാരി പറഞ്ഞു.

 പരിഹാസം

പരിഹാസം

'പെട്ടെന്നുള്ള നീതി' എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പരിഹസിച്ചത്. അക്രമികള്‍ക്കെതിരേയും ഇതേ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

നാണക്കേട്

നാണക്കേട്

ഞെട്ടല്‍ അല്ല, ലജ്ജാകരവും ദു:ഖകരവുമാണെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തില്‍ കേസ് പരിഗണിച്ച ന്യായാധിപനെ സ്ഥലം മാറ്റിയതില്‍ അതിശയോക്തിയെന്നും അല്ല. എന്നാല്‍ മറിച്ച് നാണക്കേടാണ് അവര്‍ ട്വീറ്റ് ചെയ്തു.

നിന്ദ്യമാണിത്

നിന്ദ്യമാണിത്

ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ലക്ഷക്കണക്കിന് ആളുകളാണ് വിശ്വാസമര്‍പ്പിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ വാമൂടി കെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം നിന്ദ്യമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

English summary
Priyanka Gandhi aganist Justice Muraleedhar's transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X