കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമായി ഇടഞ്ഞവര്‍ പാര്‍ട്ടിയിലേക്ക്.... പ്രിയങ്കയുടെ നേട്ടം കൂടുന്നു, ശിവപാലുമായി സഖ്യം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ വരവ് കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നവര്‍ പോലും തിരിച്ചുവരുന്നുണ്ട്. ഗ്രൗണ്ട് ലെവലില്‍ ഇറങ്ങിയുള്ള പ്രവര്‍ത്തനമാണ് പ്രിയങ്ക നടത്തുന്നത്. ഇത് കോണ്‍ഗ്രസിനെ കുറിച്ച് പോസിറ്റീവായ സമീപനം ജനങ്ങളില്‍ ഉണ്ടാക്കാന്‍ സഹായിച്ചെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ പ്രവര്‍ത്തകര്‍ പ്രിയങ്കയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്.

അതേസമയം യുപിയില്‍ മാത്രം ലക്ഷ്യമിട്ടല്ല പ്രിയങ്കയുടെ പ്രവര്‍ത്തനം. രാജ്യത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും അവര്‍ ഇറങ്ങി ചെല്ലുമെന്നാണ് സൂചന. പാര്‍ട്ടിയെ ഗ്രൗണ്ട് ലെവലില്‍ ദേശീയ തലത്തില്‍ ശക്തിപ്പെടുത്താനുള്ള ചുമതലയും പ്രിയങ്ക ഏറ്റെടുത്തിട്ടുണ്ട്. രാഹുലിന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ പൂര്‍ണ ചുമതല ഇതോടെ ലഭിക്കും. അത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന സമ്മര്‍ദവും കുറയ്ക്കും.

ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനം

ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനം

കോണ്‍ഗ്രസിനായി പ്രിയങ്ക ആദ്യം തയ്യാറാക്കിയ പദ്ധതിയാണ് ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനം. ഇതുവഴി നേരത്തെ ശക്തമായതും പിന്നീട് നഷ്ടപ്പെട്ടതുമായി മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഘട്ടം ഘട്ടമായി ശക്തി വര്‍ധിപ്പിക്കുകയാണ് ആദ്യ പ്ലാന്‍. പ്രിയങ്കയുടെ ടീമിന്റെ സഹായവും ഇതില്‍ ലഭിക്കുന്നുണ്ട്. ഇവരാണ് പ്രാദേശിക തലം തൊട്ട് സംസ്ഥാന തലം വരെയുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഇതോടെ പ്രവര്‍ത്തകരുമായുള്ള ആശയവിനിമയം എളുപ്പമായിരിക്കുകയാണ്.

പ്രിയങ്കയുടെ സെക്രട്ടറി

പ്രിയങ്കയുടെ സെക്രട്ടറി

പ്രിയങ്കയുടെ സെക്രട്ടറി ബാജിറാവു ഖഡെയുടെ പ്രവര്‍ത്തനം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ലഖ്‌നൗ, മൊഹല്‍ഗഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ ഏകോപിപ്പിച്ചത് ഖഡെയാണ്. ഇവരോട് പ്രാദേശിക വിഷയങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ സജീവമായി പൊതുമണ്ഡലത്തില്‍ നിര്‍ത്താനാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. പാര്‍ട്ടി നിശ്ചലമായി പോയ മേഖലകളില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് പ്രിയങ്ക ആവശ്യപ്പെട്ടത്. നേരത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ശ്രമിച്ചിട്ടും ഇത് നടന്നിരുന്നില്ല.

മറ്റിടങ്ങളില്‍ ഇങ്ങനെ

മറ്റിടങ്ങളില്‍ ഇങ്ങനെ

അയോധ്യയിലും ബാരബങ്കിയിലും ബിജെപിയുടെ ശക്തമായ സംഘടനാ സംവിധാനമുണ്ട്. ഇവിടെ പ്രിയങ്കയുടെ മറ്റൊരു സെക്രട്ടറി സച്ചിന്‍ നായിക്കാണ് എല്ലാ കാര്യങ്ങളും നടപ്പിലാക്കുന്നത്. സുപ്രധാന നേതാക്കളെ ഇവിടെയെത്തി കണ്ടിട്ടുണ്ട് നായിക്ക്. അയോധ്യയിലെ പ്രക്ഷോഭം ബിജെപി ഉയര്‍ത്തിയ സമയത്താണ് കോണ്‍ഗ്രസ് ഈ മേഖലയില്‍ ദുര്‍ബലമായത്. അതേവിഷയം തന്നെ ഇവിടെ ഉപയോഗിക്കാനാണ് പ്രിയങ്കയുടെ ശ്രമം. രാമക്ഷേത്രം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന, തരത്തില്‍ പ്രചാരണം നടത്താനാണ് നിര്‍ദേശം.

പിണങ്ങിയവര്‍ എത്തുന്നു

പിണങ്ങിയവര്‍ എത്തുന്നു

പത്ത് വര്‍ഷത്തില്‍ അധികമായി പാര്‍ട്ടി സംസ്ഥാനത്ത് ദുര്‍ബലമാണ്. മുതിര്‍ന്നവരും യുവാക്കളും ഒരുപോലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. ഇടഞ്ഞ് നില്‍ക്കുന്നവരുമായി നേരിട്ടാണ് പ്രിയങ്ക കൂടിക്കാഴ്ച്ച നടത്തിയത്. ലഖ്‌നൗ, മീററ്റ്, ഗൊരഖ്പൂര്‍, തുടങ്ങിയ മേഖലയിലെ നേതാക്കള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാക്കി തുടങ്ങിയിട്ടുണ്ട്. താന്‍ യുപിയില്‍ നടപ്പാക്കുന്ന മിഷന്‍ എന്താണെ് പ്രിയങ്ക എല്ലാ ജില്ലാ സമിതികളെയും അറിയിച്ചിട്ടുണ്ട്. ഓരോ ജില്ലകളിലും നേരിട്ടെത്താനും പ്രിയങ്കയ്ക്ക് താല്‍പര്യമുണ്ട്.

യുപിക്ക് പുറത്തേക്ക്

യുപിക്ക് പുറത്തേക്ക്

യുപിയില്‍ മാത്രം ഒതുങ്ങി നിന്നുള്ള പ്രവര്‍ത്തനമല്ല പ്രിയങ്ക ലക്ഷ്യമിടുന്നത്. യുപിക്ക് പുറത്ത് ഗുജറാത്തിലാണ് പ്രിയങ്കയുടെ ആദ്യ പൊതുപരിപാടി. ഫെബ്രുവരി 28ന് സങ്കല്‍പ്പ് റാലിയില്‍ അവര്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. അതേസമയം സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടായേക്കും. സംസ്ഥാന സമിതിയിലെ വിഭാഗീയത പരിഹരിക്കുകയാണ് പ്രിയങ്കയുടെ പ്രധാന ലക്ഷ്യം. അല്‍പേഷ് ഠാക്കൂറിനെ നേരിട്ടെത്തി കാണാനും അവര്‍ തയ്യാറായേക്കും.

മുംബൈയില്‍ പ്രചാരണം

മുംബൈയില്‍ പ്രചാരണം

മുംബൈയില്‍ പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങുമെന്നാണ് അടുത്ത റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഘടകമാണ് പ്രിയങ്കയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. മുംബൈയില്‍ ഹിന്ദി സംസാരിക്കുന്ന 35 ലക്ഷം ജനങ്ങളുണ്ട്. ഇതില്‍ 65 ശതമാനം കിഴക്കന്‍ യുപിയില്‍ നിന്നുള്ളവരാണ്. ഇതാണ് പ്രിയങ്ക മുംബൈയിലെത്തുന്നതിന് പ്രധാന കാരണം. ഇവര്‍ വോട്ടുരേഖപ്പെടുത്താനും എല്ലാ തവണയും നാട്ടിലെത്താറുണ്ട്. ബിജെപിയെ സ്ഥിരമായി പിന്തുണയ്ക്കുന്ന മണ്ഡലമാണ് മുംബൈ. ഇവിടെ പ്രിയങ്ക വലിയൊരു ഘടകമായാല്‍ ബിജെപിയുടെ നഗര വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമെന്ന് ഉറപ്പാണ്.

ശിവപാല്‍ എത്തുന്നു

ശിവപാല്‍ എത്തുന്നു

പ്രിയങ്ക ചുമതല ഏറ്റെടുത്തതിന് പിന്നാലെ ചെറുപാര്‍ട്ടികളെ കോണ്‍ഗ്രസ് സഖ്യത്തിലേക്ക് കൊണ്ടുവന്നിരുന്നു. വി്മത സമാജ് വാദി പാര്‍ട്ടി നേതാവ് ശിവപാല്‍ യാദവാണ് കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ കാത്തിരിക്കുന്നത്. അപ്‌നാദളും കോണ്‍ഗ്രസുമായി ചേരുമെന്നാണ് സൂചന. പ്രിയങ്ക ഇവരുമായി ചര്‍ച്ച നടത്തും. അതേസമയം റോബര്‍ട്ട് വദ്രയ്ക്ക് വേണ്ടി മൊറാദാബാദില്‍ പോസ്റ്റര്‍ ഉയര്‍ന്നത് പ്രിയങ്കയ്ക്കുള്ള പിന്തുണയാണ്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് പോലും ഉയര്‍ന്നിട്ടില്ല. ജനങ്ങള്‍ക്കിടയിലും ഇത് വിവാദമായിട്ടില്ല. ഇത് പ്രിയങ്കയുടെ സ്വീകാര്യത കൊണ്ടാണ്.

മധ്യപ്രദേശില്‍ പ്രിയദര്‍ശനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പോരാട്ടം.... പ്രിയങ്കയുടെ പിന്തുണ!!മധ്യപ്രദേശില്‍ പ്രിയദര്‍ശനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പോരാട്ടം.... പ്രിയങ്കയുടെ പിന്തുണ!!

English summary
priyanka gandhi aims at winning back lost cadre in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X