വീണ്ടും ഞെട്ടിച്ച് പ്രിയങ്ക; സ്മാർട്ട് ഫോൺ, സ്കൂട്ടർ.. പെൺകുട്ടികൾക്ക് വമ്പൻ വാഗ്ദാനങ്ങൾ
ദില്ലി; ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ വലിയ അട്ടിമറികൾ സംസ്ഥാനത്ത് ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്. പാർട്ടിയെ പൊളിച്ചെഴുതിയും വിവിധ വിഷയങ്ങളിൽ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയുമുള്ള പ്രിയങ്കയുടെ നീക്കങ്ങൾ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുന്നുണ്ട്.
അതിനിടെ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി നടത്തിയ ഒരു പ്രഖ്യാപനം വലിയ രീതിയിൽ ചർച്ചയായിരുന്നു. തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകുമെന്നതായിരുന്നു ഇത്. തിരുമാനം കോൺഗ്രസിന് കരുത്ത് പകരുമെന്നാണ് വിലയിരുത്തലുകൾ. അതിനിടയിൽ അവർ മറ്റൊരു പ്രഖ്യാപനം നിർണായക പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണും സ്കൂട്ടറുമാണ് പ്രിയങ്കയുടെ പുതിയ വാഗ്ദാനം.സംസ്ഥാനത്ത് അധികാരത്തിൽ എത്തിയാൽ പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോർ നൽകുമെന്നും ഡിഗ്രി വിദ്യാർഥികൾക്ക് ഇരുചക്ര വാഹനം നൽകുമെന്നും പ്രിയങ്ക പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഇക്കാര്യം അറിയിച്ചത്.

'ഇന്നലെ ചില പെൺകുട്ടികളെ ഞാൻ കണ്ടിരുന്നു. എന്താണ് അവർക്ക് ആവശ്യമെന്ന് ചോദച്ചപ്പോൾ പഠനത്തിനും അവരുടെ സുരക്ഷയ്ക്കും സ്മാർട്ട് ഫോൺ വേണമെന്ന് പെൺകുട്ടികൾ ആവശ്യപ്പെട്ടു.ഇന്നിപ്പോൾ ഏറെ സന്തോഷയത്തോടെ ഞാനാക്കാര്യം വെളിപ്പെടുത്തുകയാണ്. അധികാരത്തിലേറിയാൽ പ്ലസ്ടു വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണും ഡിഗ്രി വിദ്യാർഥികൾക്ക് ഇരുചക്ര വാഹനങ്ങളും നൽകാൻ പ്രകടന പത്രിക സമിതിയുടെ സമ്മതത്തോടെ കോൺഗ്രസ് തീരുമാനിച്ചു,പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.

ട്വീറ്റിനൊപ്പം കോളേജ് വിദ്യാർത്ഥികൾ പ്രതികരിക്കുന്ന ഒരു വീഡിയോയും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ കുറിച്ച് പെൺകുട്ടികൾ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്-ഞങ്ങൾക്ക് ഫോണുകളില്ലെന്നും കോളേജുകളിൽ അവ അനുവദനീയമല്ലെന്നും ഞങ്ങൾ പറഞ്ഞു. ഫോൺ ഞങ്ങൽ നൽകിയാലോയെന്ന് അവർ ചോദിച്ചു. ഞങ്ങളുടെ സുരക്ഷയ്ക്ക് മറ്റെന്താണ് വേണ്ടതെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. നന്നായി പഠിക്കണമെന്ന് പ്രിയങ്ക ഞങ്ങളോട് ആവശ്യപ്പെട്ടു, വിദ്യാർത്ഥിനി പറഞ്ഞു. പ്രിയങ്കയുമായി ഇനിയും കൂടുതലായി സംവദിക്കാൻ തങ്ങൾക്ക് താത്പര്യം ഉണ്ടെന്നും പെൺകുട്ടികൾ പറഞ്ഞു.
Recommended Video


അതേസമയം സ്ത്രീ വോട്ടുകൾ ലക്ഷ്യം വെച്ചുള്ള പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങൾ എത്രത്തോളം വിജയം കാണുമെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്, നേരത്തേ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികൾ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിലാണ് അവർ 40 ശതമാനം സീറ്റുകളിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുമെന്ന് പ്രഖ്യാപിച്ചത്. ജാതി മത സമവാക്യങ്ങൾ അല്ല മറിച്ച് കഴിവ് പരിഗണിച്ചാകും സ്ഥാനാർത്ഥികളെ നിശയിക്കുകയെന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.

2019 ലെ കണക്കു പ്രകാരം യുപിയിൽ 6.61 കോടി വനിതാ വോട്ടർമാരാണ് ഉള്ളത്. പുരുഷ വോട്ടർമാർ 7.79 കോടിയും. 403 സീീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തിരുമാനിച്ച് കഴിഞ്ഞാൽ ഏകദേശം 161 സീറ്റുകളിലായിരിക്കും വനിതകൾ സ്ഥാനാർത്ഥികളായി എത്തിയേക്കുക.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ട് പോലും 7 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. പിന്നീട് നടന്ന ലോക്സഭ ,നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിച്ചിരുന്നില്ല. അതേസമയം ഇത്തവണ പ്രിയങ്കയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് തനിച്ച് അധികാരം നേടാൻ ആകുമെന്ന പ്രതീക്ഷയൊന്നും കോൺഗ്രസിന് ഇല്ല. സമാജ്വാദി പാർട്ടിയെ തള്ളി മുഖ്യ പ്രതിപക്ഷമാകാനാണ് കോൺഗ്രസ് നീക്കം. അത് സാധിച്ചാൽ കോൺഗ്രസിനെ സംബന്ധിച്ച് വലിയ നേട്ടമാകും.












Click it and Unblock the Notifications