കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം കെയര്‍ ഫണ്ടിനെ വിടാതെ കോണ്‍ഗ്രസ്! ശബ്ദമുയര്‍ത്തി പ്രിയങ്ക ഗാന്ധി, കേന്ദ്രം വെട്ടില്‍!

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച പിഎം കെയര്‍ ഫണ്ടിനെതിരെ കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. പിഎം കെയര്‍ ഫണ്ടിന്റെ സുതാര്യത സംബന്ധിച്ച് തുടക്കത്തില്‍ തന്നെ പ്രതിപക്ഷം സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു.

പിഎം കെയര്‍ ഫണ്ടിനെതിരെ ശബ്ദമുയര്‍ത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് പ്രിയങ്കയുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

എന്തിനാണ് മറ്റൊരു പ്രത്യേക ഫണ്ട്

എന്തിനാണ് മറ്റൊരു പ്രത്യേക ഫണ്ട്

പിഎം കെയര്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പിഎം കെയര്‍ ഫണ്ടിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നേരത്തെ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി എന്നൊരു സംവിധാനം ഉണ്ടായിരിക്കേ എന്തിനാണ് മറ്റൊരു പ്രത്യേക ഫണ്ട് എന്നാണ് തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് ചോദിക്കുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം

ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം

പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അടക്കം സോണിയാ ഗാന്ധി ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പിഎം കെയര്‍ ഫണ്ടിലെ മുഴുവന്‍ തുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം എന്നാണ് സോണിയാ ഗാന്ധി ആവശ്യപ്പെട്ടത്. പിഎം കെയര്‍ ഫണ്ടിനെ സര്‍ക്കാര്‍ ഓഡിറ്റിംഗിന് വിധേയമാക്കണം എന്നാണ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയങ്കയുടെ പ്രതികരണം

പ്രിയങ്കയുടെ പ്രതികരണം

ഉത്തര്‍ പ്രദേശിലെ ബദോഹിയിലെ ജില്ലാ മജിസ്‌ട്രേറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പിഎം കെയര്‍ ഫണ്ടിലേക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അയച്ച ഉത്തരവിനെ തുടര്‍ന്നാണ് പ്രിയങ്കയുടെ പ്രതികരണം. എല്ലാവരുടെ കയ്യില്‍ നിന്നും നൂറ് രൂപ വാങ്ങണം എന്നാണ് ഉത്തരവ്. ഇതിനെതിരെ ട്വിറ്ററിലാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ആളുകള്‍ കഷ്ടപ്പെടുകയാണ്

ആളുകള്‍ കഷ്ടപ്പെടുകയാണ്

പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ ഒരു നിര്‍ദേശം: '' പൊതുജനം ദുരിതത്തിലൂടെ കടന്ന് പോവുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനും പണത്തിനും ആളുകള്‍ കഷ്ടപ്പെടുകയാണ്. അതിനിടെയാണ് സര്‍ക്കാര്‍ പിഎം കെയറിലേക്ക് നൂറ് രൂപ നല്‍കണെമന്ന് പറയുന്നത്. അങ്ങനെയാണെങ്കില്‍ പിഎം കെയറിന് സര്‍ക്കാര്‍ ഓഡിറ്റിംഗ് നടത്തുന്നത് തന്നെയാണ് നല്ലത്''.

സുതാര്യത കാണിക്കണം

സുതാര്യത കാണിക്കണം

68,000 കോടി രൂപ ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത് നാട് വിട്ടതിനെ കുറിച്ചും അന്വേഷണം വേണമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. ഇത്തരം സമയങ്ങളില്‍ പൊതുജനത്തിന് മുന്നില്‍ സുതാര്യത കാണിക്കണം എന്നത് പ്രധാനപ്പെട്ടതാണ്. അതാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്ലതെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റിനൊപ്പമുണ്ട്.

English summary
Priyanka Gandhi asks for auditing of PM Cares fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X