• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ കടുപ്പിക്കാന്‍ പ്രിയങ്ക, തൊട്ടാല്‍ പൊള്ളും, ഏറ്റെടുത്ത് 2 കാര്യം, കോണ്‍ഗ്രസിന് ഊര്‍ജം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റില്‍ അടിമുടി നിലപാട് കടുപ്പിച്ച് പ്രിയങ്ക ഗാന്ധി. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങാനാണ് കോണ്‍ഗ്രസില്‍ തീരുമാനം. നിയമനടപടിയും ഒരുവശത്ത് നടക്കുന്നുണ്ട്. രണ്ട് വിഷയങ്ങള്‍ പ്രിയങ്ക ശക്തമായി അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഒരുവശത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ യോഗി ആദിത്യനാഥിന്റെ വീഴച്ച അവതരിപ്പിച്ച് അവരുടെ നേതാവായി മാറാനാണ് പ്രിയങ്കയുടെ പടയൊരുക്കം. തുടര്‍ച്ചയായുള്ള പ്രിയങ്കയുടെ ഇടപെടല്‍ വലിയ അലോസരമുണ്ടാക്കുന്നുവെന്ന് ബിജെപി നേതാക്കളും സമ്മതിക്കുന്നു.

ഒരൊറ്റ പ്രശ്‌നം

ഒരൊറ്റ പ്രശ്‌നം

പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് നേതൃത്വത്തിന് വര്‍ധിത വീര്യമാണ് നല്‍കിയിരിക്കുന്നത്. ഒരൊറ്റ പ്രതിസന്ധിയാണ് പ്രിയങ്ക നേരിടുന്നത്. സംഘടനാ കരുത്ത് ബിജെപിയുടേത് പോലെയോ സമാജ് വാദി പാര്‍ട്ടിയുടേത് പോലെയോ ഇല്ല. അതുകൊണ്ട് എല്ലാ വിഷയവും കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നില്ല. ഇത് മറികടക്കാന്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയെ പ്രിയങ്ക ആശ്രയിക്കുന്നുണ്ട്. ബിഎസ്പിയില്‍ നിന്ന് ആയിരത്തിലധികം നേതാക്കള്‍ വന്നതോടെ തല്‍ക്കാലം പ്രതിസസന്ധിയെ മറികടന്നിട്ടുണ്ട്. കൂടുതല്‍ പേര്‍ ബിഎസ്പിയില്‍ നിന്ന് എത്തിച്ച് സംഘടനാ ദൗര്‍ബല്യം മറികടക്കാനാണ് പ്രിയങ്കയുടെ ശ്രമം.

അധ്യക്ഷന്റെ അറസ്റ്റ്

അധ്യക്ഷന്റെ അറസ്റ്റ്

അജയ് കുമാര്‍ ലല്ലുവിന്റെ അറസ്റ്റ് ദേശീയ വിഷയമാക്കണമെന്ന് പ്രിയങ്ക പറയുന്നു. യോഗി സര്‍ക്കാര്‍ ഭയന്നിരിക്കുകയാണ്. അതിലുപരി ജനാധിപത്യ വിരുദ്ധരാണ് അവര്‍. 20 തവണ ലല്ലുവിനെ കസ്റ്റഡിയിലെടുത്ത് ഈ ഭീരുക്കളായ സര്‍ക്കാര്‍ പീഡിപ്പിച്ചെന്നും പ്രിയങ്ക ആരോപിച്ചു. തന്റെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ നിറയെ അനുഭവിച്ച നേതാവാണ് ലല്ലുവെന്നും ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ തെരുവോരങ്ങളില്‍ കച്ചവടം നടത്തിയ അനുഭവ പരിചയം ലല്ലുവിനുണ്ടെന്നും പ്രിയങ്ക പറയുന്നു.

കത്തിപ്പടര്‍ന്ന് വ്യാപം

കത്തിപ്പടര്‍ന്ന് വ്യാപം

സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും എവിടെയെന്ന ചോദ്യം സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. ഇവരെ കുറിച്ച് ഒരക്ഷരം മിണ്ടാതെ കോണ്‍ഗ്രസിലേക്ക് ജനശ്രദ്ധ തിരിച്ചിരിക്കുകയാണ് പ്രിയങ്ക. തീപ്പൊരി വിഷയമായി അധ്യാപക നിയമന പരീക്ഷയെ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ പരീക്ഷാര്‍ത്ഥികളെ കണ്ട് അവര്‍ക്കൊപ്പ് നിന്ന് പ്രിയങ്ക സമരവും ആരംഭിച്ചിരുന്നു. യോഗിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും അടുപ്പക്കാര്‍ക്ക് വരെ ഈ അഴിമതിയില്‍ പങ്കുണ്ടെന്നാണ് സൂചന. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരും. അതല്ലെങ്കില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കേണ്ടി വരും.

കോണ്‍ഗ്രസിന്റെ സ്റ്റാര്‍

കോണ്‍ഗ്രസിന്റെ സ്റ്റാര്‍

കോണ്‍ഗ്രസ് ചെയ്യുന്ന എല്ലാ നീക്കങ്ങളും പ്രിയങ്കയിലേക്ക് എത്തുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ പാര്‍ട്ടിയുടെ നേതാവ് പ്രിയങ്ക തന്നെയാണെന്ന് വ്യക്തമാക്കുകയാണ്. ജിതിന്‍ പ്രസാദ, അജയ് കുമാര്‍ ലല്ലു, സന്ദീപ് സിംഗ് എന്നിവര്‍ മുന്നിലുണ്ടെങ്കിലും ഇവരുടെ ക്രെഡിറ്റ് കൂടി പ്രിയങ്കയിലേക്കാണ് എത്തുന്നത്. സന്ദീപ് സിംഗിനോട് നഗരമേഖലയില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും നിര്‍ദേശമുണ്ട്. ലല്ലുവിന്റെ ഇരവാദം ഗ്രാമീണ മേഖലയില്‍ ശക്തമാക്കാനാണ് പ്രിയങ്കയുടെ നീക്കം. ദളിത്, ബനിയ വോട്ടുകള്‍ ഈ നീക്കത്തിലൂടെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുമെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു.

അവരെ ഏറ്റെടുത്തു

അവരെ ഏറ്റെടുത്തു

അന്യസംസ്ഥാന തൊഴിലാളി വിഷയത്തെ യോഗി സര്‍ക്കാരിനെ പ്രിയങ്ക ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. ആയിരം ബസ്സുകളുടെ നീക്കം പൊളിച്ചെങ്കിലും 44000 തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിച്ചാണ് പ്രിയങ്ക തിരിച്ചടിച്ചത്. ബസ്സുകളിലും ട്രെയിനുകളിലുമായിട്ടാണ് ഇവരെ എത്തിച്ചത്. ഇതിന്റെ പൂര്‍ണ ചെലവുകളും കോണ്‍ഗ്രസാണ് വഹിച്ചത്. യുപി മിത്ര ഹെല്‍പ്പ്‌ലൈനും പ്രിയങ്ക സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ മാത്രം അഞ്ചര ലക്ഷം പേര്‍ നാട്ടിലെത്തിനാണ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുപിയിലേക്കും എത്തിച്ചു

യുപിയിലേക്കും എത്തിച്ചു

പ്രിയങ്കയെ സഹായിക്കാന്‍ ഒരുവശത്ത് യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ സംസ്ഥാന ഘടകങ്ങളാണ് ഏകോപന ചുമതല നടത്തുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് 12000 തൊഴിലാളികളെയാണ് പ്രിയങ്കയുടെ നിര്‍ദേശ പ്രകാരം നാട്ടിലെത്തിച്ചത്. ബസ്സുകളിലും മറ്റ് ചെറിയ വാഹനങ്ങളില്‍ നിന്നുമായി കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങള്‍ 15000 പേരെയും നാട്ടിലെത്തിച്ചിട്ടുണ്ട്. ഇതില്‍ അധികം പേരും മെഡിക്കല്‍ സൗകര്യം വേണ്ടവരായിരുന്നു. പ്രിയങ്കയുടെ ഓഫീസ് കൈമാറിയപട്ടിക പ്രകാരം 25000 പേരെയാണ് ഗുജറാത്തില്‍ നിന്ന് കോണ്‍ഗ്രസ് യുപിയിലെത്തിച്ചത്. പഞ്ചാബില്‍ സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി 35 കോടിയാണ് ചെലവാക്കിയത്.

തൊട്ടാല്‍ പൊള്ളുന്നത്....

തൊട്ടാല്‍ പൊള്ളുന്നത്....

യുപിയില്‍ കര്‍ഷക വിഷയം തൊട്ടാല്‍പ്പൊള്ളുന്ന കാര്യമാണ്. ഇതും പ്രിയങ്ക ഏറ്റെടുത്തിരിക്കുകയാണ്. നാല് കര്‍ഷകര്‍ ബുന്ധേല്‍ഖണ്ഡില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രിയങ്കയുടെ ഇടപെടല്‍. ഇതില്‍ അതിഥി തൊഴിലാളികളുമുണ്ട്. യോഗി എല്ലാ കാര്യങ്ങളും നോക്കുന്നുവെന്ന് പറയുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സൂക്ഷ്മ ദൃഷ്ടിയില്‍ ഇതുവരെ അതിഥി തൊഴിലാളികള്‍ എത്തിയിട്ടില്ലെന്നും പ്രിയങ്ക തുറന്നടിച്ചു. തിരിച്ചുവരുന്ന തൊഴിലാളികള്‍ക്കായി സ്‌കില്‍ മാപ്പിംഗ് തയ്യാറാക്കിയ യോഗിയുടെ നടപടി പരാജയമാണെന്ന് ആദ്യം പറഞ്ഞ നേതാവും പ്രിയങ്കയാണ്. ഇവര്‍ ബിജെപിയുമായി അകന്നെന്ന് കോണ്‍ഗ്രസ് സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു. ഇതാണ് ഇടപെടലിന് കാരണം.

English summary
priyanka gandhi found political significance in uttar pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X