• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി അധികാരത്തിലേറിയ ശേഷം ഉത്തര്‍പ്രദേശില്‍ കലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി ആദിത്യനാഥ്; യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക ഗാന്ധി

cmsvideo
  യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെ തള്ളി പ്രിയങ്ക | Oneindia Malayalam

  ലഖ്‌നൗ: തന്റെ 2 വര്‍ഷത്തെ ഭരണത്തിനിടെ ഒരു തരത്തിലുള്ള കലാപങ്ങളും സംസ്ഥാനത്തുണ്ടായില്ലെന്നും കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ മുഖം നോക്കാതെ നടപടിയെടുത്തുവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാനായെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിടുമ്പോള്‍ യോഗി അറിയിച്ചു.

  മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്ത്? നിര്‍ണായകമായത് ഒരു ഫോണ്‍കോള്‍!!

  രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വിധം സുരക്ഷിതമായ അന്തരീക്ഷമാണ് യുപിയിലുള്ളതെന്ന് യോഗി പറഞ്ഞു. 68 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി 2018ല്‍ യു.പി സ്ഥാപന ദിവസം ആഘോഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമെമ്പാടും മാതൃകയാകും വിധം ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ താന്‍ മാറ്റിയെന്നും യോഗി അവകാശപ്പെട്ടു.

  2017 മാര്‍ച്ചില്‍ താന്‍ അധികാരമേറ്റെടുക്കുന്ന സമയം കര്‍ഷക ആത്മഹത്യ, കൊലപാതകം, കൊള്ള, കലാപം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഉത്തര്‍പ്രദേശ് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയക്കാരുടെ പിന്തുണയോടെ മാഫിയകള്‍ സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിച്ചു. എസ്.പി, ബി.എസ്.പി എന്നിവര്‍ ഭരിക്കുമ്പോള്‍ അഴിമതികളുടെ ദീര്‍ഘകാലം തന്നെ ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.

  2012 ല്‍ 227 വര്‍ഗ്ഗീയ കലാപങ്ങളുണ്ടായി, 2013ല്‍ 247 കലാപം, 2014ല്‍ 242 കലാപം, 2015ല്‍ 219 കലാപങ്ങളും 2016ല്‍ 100ലധികം കലാപങ്ങളുമുണ്ടായി. കോടികളുടെ സ്വത്താണ് കലാപത്തെ തുടര്‍ന്ന് നഷ്ടമായത്. എന്നാല്‍ ബിജെപി ഗവണ്‍മെന്റിന്റെ കാലത്ത്, ഒരൊറ്റ കലാപവും നടന്നിട്ടില്ല. തട്ടിക്കൊണ്ടു പോകലുകളോ ആസിഡ് ആക്രമണങ്ങളോ പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  അതേ സമയം കഴിഞ്ഞ ഡിസംബറില്‍ ബുലന്ദ് ഷെഹറിലുണ്ടായ ആക്രമണത്തെ നിസ്സാരവത്കരിച്ചുകൊണ്ടാണ് യോഗി സംസാരിച്ചത്. വലതുപക്ഷ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള ആക്ടീവിസ്റ്റുകള്‍ അടക്കം 400 പേര്‍ ബുലന്ദ്‌ഷെഹറില്‍ വെച്ച് ഏറ്റുമുട്ടി. സിനാനയിലെ കാട്ടില്‍ പശുവിന്റെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നായിരുന്നു യോഗിയുടെ വിശദീകരണം.

  എന്നാല്‍ യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. യോഗിയുടെ റിപ്പോര്‍ട്ട് കാര്‍ഡും യാഥാര്‍ഥ്യവും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും കഴിഞ്ഞ 5 വര്‍ഷത്തിനിടെ എന്താണ് ചെയ്തതെന്ന് ബിജെപി തുറന്നു പറയണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 'റിപ്പോര്‍ട്ട് കാര്‍ഡ്, പ്രമോഷന്‍, എല്ലാം നല്ലതായിരിക്കും, എന്നാല്‍ ഇതൊന്നുമല്ല സത്യം. ദിവസേന ഞാന്‍ ഇവിടുത്തെ ആളുകളെ നേരിട്ട് കാണുന്നു. അവരെല്ലാവരും യോഗിയുടെ ഭരണത്തില്‍ അതൃപ്തരാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഈസ്റ്റ് യുപിയില്‍ പറഞ്ഞു,

  കോണ്‍ഗ്രസ് ഭരണത്തെ വിമര്‍ശിക്കുന്നത് നിര്‍ത്തി മോദിസര്‍ക്കാര്‍ തങ്ങളുടെ ഭരണ നേട്ടങ്ങളെ കുറിച്ച് സംസാരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 'തര്‍ക്കങ്ങള്‍ക്കെല്ലാം ഒരു അവസാന കാലാവധി ഉണ്ട്, കഴിഞ്ഞ 70 വര്‍ഷം ഞങ്ങള്‍ എന്താണ് ചെയ്തതെന്നതിനെ കുറിച്ചുള്ള വിമര്‍ശനം അവസാനിപ്പിച്ച് കഴിഞ്ഞ 5 വര്‍ഷം ബിജെപി എന്തു ചെയ്തുവെന്ന്് വ്യക്തമാക്കണം' പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

  English summary
  Priyanka Gandhi junks Yogi Adityanath’s 2-year report card, says no progress on ground in Uttar Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X