• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചേരി നിവാസികളെ ചേര്‍ത്ത് നിര്‍ത്തി പ്രിയങ്ക തുടങ്ങി; ചുമതലകള്‍ക്കിടയിലും മുടക്കമില്ലാത്തെ സേവനം

cmsvideo
  പ്രിയങ്കയുടെ കരുണയിൽ ജീവിതം മുന്നോട്ട് കുതിക്കുന്ന ആശിഷ് | Oneindia Malayalam

  ദില്ലി: ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റു. ഇന്നലെ വൈകീട്ടു നാലിന് കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി, യുപിയുടെ ചുമതല വഹിക്കുന്ന സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി.

  സംഘപരിവാറിനെ ചെറുക്കാന്‍ ജസ്റ്റിസ് കൂര്യന്‍ ജോസഫ്?; സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍ സജീവം

  കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. മേഖലയില്‍ ബൂത്ത് തലത്തില്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ രീതി ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈകാതെ തന്നെ പ്രിയങ്ക ഗാന്ധി തുടക്കമിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

  അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശഷം

  അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശഷം

  അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ പ്രിയങ്ക ഗാന്ധി ഉടന്‍ തന്നെ പാര്‍ട്ടി സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ അറിയിച്ചിരുന്നു. പാര്‍ട്ടി സ്ഥാനം ഏറ്റെടുക്കുന്നതിന്‍റെ തിരക്കിലായിരുന്നിട്ടും ദീര്‍ഘകാലമായി തുടര്‍ന്നു വരുന്ന സാമൂഹ്യ സേവനങ്ങള്‍ക്ക് പ്രിയങ്ക മുടക്കം വരുത്തിയില്ല.

  ചേരിയിലേക്ക്

  ചേരിയിലേക്ക്

  ചൊവ്വാഴ്ച്ച രാത്രി അമ്മ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം പ്രിയങ്ക അവിടുന്ന് നേരെ പോയത് നഗരത്തിലെ ചേരിയിലേക്കായിരുന്നു. ഔറംഗസേബ് റോഡിനു സമീപമുള്ള ചേരിയിലേക്കെത്തിയ പ്രിയങ്ക അവിടെ ഒരു മണിക്കുറോളമാണ് ചിലവഴിച്ചത്.

  നൂറ് നാവ്

  നൂറ് നാവ്

  ഭിന്നശേഷിക്കാരനായ ആശിഷ് യാദവിനെ പ്രിയങ്ക ഗാന്ധി പ്രത്യേകമായി സന്ദര്‍ശിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി പ്രിയങ്ക ഗാന്ധിയുടെ സഹായത്താല് ആശിഷിന്‍റെ ചികിത്സ തുടര്‍ന്നു വരുന്നത്. തങ്ങളുടെ മകന്‍റെ ചികിത്സക്കായി അകമഴിഞ്ഞ് സഹായിക്കുന്ന പ്രിയങ്കയെക്കുറിച്ച് പറയാന്‍ ആശിഷിന്‍റെ മാതാപിതാക്കള്‍ക്ക് നൂറ് നാവാണ്.

  രണ്ട് മാസം കൂടുംബോഴും

  രണ്ട് മാസം കൂടുംബോഴും

  എല്ലം രണ്ട് മാസം കൂടുംബോഴും പ്രിയങ്ക ആശിഷിനെ കാണാന്‍ വരാറുണ്ട്. വീട്ടിലേക്ക് വരുന്ന പ്രിയങ്ക കുടംബവുമൊത്ത് സമയം ചിലവഴിക്കുമെന്നും ആശിഷിന്‍റെ ചികിത്സക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തിട്ടാണ് തിരിച്ചു പോകാറുള്ളതെന്നും ആശിഷിന്‍റെ പിതാവ് സുഭാഷ് യാദവ് പറഞ്ഞു.

  പ്രിയങ്കയും രാഹുലും

  പ്രിയങ്കയും രാഹുലും

  മറ്റൊരു രാഷ്ട്രീയ നേതാവും ഞങ്ങളുടെ വീട്ടില്‍ ഇതുവരെ വന്നിട്ടില്ല. എന്നാല്‍ പ്രിയങ്കയും രാഹുല്‍ ഗാന്ധിയും സ്വന്തം കുടംബത്തെ പോലെയാണ് തങ്ങളെ പരിചരിക്കുന്നതെന്നും സൂഭാഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ കുടുംബത്തിന് സഹായവുമായും പ്രിയങ്ക രംഗത്ത് എത്തിയിരുന്നു.

  ചോദ്യം ചെയ്യലിനായി ഇറക്കിയ ശേഷം

  ചോദ്യം ചെയ്യലിനായി ഇറക്കിയ ശേഷം

  പിന്നീട് ബുധനാഴ്ച്ച വൈകീട്ട് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി ഇറക്കിയ ശേഷമാണ് പ്രിയങ്ക പാര്‍ട്ടി ആസ്ഥാനത്ത് എത്തുന്നത്. വലിയ ആഘോഷങ്ങള്‍ ഇല്ലാതെ ചുമതലയേറ്റെടുക്കാനായിരുന്നു പ്രിയങ്കയുടെ തീരുമാനം.

  എഐസിസി ആസ്ഥാനത്ത്

  എഐസിസി ആസ്ഥാനത്ത്

  എന്നാല്‍ പ്രിയങ്ക എഐസിസി ആസ്ഥാനത്ത് എത്തിയതറിഞ്ഞ പ്രവര്‍ത്തകര്‍ ആരവുമായി പാര്‍ട്ടി ഓഫിസിലേക്ക് ഇരച്ചു കയറി. ഓഫീസില്‍ അരമണിക്കൂറോളം ചിലവിട്ട ശേഷം പുറത്തിറങ്ങിയ പ്രിയങ്ക ഗാന്ധി അവിടെ കാത്തുനിന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.

  കെസി വേണുഗോപാലും

  കെസി വേണുഗോപാലും

  സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാലും പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജ്യോതിരാധിത്യ സിന്ധ്യയും ഇന്നലെതന്നെ ചുമതലയേറ്റു. രാവിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജെഡി സീലത്തിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

  രാഹുലിനരികില്‍

  രാഹുലിനരികില്‍

  എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് തൊട്ടടുത്തായി തന്നെയാണ് പ്രിയങ്കയ്ക്കായി ഓഫീസ് തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാഹുല്‍ ഗാന്ധി വിളിച്ചു ചേര്‍ത്തിട്ടുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രിയങ്ക പങ്കെടുക്കും.

  ചുമതല

  ചുമതല

  കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിട്ടുള്ളതെങ്കിലും മറ്റു സംസ്ഥാനങ്ങളിലും അവര്‍ പ്രചാരണം നടത്തുമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പടുന്നത്. പ്രിയങ്കയുടെ ചുമതല ദേശീയ തലത്തിലേക്ക് വ്യാപിക്കുന്നതാണെന്ന് രാഹുല്‍ഗന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.

  ചെറിയ ജോലിയല്ല

  ചെറിയ ജോലിയല്ല

  ഉത്തര്‍പ്രദേശില്‍ ഞാന്‍ പ്രിയങ്കയ്ക്കൊരു ജോലി നല്‍കി, അതൊരു ചെറിയ ജോലിയല്ല. ആ ജോലിയുടെ വിജയനമനുസരിച്ച് മറ്റു ജോലികളും എല്‍പ്പിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്. പാര്‍ട്ടി ചുമതലയേറ്റെങ്കിലും കുംഭമേളക്ക് ശേഷമാകും ഉത്തര്‍പ്രദേശിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക സജീവമാകുക.

  മത്സരിപ്പിക്കും

  മത്സരിപ്പിക്കും

  പ്രിയങ്കയെ യുപിയില്‍ മത്സരിപ്പിക്കുന്ന കാര്യവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. സോണിയാ ഗാന്ധി മത്സരരംഗത്തില്ലെങ്കില്‍ റായബറേലിയില്‍ പ്രിയങ്കയെ കോണ്‍ഗ്രസ് പരിഗണിച്ചേക്കും. നേരത്തെ യുപിയില്‍ രാഹുലിന്‍റെ പതിമൂന്ന് റാലികള്‍ സംഘടിപ്പിക്കാനായിരുന്നു നീക്കമെങ്കിലും പുതിയ സാഹചര്യത്തില്‍ പ്രിയങ്കയെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ റാലി നടത്താനും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

  English summary
  priyanka gandhi kicks off campaign for lok sabha elections 2019, visits slum dwellers in delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more