
ഭാരത് ജോഡോ യാത്രക്ക് പിന്നാലെ മറ്റൊരു യാത്ര, നയിക്കുന്നത് പ്രിയങ്ക; തുടര്‍പരിപാടികളുമായി കോണ്‍ഗ്രസ്
ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എം പിയുമായ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് ശേഷം എ ഐ സി സി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലും കോണ്‍ഗ്രസ് യാത്ര സംഘടിപ്പിക്കും. സ്ത്രീകളെ ഉള്‍ക്കൊള്ളിച്ചുള്ള മഹിളാ മാര്‍ച്ച് അടുത്ത വര്‍ഷം രണ്ട് മാസത്തോളം നീണ്ട് നില്‍ക്കുന്നതായിരിക്കും എന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
2023 ജനുവരി 26 മുതല്‍ 2023 മാര്‍ച്ച് 26 വരെ രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലുടേയും മഹിളാ മാര്‍ച്ച് കടന്ന് പോകുമെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസം തന്നെ ആണ് പ്രിയങ്ക ഗാന്ധിയുടെ യാത്രയും ആരംഭിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കുകയാണ്. ഒപ്പം കോണ്‍ഗ്രസിന്റെ അടിത്തറ വിപുലപ്പെടുത്തുക എന്നതും ലക്ഷ്യം വെക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും രാജ്യവ്യാപക യാത്ര സംഘടിപ്പിക്കുന്നത്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
പണവും പ്രശസ്തിയും കുമിഞ്ഞ് കൂടും.. എന്ത് ചെയ്താലും ഭാഗ്യം; ഈ രാശിക്കാരുടെ തലവര മാറാന്‍ സമയമായി

നിലവില്‍ മധ്യപ്രദേശിലെ പര്യടനം പൂര്‍ത്തിയാക്കിയ ഭാരത് ജോഡോ യാത്ര ഇന്ന് രാജസ്ഥാനില്‍ പ്രവേശിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3750 കിലോമീറ്റര്‍ ദൂരത്തില്‍ ആണ് രാഹുല്‍ ഗാന്ധിയും സംഘവും നടക്കുന്നത്. 150 ദിവസം നീണ്ട് നില്‍ക്കുന്നതാണ് യാത്ര. കേരളം, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ ഭാരത് ജോഡോ യാത്രക്ക് മികച്ച പ്രതികരണമാണ് ലഭി്ച്ചത്.

രാഷ്ട്രീയ ഭേദമന്യേ സാംസ്‌കാരിക നായകരും സിനിമാ താരങ്ങളും മതനേതാക്കളും പല സംസ്ഥാനങ്ങളില്‍ നിന്നുമായി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്ക് ഒപ്പം നടക്കുന്നുണ്ട്. അതേസമയം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ ശീതസമരം നടക്കുന്നതിനിടെ ആണ് രാജസ്ഥാനിവേക്ക് യാത്ര പ്രവേശിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മധ്യപ്രദേശില്‍ 12 ദിവസമാണ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തിയത്.
ഹിമാചലില്‍ കണക്കുകൂട്ടലെല്ലാം തെറ്റി ബിജെപി, വിചാരിച്ചതിലും വലിയ പണി കാത്തിരിക്കുന്നു?; അടിയന്തരയോഗം

അതേസമയം തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരാനിരിക്കെ ഇന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. പ്ലീനറി യോഗം ഉള്‍പ്പെടെ വിലയിരുത്തുന്നതിന് വേണ്ടിയാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്നത് എന്നും ഫെബ്രുവരി പകുതിയോടെ പ്ലീനറി യോഗം ആരംഭിക്കാനാണ് തീരുമാനം എന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.